ADVERTISEMENT

കരിക്ക് വെബ് സീരീസുകളിലൂടെ ശ്രദ്ധേയനായ കിരൺ വിയ്യത്ത് വിവാഹിതനായി. ആതിരയാണ് വധു. കണ്ണൂരില്‍ നടന്ന വിവാഹചടങ്ങില്‍ കരിക്ക് ടീമിലെ സഹപ്രവര്‍ത്തകരും ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. 

വിവാഹ ചിത്രങ്ങളും വിഡിയോകളും കരിക്കിലെ മറ്റു താരങ്ങളായ അനു കെ. അനിയനും, അർജുനും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

കരിക്കിന്റെ അവസാനം പുറത്തിറങ്ങിയ 'മോക്ക,' 'ജബ്‌ല' തുടങ്ങിയ സീരീസുകളിലൂടെ പ്രശസ്തനാണ് കിരൺ.

തൃശൂര്‍ ഒല്ലൂര്‍ സ്വദേശിയായ കിരണ്‍ കരിക്കിലെ ഒട്ടുമിക്ക സീരിസുകളിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. എംടെക് പൂർത്തിയാക്കിയ ശേഷമാണ് വെബ് സീരിസിലേക്കെത്തുന്നത്.

English Summary:

Karikku web series actor Kiran Viyyath got married

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com