ADVERTISEMENT

മലയാള ടെലിവിഷൻ സ്ക്രീനിൽ തരംഗം സൃഷ്ടിച്ച സൂപ്പർ ഹിറ്റ് ഗെയിം ഷോ ഉടൻ പണം, അഞ്ചാമത്തെ സീസണിനായി ഒരുങ്ങുകയാണ്. ഈ പുത്തൻ സീസണിലെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട്, കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ഓഡിഷൻസ് അരങ്ങേറുന്നു. കഴിഞ്ഞ 4 സീസണുകളിൽ നിന്നായി 10 കോടിയിലധികം രൂപയാണ് ഉടൻ പണം മത്സരാർത്ഥികൾ സമ്മാനമായി നേടിയത്. പലരുടെയും ജീവിതം തന്നെ മാറ്റി മറിച്ച ഗെയിം ഷോയാണ് ഉടൻ പണം. 

കൗതുകകരമായ എടിഎമ്മിന്റെ സാന്നിധ്യവും, വ്യത്യസ്തമായ ചോദ്യോത്തര രീതിയും, ചുറുചുറുക്കുള്ള അവതരണവും പ്രോഗ്രാമിനെ ജനപ്രിയമാക്കുന്നതിൽ വലിയ പങ്കു വഹിച്ചു. ജനങ്ങളുടെ പൾസ് മനസ്സിലാക്കികൊണ്ട്, പലപ്പോഴും ഉടൻ പണം എപ്പിസോഡുകൾ പുറം വേദികളിലും അരങ്ങേറിയിട്ടുണ്ട്. പോയ വർഷങ്ങളേക്കാളേറെ പുതുമകൾ ഈ വർഷം ഉടൻ പണത്തിൽ പ്രതീക്ഷിക്കാം. അതിനാൽ തന്നെ ഏറെ ആവേശത്തോടെയാണ് ജനങ്ങൾ ഈ ഓഡിഷൻസിനെ നോക്കി കാണുന്നത്. 

ഓഡിഷൻസ് നടക്കുന്ന വേദികളും തിയതികളും:  

കോഴിക്കോട്:  മാർച്ച് 20, ന്യൂ നളന്ദ ഹോട്ടൽ, രാവിലെ 9 മണി മുതൽ 

എറണാകുളം: മാർച്ച് 22, മെർമെയ്ഡ്ഹോട്ടൽ വൈറ്റില, രാവിലെ 9 മണി മുതൽ

തിരുവനന്തപുരം: മാർച്ച് 24, YMCA, രാവിലെ 9 മണി മുതൽ  

പ്രായഭേദമന്യേ ആർക്കും ഓഡിഷൻസിന്റെ ഭാഗമാകാം. ജീവിതം മാറ്റി മറിക്കുന്ന ഒരു അനുഭവത്തിനായി ഏവരെയും ഉടൻ പണം ഓഡിഷൻസിലേക്ക് ക്ഷണിക്കുന്നു.

English Summary:

Udan Panam Season Five Audition Started

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com