Activate your premium subscription today
അവതാരകയും റേഡിയോ ജോക്കിയുമായ ആർജെ അഞ്ജലിയെ വിമർശിച്ച് നടി ഗീതി സംഗീത. മാന്യമായി തൊഴിലെടുത്തു ജീവിക്കുന്ന ഒരു സ്ത്രീയെ വിളിച്ച് മോശമായി സംസാരിച്ചത് ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ലെന്ന് ഗീതി സംഗീത കുറിച്ചു. ഒരുതവണ വിളിച്ച് അധിക്ഷേപിച്ചിട്ട് അവർ മര്യാദ കൊണ്ട് ഒന്നും പറയാതെ കട്ട് ചെയ്തതിനു ശേഷം
കുറച്ച് വർഷത്തെ വിവാഹജീവിതത്തിനുശേഷം അപ്രതീക്ഷിതമായ ഒരു അപകടത്തിൽ ഭാര്യയെ നഷ്ടപ്പെട്ട കഥാനായകൻ നിശബ്ദതയിൽ മുങ്ങുകയാണ്. ശൂന്യമായ അവരുടെ വീടിനുള്ളിൽ, ഓർമ്മകൾ തിരികെ വരുന്നു- അടുക്കളയിൽ അവളുടെ ചിരി, ചെറിയ കാര്യങ്ങൾക്കായുള്ള നിശ്ശബ്ദമായ കലഹങ്ങൾ, ജോലിത്തിരക്കിൽ അവളെക്കാള്‍ ജോലിയെ തിരഞ്ഞെടുത്ത നിമിഷങ്ങൾ. അവൻ ഓർക്കുന്നു, അവൻ എത്രമാത്രം അവളുടെ സ്നേഹത്തിന്റെ ആർദ്രതയും സാന്നിധ്യത്തിന്റെ ചൂടും അവഗണിച്ചിരുന്നെന്ന്. അവളുടെ കൈ പിടിച്ച് കുറച്ച് നേരം കൂടി ഇരിക്കാമായിരുന്നു എന്ന് ആഗ്രഹിച്ച നിമിഷങ്ങളെക്കുറിച്ചും...
കലന്തൻ ബഷീർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രമായ ‘ജാനകിക്കാട് പൊലീസ് സ്റ്റേഷൻ’ ഹ്രസ്വചിത്രം ഇന്ന് റിലീസ് ചെയ്യും. നിർമാതാവും ബിസിനസ്സ്മാനുമായ സി.ആർ. സലീം ആണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്. നാഷ്നൽ ഹ്യൂമൻ റൈറ്റ്സും ആന്റി കറപ്ഷൻ ഫോർസും കേരള പൊലീസും സംയുക്തമായാണ് ചിത്രം
ഭർത്താവ് അശ്വിൻ ഗണേശിനെതിരെ ആരോപണം ഉന്നയിച്ച യുവതിക്കു മറുപടിയുമായി ദിയ കൃഷ്ണ. ‘ഓ ബൈ ഓസി’യിലെ ആരോപണ വിധേയയായ ജീവനക്കാരികള്‍ ഒരാൾ മാധ്യമങ്ങളോട് സംസാരിക്കവേ ദിയയുടെ ഭര്‍ത്താവ് അശ്വിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. ദിയയുടെ ഭര്‍ത്താവ് പൂവാലന്മാരെ പോലെ രാത്രി വിളിച്ച് സംസാരിക്കുന്നു എന്നായിരുന്നു
രാജ്യാന്തര പൈറസി നെറ്റ്വർക്കായ ബോസ് ഐ.പി.ടി.വിക്കെതിരെ നിയമനടപടി ആരംഭിച്ച് ഇന്റർനെറ്റ് അധിഷ്ഠിത ടി.വി. പ്ലാറ്റ്ഫോമുകളിലൊന്നായ യപ്പ് ടി.വി. കമ്പനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നിരവധി അറസ്റ്റുകളുമുണ്ടായിട്ടുണ്ട്. പൈറസി നെറ്റ്വർക്ക് സംബന്ധിച്ച് കോടതി കേസുകളും ഫയൽ ചെയ്തിട്ടുണ്ട്.
മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസ് വിവാദം വളരെ പക്വതയോടെ കൈകാര്യം ചെയ്ത മലയാളികൾക്ക് നന്ദി പറഞ്ഞ് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. തനിക്കും കുടുംബത്തിനും രാഷ്ട്രീയമായും വ്യക്തിപരമായും നിരവധി വെറുപ്പുകൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ഇത്തരമൊരു പ്രതിസന്ധി വന്നപ്പോൾ കേരളത്തിലെ
സാമ്പത്തിക തട്ടിപ്പിന് ഇരയായ അനുഭവം പങ്കുവെച്ച് പൂർണിമ ഇന്ദ്രജിത്തിന്റെ സഹോദരീഭർത്താവും നടനും യൂട്യൂബറുമായ നിഹാൽ പിള്ള. കെട്ടിടം നിർമിക്കാനായി സമീപിച്ച കോൺട്രാക്ടറിൽ നിന്നാണ് താനും കുടുംബവും തട്ടിപ്പ് നേരിട്ടതെന്ന് യൂട്യൂബിൽ പങ്കുവച്ച വിഡിയോയിൽ പറഞ്ഞു. കെട്ടിടം പണിയാൻ അഡ്വാൻസായി പണം വാങ്ങിയെങ്കിലും
മകൾ ദിയ കൂടപ്പിറപ്പുകളെ പോലെ വിശ്വസിച്ച് കൂടെ നിർത്തിയ കുട്ടികളാണ് മകളെ പറ്റിച്ചതെന്ന് ദിയ കൃഷ്ണയുടെ അമ്മ സിന്ധു കൃഷ്ണ. ഗർഭിണിയായ മകൾക്ക് കടയിൽ പോയി ഇരിക്കാൻ കഴിയാതെ വന്നതോടെ കട പൂർണമായും ജോലിക്കാരുടെ കയ്യിൽ ആവുകയായിരുന്നു. അവരെ പൂർണമായും വിശ്വസിച്ചിരുന്ന ദിയയെ പറ്റിച്ച് വലിയ തുകകൾ അവർ സ്വന്തം
വിശ്വസിച്ചു കൂടെ നിന്നവർ തന്നെ ചതിച്ചതിന്റെ ഞെട്ടലും വിഷമവും പങ്കുവച്ച് ദിയ കൃഷ്ണയും ഭർത്താവ് അശ്വിൻ ഗണേശും. സഹോദരിമാരെ പോലെ കണ്ട മൂന്ന് ജീവനക്കാരികളിൽ നിന്നും ഇത്രയും വലിയ വഞ്ചന പ്രതീക്ഷിച്ചിരുന്നില്ലെന്ന് ദിയ പറയുന്നു. സാമ്പത്തികത്തട്ടിപ്പു നടത്തിയ ദിവ്യയുടെ ഫോണിൽ വിളിച്ച് ചീത്ത വിളിച്ച
തട്ടിപ്പ് നടത്തിയ ജീവനക്കാരെക്കുറിച്ച് നിറകണ്ണുകളോടെ തുറന്നു പറഞ്ഞ് ദിയ കൃഷ്ണ. സ്ഥാപനത്തിലെ ജീവനക്കാരെ കണ്ണടച്ച് വിശ്വസിച്ചു പോയെന്നും അവർ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നും ദിയ കൃഷ്ണ പറഞ്ഞു. ഗർഭിണി ആയതിനാൽ കുറച്ചു കാലം കടയിലെ കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. സ്വന്തം അനിയത്തിമാരെപ്പോലെ വിശ്വസിച്ചവരാണ് പണം തട്ടിയത്. ഒടുവിൽ ഒരു സുഹൃത്ത് നൽകിയ സൂചനയാണ് തട്ടിപ്പ് പുറത്തുകൊണ്ടുവരാൻ സഹായിച്ചതെന്നും ദിയ കൃഷ്ണ വെളിപ്പെടുത്തി. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ദിയ കൃഷ്ണയുടെ വെളിപ്പെടുത്തൽ.
സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായിരുന്ന കൊല്ലം സുധി വിടപറഞ്ഞിട്ട് രണ്ടുവർഷം പൂർത്തിയാകുന്നു. 2023 ജൂൺ അഞ്ചിനായിരുന്നു തൃശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വച്ച് നടന്ന വാഹനാപകടത്തിൽ കൊല്ലം സുധി മരണമടയുന്നത്. സുധിയുടെ മരണത്തിനു ശേഷം താരത്തെ മാത്രം ആശ്രയിച്ചു കഴിചിരുന്ന ഭാര്യ രേണുവും രണ്ടു
ഹൃദയത്തില്‍ തൊട്ട ചിരിയും അസാമാന്യമായ ഊര്‍ജസ്വലതയുളള ശരീരഭാഷയുമാണ് ഒറ്റപ്പാലം സ്വദേശി മുകുന്ദനിലേക്ക് നമ്മെ പ്രഥമദൃഷ്ട്യാ ആകര്‍ഷിക്കുന്നത്. മുകുന്ദന് പല നിലകളില്‍ ശ്രദ്ധേയനാണ്. ആദ്യകാല ടിവി പരമ്പരകള്‍ മുതല്‍ ഇന്നോളം സജീവമായി നില്ക്കുന്ന നടന്. മമ്മൂട്ടി നിർമിച്ച ‘ജ്വാലയായ്’ എന്ന പരമ്പരയില്‍
മരിച്ചുപോയ മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ ആദ്യഭാര്യ ആത്മഹത്യ ചെയ്തതാണെന്ന് രേണു സുധി. മകൻ കുഞ്ഞായിരിക്കുമ്പോഴാണ് സുധിയെ ഉപേക്ഷിച്ച് അവർ മറ്റൊരാളോടൊപ്പം പോയത്. ആദ്യഭാര്യയെ സുധി നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെന്നും രേണു പറയുന്നു. ഇടയ്ക്ക് ഫെയ്സ്ബുക്ക് മെസഞ്ചറിൽ വിഡിയോ കോൾ ചെയ്ത് തന്നോട്
കടുവക്കുഞ്ഞിനൊപ്പമുള്ള രസകരമായ വിഡിയോ പങ്കുവച്ച് നടി റെബേക്ക സന്തോഷ്. ‘ജീവനോടെ നാട്ടിൽ വന്നത് വീട്ടുകാരുടെ പ്രാർഥനയെന്നു കൂട്ടിയാൽ മതി’ എന്ന അടിക്കുറിപ്പോടെയാണ് നടി തായ്ലൻഡിൽ നിന്നുള്ള ഈ വിഡിയോ പങ്കുവച്ചത്. കഴിഞ്ഞ ദിവസമാണ് തായ്ലൻഡിൽ കടുവയ്ക്കമൊപ്പമുള്ള വിഡിയോ പകർത്തുന്നതിനിടെ ഇന്ത്യയ്ക്കാരനായ
നടൻ ഉണ്ണി മുകുന്ദന്റെ പ്രഫഷനൽ മാനേജർ എന്നറിയപ്പെട്ടിരുന്ന വിപിൻ കുമാറിനെതിരെ വിമർശനവുമായി ബിഗ് ബോസ് താരം സായി കൃഷ്ണ. പിആർ എന്ന പേരിൽ മതപരവും രാഷ്ട്രീയപരവുമായ ഭിന്നതയുണ്ടാക്കുക മാത്രമാണ് വിപിൻ കുമാർ ചെയ്യുന്നതെന്നും ഉണ്ണി മുകുന്ദന്റെ വ്യക്തിജീവിതത്തിൽ ഇടപെട്ട് ഒപ്പം അഭിനയിക്കുന്ന നടിമാരുടെ പേരിൽ
കൊല്ലം സുധിയുടെ മൂത്ത മകൻ കിച്ചു എന്നു വിളിക്കുന്ന രാഹുലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് രേണു സുധി പങ്കുവച്ച വാക്കുകൾ ശ്രദ്ധേയമാകുന്നു. ‘‘എന്നെ കുറ്റം പറയുന്നവർക്ക് അറിയില്ലല്ലോ, ഇത്രേ ചെറുപ്പം തൊട്ടേ ഞാനും കൂടി കൂടെയാണ് ഞങ്ങളുടെ മകനെ വളർത്തിയത് എന്ന്. നെഗറ്റീവ് പറയുന്നവർ പറയുക. നോ പ്രോബ്ലം.
രാജ്യദ്രോഹ കേസുമായി ബന്ധപ്പെട്ട വിഷയത്തിൽ തന്നെ ആദ്യം വിളിച്ചത് സുരേഷ് ഗോപിയാണെന്ന് അഖിൽ മാരാർ. സ്വന്തം പാർട്ടി നൽകിയ പരാതി ആയിരുന്നിട്ടും തന്നെ തിരിച്ചറിഞ്ഞു ചേർത്ത് പിടിച്ചത് നന്ദിയോടെ സ്മരിക്കുന്നുവെന്നും അഖിൽ പറയുന്നു. കേസിൽ ഹൈക്കോടതിയുടെ മുൻകൂർ ജാമ്യം ലഭിച്ച ശേഷം പ്രതികരിക്കുകയായിരുന്നു താരം.
സീരിയൽ രംഗത്തെ സാഹസികത നിറഞ്ഞ ഷൂട്ടിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് നടി ശ്രീയ രമേഷ്. സീരിയൽ ഷൂട്ടിങ്ങിനിടെ സാരിയിൽ തീ പടരുന്നൊരു ലൊക്കേഷൻ വിഡിയോയാണ് നടി പങ്കുവച്ചത്. തെലുങ്ക് സീരിയലിൽ അഭിനയിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ‘‘ഒരു നടിയുടെ അപകടകരമായ ജീവിതം, തിരശ്ശീലയ്ക്ക് പിന്നിൽ.’’
കെഎസ്ആര്‍ടിസി ബസ് ഡ്രൈവറിൽ നിന്നുമുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി ബിഗ് ബോസ് റിയാലിറ്റി ഷോ താരങ്ങളായ റെസ്മിന് ഭായിയും അപ്സരയും. അപകടകരമായ രീതിയില്‍ വാഹനമോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറോട് ഇതിനെക്കുറിച്ച് ചോദിക്കാനായി ചെന്നപ്പോള്‍ ദേഹത്തേക്ക് വണ്ടികയറ്റാന്‍ ശ്രമിച്ചെന്നാണ് ഇവര്‍ വിഡിയോയിലൂടെ
ശരീരമാസകലം പേശികള്‍ക്കും സന്ധികള്‍ക്കും വേദനയുണ്ടാക്കുന്ന അപൂര്‍വ രോഗമായ ഫൈബ്രോമയാൾജിയ തന്നെ ബാധിച്ചെന്ന് നടി പ്രിയ മോഹൻ. ചലനശേഷിയിൽ കാര്യമായി കുറവ് വരികയും ദൈനംദിന കാര്യങ്ങൾ പോലും ചെയ്യാൻ പറ്റാതെയും വരുന്ന അവസ്ഥയാണിത്. ക്ഷീണം, വേദന, ഉറക്കമില്ലായ്മ, ഡിപ്രഷൻ തുടങ്ങിയ അവസ്ഥകളെല്ലാം ഇതോടനുബന്ധിച്ച്
മറ്റക്കുഴിയിൽ നാലുവയസ്സുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ട് മരണത്തിനിരയായ സംഭവത്തിൽ വൈകാരികമായി കുറിപ്പുമായി നടന് ആദിത്യന് ജയന്. കുഞ്ഞുമകള്‍ക്ക് ഈ അവസ്ഥ വരാൻ കാരണം ആ കുഞ്ഞിന്റെ വീട്ടുകാർ തന്നെയാണെന്ന് ആദിത്യൻ പറയുന്നു. ഇതു ചെയ്ത കുറ്റക്കാരയവരെ ജനത്തിനു വിട്ടുകൊടുക്കണമെന്നും ഇവിടുത്തെ കോടതി നിയമം
വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് നടിയും അവതാരകയും സംരംഭകയുമായ ആര്യ ബാബു. ഡിജെയും കൊറിയോഗ്രാഫറും ബിഗ് ബോസ് താരവുമായ സിബിനാണ് ആര്യയുടെ ജീവിതപങ്കാളി. ബിഗ് ബോസ് സീസണ് ആറില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ താരമാണ് സിബിൻ ബെഞ്ചമിൻ. 'ജീവിതാവസാനം വരെ ഓർമയിൽ സൂക്ഷിക്കാനാകുന്ന
മക്കളെയും ഭാര്യയെയും പ്രശംസിച്ച് നടൻ കൃഷ്ണകുമാർ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. മക്കൾ പ്രശസ്തരായതോടെ തന്റെ മേൽവിലാസം പോലും മാറിയെന്നും അവരുടെ അച്ഛൻ, സിന്ധുവിന്റെ ഭർത്താവ് എന്നിങ്ങനെയാണ് താനിപ്പോൾ അറിയപ്പെടുന്നതെന്നും കൃഷ്ണകുമാർ പറയുന്നു. ‘‘സ്ത്രീകളുടെ ലോകത്തിൽ സന്തോഷമായി കഴിയാൻ അനുഗ്രഹം നേടി
മൾടിവേഴ്സ് ത്രില്ലർ ഗണത്തിൽപെടുത്തി അക്ഷയ് പ്രസീദ് സംവിധാനം ചെയ്ത ഹ്രസ്വചിത്രമാണ് ദ്വാര. സാംസങ് S24 അൾട്ര ഫോണിലാണ് ചിത്രം പൂർണമായും ചിത്രീകരിച്ചത്. മൾടിവേഴ്സ്, ടൈം ലൂപ്പ് തുടങ്ങിയ ആശയങ്ങൾക്കൊപ്പം ത്രില്ലർ ചേരുമ്പോൾ അതിശയകരമായ അനുഭവമാണ് പ്രേക്ഷകനു സമ്മാനിക്കുന്നത്. സിനിമയുടെ കഥ, തിരക്കഥ, സംവിധാനം,
അടവിയുടെ അർഥം പല മലയാളികൾക്കും അറിയില്ല. അടവിയെന്നാൽ ‘കാട്’ എന്നാണ്. അടവി പ്രതീക്ഷയുടെ കഥയാണ്. പ്രകൃതിയുടെ വന്യമായ ഭീതിജനകമായ വശം മാത്രമേ എല്ലവർക്കും അറിയൂ, അതിന്റെ മാതൃസഹജമായ സൗമ്യമായ കരുതലിന്റെയും കാവലിന്റെയും വശം പലർക്കും അറിയില്ല. എക്കാലവും നമ്മെ അതിശയിപ്പിക്കുന്ന കാടാകുന്ന മാന്ത്രിക പ്രപഞ്ചം ഈ
പുതിയ മാറ്റങ്ങളുമായി 'ബിഗ് ഷോര്‍ട്ട്സ് ചാലഞ്ച് മലയാളം 2025'ന്റെ അഞ്ചാം പതിപ്പ് വരുന്നു. എബിസി ടാക്കീസും ഷോട്ട് ഷോട്ട് ഫിലിംസ് ആന്‍ഡ് എന്റര്ടെയിന്മെന്റും കേരളത്തിലെ പ്രമുഖ മാധ്യമ സ്കൂളുകളും സംയുക്തമായി 'ബിഗ് ഷോര്‍ട്ട്സ് ചാലഞ്ച് മലയാളം 2025'ന്റെ അഞ്ചാം പതിപ്പ് പുതിയ മാറ്റങ്ങളുമായി
സ്ഥിരമായി തനിക്കെതിരെ പരിഹാസ കമന്റുകൾ ചെയ്യുന്നയാളെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ ബാലയുടെ മുൻ ജീവിതപങ്കാളി ഡോക്ടർ എലിസബത്ത് ഉദയൻ. അടുത്തിടെ എയർപോർട്ടിൽ വച്ച് തെലുങ്ക് താരം വെങ്കിടേഷിനെ നേരിൽ കണ്ട സംഭവം വ്ലോഗ് ആയി എലിസബത്ത് പങ്കുവച്ചിരുന്നു. ഒരുമിച്ച് ഫോട്ടോ എടുക്കാൻ സമീപിച്ചെങ്കിലും നടൻ തിരക്കുകാരണം
നടിയും നര്‍ത്തകിയുമായ നയന ജോസനും ഡാന്‍സറും മോഡലുമായ ഗോകുല്‍ കാകരോട്ടിനും ഇതൊരു സ്വപ്നവിവാഹമാണ്. വ്യത്യസ്ത മതവിഭാഗങ്ങളില്‍ നിന്നുള്ളവരായതിനാല്‍ ഏറെ എതിര്‍പ്പുകള്‍ മറികടന്നാണ് ഇരുവരും വിവാഹത്തിലെത്തിച്ചേർന്നത്. മകളുടെ പ്രണയത്തെ ആദ്യം എതിർത്തുവെങ്കിലും പിന്നീട് അവളുടെ ആഗ്രഹം പോലെ തന്നെ അതി മനോഹരമായി
ബേബി പ്ലാനിങ്ങിനെക്കുറിച്ച് മനസ് തുറന്ന് ശ്രീവിദ്യ മുല്ലശേരിയും ഭർത്താവും സംവിധായകനുമായ രാഹുൽ രാമചന്ദ്രനും. വീട്ടുകാരും സുഹൃത്തുക്കളും ഇത്തരം കാര്യങ്ങൾ തങ്ങളോട് ചോദിക്കാറില്ലെന്നും നാട്ടുകാരാണ് ഈ ചോദ്യവുമായി കൂടുതലെത്തുന്നതെന്നും ഇരുവരും പറയുന്നു. അടുത്തൊന്നും കുട്ടിയെക്കുറിച്ച്
നടിയും അവതാരകയും സംരംഭകയുമായ ആര്യയും ഡിജെയും കൊറിയോഗ്രാഫറും ബിഗ് ബോസ് താരവുമായ സിബിനും വിവാഹിതരാവുന്നു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. സിബിനും ആര്യയും തന്നെയാണ് ഔദ്യോഗികമായി ഈ വാർത്ത പങ്കുവച്ചത്. ബിഗ് ബോസ് സീസണ് ആറില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ താരമാണ് സിബിൻ ബെഞ്ചമിൻ.
സമൂഹമാധ്യമത്തിലൂടെ ദേശവിരുദ്ധ പരാമർശം നടത്തിയെന്ന ബിജെപി പ്രവർത്തകന്റെ പരാതിയിൽ കേസെടുത്ത സംഭവത്തിൽ വിശദീകരണവുമായി ടെലിവിഷന്‍ താരം അഖില്‍ മാരാര്‍. കേസ് നിയമപരമായി നേരിടുമെന്നും വിഷയത്തിൽ കേരള ഹൈക്കോടതിയെ സമീപിച്ചതായും അഖിൽ അറിയിച്ചു. ഊതി വീർപ്പിച്ച ബലൂൺ പൊട്ടി പോയ ദേഷ്യത്തിലും കൊട്ടാരക്കര
കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയെ പരിഹസിച്ചെത്തുന്ന യൂട്യൂബ് വ്ലോഗർമാർക്ക് മറുപടിയുമായി തെസ്നിഖാൻ. ആർക്കും ശല്യമില്ലാതെ പോകുന്ന ഒരു പാവമാണ് അവരെന്നും ഇഷ്ടമില്ലാത്തവർ രേണുവിന്റെ വിഡിയോ കാണേണ്ടെന്നും തെസ്നിഖാൻ പറയുന്നു. രേണുവിനെ പരിഹസിച്ചുള്ള അടിക്കുറിപ്പുമായി പങ്കുവച്ച വിഡിയോയിലാണ് തെസ്നിഖാൻ കമന്റ്
പുതിയ യൂട്യൂബ് ചാനലുമായി കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയും മകൻ രാഹുൽ ദാസും. കിച്ചു ആർഡി എന്ന പേരിലാണ് രാഹുൽ തന്റെ യൂട്യൂബ് ചാനൽ തുടങ്ങിയത്. രേണു സുധിയെന്നാണ് രേണുവിന്റെ ചാനലിന്റെ പേര്. തന്നെ ഇഷ്ടപ്പെടുന്നവരും പിന്തുണക്കുന്നവരും ഒരുപാടു നാളായി ആവശ്യപ്പെടുന്ന കാര്യമാണ് ഇതെന്ന് രേണു പറയുന്നു.
സീരിയൽ താരം വിഷ്ണു പ്രസാദിന്റെ വിയോഗത്തിൽ ഹൃദയം നുറുങ്ങുന്ന കുറിപ്പ് പങ്കുവച്ച് നടന്റെ സഹോദരി വിഷ്ണു പ്രിയ. സഹോദരന്റെ വിയോഗം ഉണ്ടാക്കിയ വേദന താങ്ങുന്നതിനും അപ്പുറമാണെന്ന് വിഷ്ണു പ്രിയ പറയുന്നു. ഏറെനാളായി വിഷ്ണു രോഗവുമായി പൊരുതുകയായിരുന്നു.കുഞ്ഞു മക്കൾക്ക് വേണ്ടി ജീവിതത്തിലേക്കു തിരിച്ചുവരാൻ ഏറെ
മിമിക്രി പ്രകടനങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനാണ് കണ്ണൻ ചങ്ങനാശ്ശേരി (കണ്ണന് സാഗര്‍). കലാപ്രകടനങ്ങൾക്കും ജീവിതവൃത്തിക്കായി ഒരു കടയും നടത്തുന്നുണ്ട് താരം. കല കൊണ്ടു മാത്രം ഉപജീവനം സാധ്യമല്ലെന്നു തിരിച്ചറിഞ്ഞപ്പോഴാണ് കച്ചവടവും തുടങ്ങിയതെന്ന് കണ്ണൻ പറയുന്നു. കലാമേഖലയിൽ നിന്ന് കച്ചവടത്തിലേക്ക്
അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു സുധിയുടെ ഫോട്ടോഷൂട്ടിനു പരിഹാസം. രേണുവിനെ വളരെ മോശമായ രീതിയില്‍ അധിക്ഷേപിക്കുകയും ബോഡി ഷെയ്മിങ് നടത്തുകയും ചെയ്യുന്നുണ്ട്. തന്നെ പരിഹസിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് രേണു ചുട്ട മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്. ‘പല്ലിക്ക് മേക്കപ്പ്
സിനിമ സീരിയൽ നടന് വിഷ്ണു പ്രസാദിനെ അനുസ്മരിച്ച് നടി ബീന ആന്റണി. സീരിയലിൽ തന്റെ അനുജനായി അഭിനയിച്ച അന്നുമുതലുള്ള സൗഹൃദമാണ് വിഷ്ണുവും താനും തമ്മിലെന്ന് ബീന ആന്റണി പറയുന്നു.
അന്തരിച്ച നടൻ വിഷ്ണു പ്രസാദിനെ അനുസ്മരിച്ച് സീമ ജി. നായർ. കഴിഞ്ഞയാഴ്ച ആശുപത്രിയിൽ പോയി സുഖവിവരം അന്വേഷിച്ചിരുന്നുവെന്നും എന്നാൽ ഇത്ര െപട്ടന്ന് വിഷ്ണു വിട പറയുമെന്ന് കരുതിയിരുന്നില്ലെന്നും സീമ പറയുന്നു. ‘‘വിഷ്ണു പ്രസാദ് വിടപറഞ്ഞു. എത്രയോ വർഷത്തെ ബന്ധം. എന്റെ അപ്പു 6 മാസം ആയപ്പോൾ തുടങ്ങിയ ബന്ധം.
അന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ മകൻ രാഹുൽ ദാസ് പങ്കുവച്ച കുറിപ്പ് ആണ് ശ്രദ്ധേയമാകുന്നത്. പുതിയ യുട്യൂബ് ചാനല്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ടായിരുന്നു രാഹുലിന്റെ പോസ്റ്റ്. അച്ഛന്റെ മരണത്തിനുശേഷം ജീവിതത്തിലുണ്ടായ ഉയര്‍ച്ചയും താഴ്ച്ചയും തന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയും ജീവിതവും വിഡിയോയിലൂടെ
സിനിമ മേഖലയില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തി മിമിക്രി കലാകാരനായ മനോജ് ഗിന്നസ്. ‘ചോക്ലേറ്റ്’ സിനിമയിൽ ചാക്യാർ കൂത്തുകാരന്റെ വേഷത്തിലാണ് മനോജ് അഭിനയിച്ചത്. സെറ്റിൽ തനിക്കു നേരിടേണ്ടി വന്നത് കടുത്ത അപമാനവും അവഗണനയുമായിരുന്നുവെന്ന് മനോജ് ഗിന്നസ് പറയുന്നു. മാസ്റ്റർ ബിൻ
കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനും സിനിമാ സംവിധായകരായ അഷ്റഫ് ഹംസയും ഖാലിദ് റഹ്മാനും റാപ്പർ വേടനും അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി സംവിധായകനും ബിഗ് ബോസ് മലയാളം ,വിജയിയുമായ അഖിൽ മാരാർ. മയക്കുമരുന്നിന് പിറകെ പോകാതെ കഞ്ചാവ് കേസിന് പിറകെ പോകുന്ന എക്സൈസും പോലീസും ആരെയാണ് സഹായിക്കുന്നത് എന്ന്
സമൂഹ മാധ്യമങ്ങളിലൂടെ തുടരുന്ന സൈബർ ആക്രമണങ്ങള്‍ക്കിടെ രേണു സുധി പങ്കുവച്ച ചിത്രവും കുറിപ്പുമാണ് ശ്രദ്ധ നേടുന്നത്. താനഭിനയിക്കുന്നത് മക്കൾക്കു നാണക്കേടാണെന്നു പറഞ്ഞു പരത്തുന്നവർക്കുള്ള മറുപടിയാണ് ഈ ചിത്രമെന്ന് രേണു പറയുന്നു. ‘‘ഞാൻ അഭിനയിക്കുന്നത് എന്റെ മക്കൾക്ക് നാണക്കേടാ, എന്ന് പറഞ്ഞവർക്ക്. അതേ
ടെലിവിഷൻ അവതാരകയും നടിയുമായ പ്രിയങ്ക ദേശ്പാണ്ഡെ വിവാഹിതയായി. ഡിജെ ആയ വാസി സചിയാണ് വരൻ. ഇരുവരുടേതും പ്രണയ വിവാഹമാണ്. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. അതേസമയം നടിക്കെതിരെ വലിയ രീതിയിലുളള സൈബർ ആക്രമണവും നടക്കുന്നുണ്ട്. ഇരുവരുടെയും പ്രായവുമായി ബന്ധപ്പെട്ടാണ്
നടിയും ബിഗ് ബോസ് താരവുമായ പവാനി റെഡ്ഡി വിവാഹിതയായി. ഡാൻസറും കൊറിയോഗ്രാഫറുമായ ആമിർ ആണ് വരൻ. മൂന്ന് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഇടയിൽ വച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ചെന്നൈയിൽ വച്ചു നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ്
സിനിമ-സീരിയൽ താരം വിഷ്ണു പ്രസാദ് കരൾ രോഗത്തെത്തുടർന്ന് ഗുരുതരാവസ്ഥയിൽ. വിഷ്ണുപ്രസാദിന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്നും ചികിത്സയ്ക്കായി 30 ലക്ഷം രൂപയോളം ചെലവ് വരും. സീരിയൽ താരങ്ങളുടെ സംഘടനയായ ‘ആത്മ’ അടിയന്തിര സഹായമായി ഒരു തുക നൽകിയെന്ന് ആത്മയുടെ വൈസ് പ്രസിഡന്റ് മോഹൻ അയിരൂർ മനോരമ
സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെ അറിയില്ലെന്ന് കൊല്ലം സുധിയുടെ ഭാര്യയും സോഷ്യൽ മീഡിയ താരവുമായ രേണു സുധി. രേണു സുധിയെപ്പറ്റി സ്വപ്ന സുരേഷ് നടത്തിയ പരാമർശത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് അതിനെപ്പറ്റി കൂടുതൽ ഒന്നും തനിക്ക് അറിയില്ലെന്ന് രേണു പറഞ്ഞത്. സ്വപ്ന സുരേഷിനെ
വിഷുവിന് പ്രത്യേക ഫോട്ടോഷൂട്ടുമായി നടി ശിവാനി മേനോനും അൽസാബിത്തും. ശിവാനിയാണ് പ്രത്യേക വിഷു ചിത്രങ്ങൾ പങ്കുവച്ചത്. ആരാധകരടക്കം നിരവധിപ്പേരാണ് ശിവാനിക്കും അൽസാബിത്തിനും വിഷു ആശംസകൾ നേർന്നെത്തിയത്. കഴിഞ്ഞ മാസമാണ് തനിക്കു പതിനെട്ട് വയസ്സ് പൂർത്തിയായതായി ശിവാനി ആരാധകരെ അറിയിച്ചത്. കുടുംബത്തിനൊപ്പം
നടിയും മോഡലുമായ അഷിക അശോകൻ വിവാഹിതയായി. കുടുംബ സുഹൃത്തായ പ്രണവ് ആണ് വരൻ. വളാഞ്ചേരി സ്വദേശിയായ പ്രണവ് ആർക്കിടെക്റ്റ് ആണ്. യൂട്യൂബ് റീൽസിലൂടെയും ഹ്രസ്വ ചിത്രങ്ങളിലൂടെയും ബോൾഡ് ഫോട്ടോഷൂട്ടിലെയും പ്രേക്ഷകര്‍ക്ക് പരിചിതയായ നടിയാണ് അഷിക അശോകന്. ‘മിസ്സിങ് ഗേൾസ്’ എന്ന മലയാള ചിത്രത്തിലൂടെ ബിഗ് സ്ക്രീനിലും
‘ബിഗ് ബോസ്’ എന്ന റിയാലിറ്റി ഷോയിലൂടെ ഏറ്റവും നേട്ടം കൊയ്തത് അഖിൽ മാരാർ ആണെന്ന് സംവിധായകൻ ആലപ്പി അഷറഫ്. വാചകക്കസർത്ത് കൊണ്ടാണ് അഖിൽ മാരാർ വിജയിച്ചത്. വട്ടപ്പൂജ്യത്തിൽ നിന്ന് കോട്ടക്കണക്കിന് പണവും പ്രശസ്തിയുമുണ്ടാക്കാൻ അഖിൽ മരാറിന് കഴിഞ്ഞെന്നും സ്വയം പ്രഖ്യാപിത ബുദ്ധിജീവി ചമയാതെ ശ്രദ്ധയോടെ
നാടുവിട്ടു പോകുന്ന വിഷമം ആരാധകരോട് പങ്കുവച്ച് സീരിയൽ താരം ശ്രുതി രജനികാന്ത്. ദുബായിൽ പുതിയ ജോലി കിട്ടിയതുകൊണ്ട് അവിടേക്ക് താമസം മാറുകയാണ് എന്നാണ് യൂട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിൽ ശ്രുതി പറയുന്നത്. താൻ ഏറെ ആഗ്രഹിച്ച ജോലിയാണ് കിട്ടിയതെന്നും അതുകൊണ്ടാണ് മനസ്സില്ലാമനസോടെയെങ്കിലും പോകുന്നതിനും ശ്രുതി
Results 1-50 of 293