Activate your premium subscription today
മലയാളത്തിൽ റെക്കോർഡുകൾ തിരുത്തിക്കുറിച്ച് ജൈത്രയാത്ര തുടരുന്നതിനിടെ ബ്ലോക്ബസ്റ്റര് ചിത്രം ‘എമ്പുരാൻ’ ഒടിടി റിലീസിനൊരുങ്ങുന്നു. ഏപ്രില് 24-ന് ചിത്രം ജിയോ ഹോട്സ്റ്റാറില് സ്ട്രീമിങ് ആരംഭിക്കും. അണിയറ പ്രവര്ത്തകര് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മാര്ച്ച് 27-നായിരുന്നു ചിത്രം ആഗോള റിലീസായി
ആന്റണി വർഗീസ് നായകനായെത്തിയ ‘ദാവീദ്’ ഏപ്രിൽ 18ന് സീ ഫൈവ് പ്ലാറ്റ്്ഫോമിലൂടെ ഒടിടി റിലീസിനെത്തും. നവാഗതനായ ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഗോവിന്ദ് വിഷ്ണുവും ദീപു രാജീവും ചേർന്നാണ് തയാറാക്കിയത്. സെഞ്ചറി മാക്സ് ജോൺ ആൻഡ് മേരി പ്രൊഡക്ഷൻസ്, പനോരമ സ്റ്റുഡിയോസ്, എബി അലക്സ് എബ്രഹാം,
വിഷു റിലീസിൽ തിയറ്ററുകള് നിറയുമ്പോൾ ഒടിടിയിലും വമ്പൻ റിലീസുകളാണ് പ്രേക്ഷകർക്കായി ഒരുക്കി വച്ചിരിക്കുന്നത്. അനശ്വര രാജൻ–സജിൻ ഗോപു ചിത്രം പൈങ്കിളി, ബേസിൽ ജോസഫ്–സൗബിൻ ഷാഹിർ ടീമിന്റെ ‘പ്രാവിൻകൂട് ഷാപ്പ്’, ഒമർ ലുലുവിന്റെ ‘ബാഡ് ബോയ്സ്’, വിക്കി കൗശലിന്റെ ഛാവ, തെലുങ്ക് ചിത്രം ‘കോർട്ട്’ എന്നിവയാണ് ഈ ആഴ്ച
കൗമാരപ്രായത്തിലുള്ള കുട്ടികൾ നേരിടുന്ന സമ്മർദങ്ങൾ വളരെ കൃത്യമായി ചർച്ച ചെയ്യുന്ന വെബ് സീരീസാണ് ‘അഡോളസെൻസ്’. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത നാല് ഭാഗങ്ങളുള്ള ഈ സീരീസ്, ഒരു കൗമാരക്കാരൻ ഉൾപ്പെടുന്ന കൊലപാതകത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം പ്രമേയമാക്കിയ സൈക്കളോജികൽ ത്രില്ലറാണ്. കൗമാരപ്രായം കുട്ടികളുടെ
നയൻതാര- മാധവൻ ടീമിന്റെ 'ടെസ്റ്റ്' നേരിട്ട് ഒടിടി റിലീസിന് ഒരുങ്ങുകയാണ്. നെറ്റ്ഫ്ളിക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ. നയൻതാര, മാധവൻ, സിദ്ധാർത്ഥ് എന്നിവരുള്ള പോസ്റ്റർ കഴിഞ്ഞ ദിവസം നെറ്റ്ഫ്ളിക്സ് പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ, ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മീരയുടെ
കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ‘ഓഫിസർ ഓൺ ഡ്യൂട്ടി’ ഒടിടി റിലീസിനൊരുങ്ങുന്നു. മാർച്ച് 20 മുതൽ നെറ്റ്ഫ്ലിക്സിലൂടെ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും. തിയറ്ററുകളില് മികച്ച പ്രദർശന വിജയം നേടിയ സിനിമ 50 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. സമീപകാലത്ത് ചാക്കോച്ചൻ സിനിമയ്ക്കു ലഭിക്കുന്ന ഏറ്റവും ഉയർന്ന
പ്രദീപ് രംഗനാഥനെ നായകനാക്കി അശ്വത് മാരിമുത്തു രചനയും സംവിധാനം നിർവഹിച്ച സൂപ്പർ ഹിറ്റ് ചിത്രം ‘ഡ്രാഗൺ’ ഒടിടിയിലേക്ക്. നെറ്റ്ഫ്ലിക്സിലൂടെ മാർച്ച് 21ന് ചിത്രം നെറ്റ്ഫ്ളിക്സിലെത്തും. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം എന്നിങ്ങനെ അഞ്ചു ഭാഷകളിൽ ചിത്രം കാണാം. ഫെബ്രുവരി 21ന് തിയറ്ററുകളിലെത്തിയ ചിത്രം
രണ്ട് വർഷങ്ങൾക്കുശേഷം ഒടിടി റിലീസിനെത്തി അഖിൽ അക്കിനേനി, മമ്മൂട്ടി ചിത്രം ‘ഏജന്റ്’. സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്ത് 2023ൽ തിയറ്ററുകളിലെത്തിയ ചിത്രം, ഇപ്പോൾ സോണി ലിവ്വിലൂടെ സ്ട്രീമിങ് ആരംഭിച്ചു. മലയാളം, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിൽ ചിത്രം ലഭ്യമാവും.
മലയാളികൾക്ക് ഏറെ സുപരിചിതമായ ഗൾഫ് മലയാളിയുടെ അന്തഃസംഘർഷങ്ങളുടെ കഥപറഞ്ഞുകൊണ്ട് വിഷ്ണു ജി രാഘവ് സംവിധാനം ചെയ്ത വെബ് സീരീസ് ആണ് 'ലവ് അണ്ടർ കൻസ്ട്രക്ഷൻ'. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ നിർമ്മാണത്തിലിരിക്കുന്ന ഒരു വീടും നായകന്റെ പ്രണയവുമാണ് ഈ മലയാളം വെബ് സീരീസിന്റെ പ്ലോട്ട്. നാടുവിട്ട് ഓടിയൊളിക്കാൻ ശ്രമിക്കുമ്പോഴും യുവാക്കളെ നാടുമായി ബന്ധിപ്പിക്കുന്ന ചില നൂലുപൊട്ടാബന്ധങ്ങളുണ്ടെന്ന് അടിവരയിടുന്ന വെബ് സീരീസ്, ഗൾഫ് മലയാളികൾ അനുഭവിക്കുന്ന ധർമ്മസങ്കടങ്ങളുടെ നേർക്കാഴ്ച കൂടിയാണ്.
കുഞ്ചാക്കോ ബോബന്റെ ‘ഓഫിസർ ഓൺ ഡ്യൂട്ടി’, തമിഴ് സൂപ്പർ ഹിറ്റായ ‘ഡ്രാഗൺ’, അക്ഷയ് കുമാറിന്റെ ‘സ്കൈ ഫോഴ്സ്’, ധനുഷ് സംവിധാനം ചെയ്ത ‘നിലാവുക്ക് എൻ മേല് എന്നടി കോപം’ എന്നീ ചിത്രങ്ങളാണ് ഈ ആഴ്ച ഒടിടി റിലീസിനെത്തിയിരിക്കുന്നത്.
ഉണ്ണി മുകുന്ദന്റെ പാൻ ഇന്ത്യൻ ബ്ലോക് ബസ്റ്റർ ചിത്രം ‘മാർക്കോ’ ഹിന്ദി പതിപ്പ് ഒടിടി റിലീസിനെത്തി. ആമസോൺ പ്രൈമിലൂടെയാണ് മാർക്കോ ഹിന്ദി സ്ട്രീമിങ് ആരംഭിച്ചത്. ഹിന്ദി പ്രേക്ഷകർ തിയറ്ററുകളിൽ ആവേശത്തോടെ സ്വീകരിച്ച സിനിമയുടെ ഒടിടി പതിപ്പും തരംഗമാകുമെന്നാണ് റിപ്പോർട്ട്. നേരത്തെ മലയാളം പതിപ്പ് ഫെബ്രുവരി
ജീവിതത്തിലെ എല്ലാ സമ്പാദ്യങ്ങളും മാറ്റിവച്ച് നിർമിക്കുന്ന വെബ് സീരിസ് ആണ് ‘ലോല കോട്ടേജ്’ എന്ന് മോഡലും സംവിധായികയുമായ നിള നമ്പ്യാർ. തിരക്കഥ കേട്ട് ഇഷ്ടപ്പെട്ടിട്ടാണ് അലൻസിയർ ഉൾപ്പടെയുള്ള താരങ്ങൾ ഇതിൽ അഭിനയിക്കാൻ തീരുമാനിച്ചതെന്നും അഡൽറ്റ് വെബ് സീരിസ് ആണോ എന്നത് സീരിസ് കണ്ട ശേഷം പ്രേക്ഷകർ വിലയിരുത്തൂ
ഇൻഫ്ലുവന്സറും മോഡലുമായ നിള നമ്പ്യാർ സംവിധാനം ചെയ്യുന്ന അഡൽട്ട് വെബ് സീരിസില് പ്രധാന വേഷത്തിൽ അലൻസിയർ. ‘ലോല കോട്ടേജ്’ എന്നു പേരിട്ടിരിക്കുന്ന വെബ് സീരിസിന്റെ സംവിധാനവും നിർമാണവും നിര്വഹിക്കുന്നത് നിള നമ്പ്യാർ ആണ്. കുട്ടിക്കാനത്ത് ചിത്രീകരണം പുരോഗമിക്കുന്ന വെബ് സീരിസിന്റെ ഷൂട്ടിങ് വിവരങ്ങള് നടി
ബോക്സ്ഓഫിസിൽ കനത്ത പരാജയമായി മാറിയ അജിത്കുമാർ ചിത്രം ‘വിടാമുയർച്ചി’ ഒടിടി റിലീസിനൊരുങ്ങുന്നു. നെറ്റ്ഫ്ലിക്സിലൂടെ മാർച്ച് മൂന്ന് മുതൽ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും. ഫെബ്രുവരി ആറിന് തിയറ്ററുകളിലെത്തി ചിത്രം ഹോളിവുഡ് സിനിമയായ ബ്രേക്ഡൗണിന്റെ റീമേക്ക് ആയിരുന്നു. 200 കോടി മുതൽ മുടക്കിൽ ഒരുങ്ങിയ
ആസിഫ് അലി–ജോഫിൻ ടി. ചാക്കോ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ബ്ലോക് ബസ്റ്റർ ചിത്രം ‘രേഖാചിത്രം’ ഒടിടിയിലേക്ക്. മാർച്ച് 7 മുതൽ സോണി ലിവ്വിലൂടെ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും. ഈ വർഷം പുറത്തിറങ്ങിയ മലയാളസിനിമകളിൽ മികച്ച അഭിപ്രായങ്ങൾ ലഭിച്ച ചിത്രം ബോക്സ് ഓഫീിസിൽ നിന്നും 75 കോടി സ്വന്തമാക്കിയിരുന്നു. അനശ്വര
‘മാർക്കോ’ സിനിമയുടെ അൺകട്ട് വേർഷൻ ഒടിടിയിലൂടെ കാണാൻ കാത്തിരുന്ന പ്രേക്ഷകരെ നിരാശരാക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. മാർക്കോയുടെ തിയറ്റർ വേർഷൻ തന്നെയാണ് ഒടിടിയിലും സ്ട്രീമിങ് ആരംഭിക്കുക. ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് അൺകട്ട് വേർഷൻ റിലീസ് ചെയ്യാത്തത്
ഈസ്റ്റ് കോസ്റ്റ് വിജയന് നിര്മാണവും സംവിധാനവും നിര്വഹിച്ച ‘കള്ളനും ഭഗവതിയും’ ഇനി യുട്യൂബിൽ കാണാം. നാളെ വൈകുന്നേരം ചിത്രം യുട്യൂബിൽ പ്രദർശനത്തിനെത്തും. ഈസ്റ്റ് കോസ്റ്റിന്റെ യൂട്യൂബ് ചാനലിലൂടെ സിനിമയുടെ സൗജന്യ സ്ട്രീമിങ് ആരംഭിച്ചു. ഇതിനകം ഒരുലക്ഷത്തിനകം ആളുകൾ സിനിമ കണ്ട് കഴിഞ്ഞു. കള്ളൻ
ഉണ്ണി മുകുന്ദന്റെ ബ്ലോക് ബസ്റ്റർ ചിത്രമായ ‘മാർക്കോ’ മുതൽ ശങ്കറിന്റെ ഗെയിം ചെയ്ഞ്ചർ ഉൾപ്പടെയുള്ള വമ്പൻ സിനിമകളാണ് ഫെബ്രുവരി മാസം ഒടിടി റിലീസിനെത്തുന്നത്. മാർക്കോ ഫെബ്രുവരി 14ന് സോണി ലിവ്വ് പ്ലാറ്റ്ഫോമിലൂടെ സ്ട്രീമിങ് ആരംഭിക്കും. ഈ മാസം റിലീസിനെത്തുന്ന മറ്റ് സിനിമകൾ ഏതൊക്കെയെന്നു നോക്കാം... ഗെയിം
മാധവന്, നയന്താര, സിദ്ധാര്ഥ്, മീര ജാസ്മിന് എന്നിവര് പ്രധാന കഥാപാത്രങ്ങളാകുന്ന ‘ടെസ്റ്റ്’ എന്ന തമിഴ് ചിത്രം നേരിട്ട് ഒടിടിയിലൂടെ റിലീസിനെത്തുന്നു. എസ്.ശശികാന്ത് ഒരുക്കുന്ന ചിത്രത്തിന്റെ ടീസർ നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടു. സ്പോര്ട്സ് ഡ്രാമ ആയി ഒരുക്കിയ ചിത്രം ക്രിക്കറ്റിനെ
ബോളിവുഡിൽ സംവിധായകനായി അരങ്ങേറ്റം കുറിച്ച് ആര്യൻ ഖാൻ. നെറ്റ്ഫ്ലിക്സും റെഡ് ചില്ലീസും ഒന്നിച്ച് നിർമിക്കുന്ന സീരിസാണ് ആര്യൻ ഖാന്റെ ആദ്യ സംവിധാന സംരംഭം. The BA***DS of Bollywood എന്നാണ് സീരിസിന്റെ പേര്. ഷാറുഖ് ഖാന് തന്നെയാണ് മകന്റെ ആദ്യ സംവിധാന സംരംഭത്തെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്.
കീർത്തി സുരേഷും രാധിക ആപ്തെയും പ്രധാന വേഷങ്ങളിലെത്തുന്ന വെബ് സീരിസ് ‘അക്ക’ ടീസർ എത്തി. നായകന്റെയും വില്ലന്റെയും പ്രതികാര കഥ പറയുന്നതിനു പകരം കരുത്തുറ്റ രണ്ട് സ്ത്രീ കഥാപാത്രങ്ങളുടെ ഇടയിലുള്ള തീവ്ര പ്രതികാരമാണ് സീരിസ് പറയുന്നത്. 1980കളിലെ തെന്നിന്ത്യയാണ് കഥാ പശ്ചാത്തലം. പേര്നൂരു എന്ന സ്ഥല അടക്കി
ഉണ്ണി മുകുന്ദന്റെ ബ്ലോക് ബസ്റ്റർ ചിത്രം ‘മാർക്കോ’ ഒടിടി റിലീസിനൊരുങ്ങുന്നു. ചിത്രം ഫെബ്രുവരി 14ന് സോണി ലിവ്വ് പ്ലാറ്റ്ഫോമിലൂടെ സ്ട്രീം ചെയ്യും. റെക്കോർഡ് തുകയ്ക്കാണ് സിനിമയുടെ സ്ട്രീമിങ് അവകാശം സോണി സ്വന്തമാക്കിയത്. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ വർഷത്തെ സെൻസേഷനൽ ഹിറ്റുകളിൽ ഒന്നായിരുന്നു.
അല്ലു അർജുന്റെ ബ്ലോക്ബസ്റ്റര് ചിത്രം ‘പുഷ്പ 2: ദ് റൂൾ’ റീലോഡഡ് പതിപ്പ് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചു. മുന്നറിയിപ്പൊന്നുമില്ലാതെയാണ് ഈ സൂപ്പർഹിറ്റ് ചിത്രം ഒടിടിയിൽ എത്തിയത്. ഡിസംബർ അഞ്ചിന് റിലീസ് ചെയ്ത ചിത്രം 1800 കോടി രൂപയാണ് ആഗോള തലത്തിൽ വാരിയത്. സിനിമയിൽ നിന്നും കട്ട് ചെയ്തു കളഞ്ഞ ചില
മലയാളത്തിൽ ഏറെ പ്രേക്ഷക പ്രശംസ നേടിയ ‘ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചണ്’ ഹിന്ദി റീമേക്ക് ട്രെയിലർ എത്തി. ‘മിസിസ്’ എന്നാണ് ഹിന്ദി പതിപ്പിന്റെ പേര്. നിമിഷ സജയൻ അവതരിപ്പിച്ച നായികാ വേഷത്തില് സന്യ മല്ഹോത്ര എത്തുന്നു. ചിത്രം നേരിട്ട് ഒടിടിയിലാണ് റിലീസ് ചെയ്യുന്നത്. ഫെബ്രുവരി 7 മുതൽ സീ ഫൈവ് പ്ലാറ്റ്ഫോമിൽ ഈ
'ഫോറൻസിക്' എന്ന സിനിമയ്ക്കു ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ-അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിച്ച ഐഡന്റിറ്റി ഒടിടിയിലേക്ക്. ജനുവരി 31 മുതൽ സീ ഫൈവ് പ്ലാറ്റ്ഫോമിലൂടെ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും. ജനുവരി 2നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ചിത്രത്തിന് ഗംഭീര പ്രതികരണമാണ് പ്രേക്ഷകരിൽ
മോഹൻലാൽ സംവിധാനം ചെയ്ത ത്രിഡി ഫാന്റസി ചിത്രം ‘ബറോസ്’ ഒടിടി റിലീസിനൊരുങ്ങുന്നു. ജനുവരി 22 മുതൽ ഹോട്ട്സ്റ്റാറിലൂടെ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും.
മലയാളത്തിലെ ഒരുപിടി സൂപ്പർഹിറ്റ് സിനിമകളാണ് ഈ ആഴ്ച റിലീസിനെത്തിയിരിക്കുന്നത്. ബേസിൽ ജോസഫ്, നസ്രിയ എന്നിവർ പ്രധാന കഥാപാത്രമായ സൂക്ഷ്മദർശിനി, ജോജു ജോർജിന്റെ ആക്ഷൻ ത്രില്ലർ ചിത്രം പണി, ആഷിഖ് അബുവിന്റെ റൈഫിൾ ക്ലബ്ബ്, ടെക്നോ ക്രൈം ത്രില്ലർ ഐ ആം കാതലൻ എന്നിവയാണ് ഈ ആഴ്ച ഒടിടി റിലീസിനെത്തുന്ന സിനിമകള്.
ദക്ഷിണ കൊറിയൻ പ്രേമം അതിരുകടക്കുന്നുണ്ടോ? ഒടിടി പ്ലാറ്റ്ഫോമുകൾ നമ്മിലേക്കു നമ്മളറിയാതെ ഇഷ്ടങ്ങൾ അടിച്ചേൽപിക്കുന്നുണ്ടോ? നമ്മുടെ ഭക്ഷണം, വസ്ത്രം തുടങ്ങി ചിന്തകളെ വരെ അതു ബാധിക്കുന്നുണ്ടോ? ഉണ്ടെന്നാണു ഗവേഷകർ പറയുന്നത്.
തീപാറും ആക്ഷനുമായി തിയറ്ററുകളിൽ പ്രേക്ഷക പ്രീതി നേടിയ ‘റൈഫിൾ ക്ലബ്ബ്’ ഒടിടിയിലേക്ക്. ജനുവരി 16 മുതൽ നെറ്റ്ഫ്ലിക്സിലൂടെ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും. ആഷിഖ് അബു സംവിധാനം ചെയ്ത സിനിമയിൽ ദിലീഷ് പോത്തനാണ് പ്രധാന വേഷത്തിലെത്തിയത്. ചെറുത്തുനിൽപ്പിന്റേയും ഒത്തൊരുമയുടെയും തോക്കുകളുടേയുമൊക്കെ
ഉരുൾപൊട്ടലിന്റെ നിരന്തരാഘാതം മൂലമുണ്ടാവുന്ന മനുഷ്യ ദുരിതം പ്രമേയമാക്കിയ ‘നായകൻ പൃഥ്വി’ ഈ 16 ന് ഒടിടിയിലെത്തുന്നു. ആമസോൺ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. വയനാട് ദുരന്തത്തിനിരയായവർക്ക് ആദരമർപ്പിച്ച് പുറത്തിക്കിയ 'നായകൻ പൃഥ്വി' തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടിയിരുന്നു. വൈശാലി പ്രൊഡക്ഷൻസിന്റെ
ബേസിൽ - നസ്രിയ കൂട്ടുകെട്ടിൽ ഒരുങ്ങിയ 'സൂക്ഷ്മദർശിനി' ഒടിടി റിലീസിന്. ചിത്രം ജനുവരി 11 മുതൽ ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും. എംസിയുടെ സംവിധാനത്തിൽ എത്തിയ ചിത്രം ബോക്സ്ഓഫിസിൽ 50 കോടിയിലേറെ കലക്ഷൻ നേടിയിരുന്നു.
പ്രേക്ഷകർ കാത്തിരുന്ന നസ്ലിൻ ചിത്രം ഒടിടിയിലേക്ക്. പ്രേമലു എന്ന ചിത്രത്തിനു ശേഷം ഗിരീഷ് ഏ.ഡിയും നസ്ലിനും ഒന്നിച്ച ‘ഐ ആം കാതലൻ’ എന്ന ചിത്രം ജനുവരി 17ന് ഒടിടിയിലെത്തും. മനോരമ മാക്സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ ഒടിടി റിലീസ് ജനുവരി മൂന്നിന് ഉണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും അണിയറപ്രവർത്തകർ സ്ഥിരീകരിച്ചിരുന്നില്ല. എന്തായാലും, ജനുവരി 17ന് തന്നെ സിനിമ ഒടിടിയിലെത്തുമെന്ന് അണിയറപ്രവർത്തകർ സ്ഥിരീകരിച്ചു.
പകയുടെ, പ്രതികാരത്തിന്റെ കനലെരിയുന്ന 'പണി' ഗംഭീര ബോക്സ്ഓഫിസ് വിജയത്തോടെ ഇനി ഒടിടിയിൽ. ജനുവരി 16 മുതൽ ചിത്രം സോണി ലിവിൽ സ്ട്രീമിങ് ആരംഭിക്കും. മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിയ ചിത്രം കുടുംബ പ്രേക്ഷകരടക്കം ഏവരും ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. സംവിധായകനും നടനുമായ ജോജു ജോര്ജ്ജ് ഒരുക്കിയ ചിത്രം മികച്ച ബോക്സ്ഓഫിസ് കലക്ഷനോടെ തിയറ്ററുകളിൽ 50 ദിനങ്ങൾ പിന്നിടുകയുമുണ്ടായി.
ടെലിവിഷൻ സീരിസുകളിൽ തരംഗമായി മാറിയ ഹിന്ദി ക്രൈം ത്രില്ലർ പാതാൾ ലോക് സീസൺ 2 ട്രെയിലർ എത്തി. ആദ്യ ഭാഗത്തേക്കാൾ വലിയ കാൻവാസുമായാണ് സീസൺ 2 എത്തുന്നത്. നാഗാലാന്റിലെ ഒരു ഹൈ പ്രൊഫൈൽ കൊലപാതകവും തുടർന്നു നടക്കുന്ന അന്വേഷണവുമാണ് പ്രേമയം. ഹാതിറാം ചൗദരിയായി ജയ്ദീപ് അഹ്ലാവത് വീണ്ടുമെത്തുന്നു. ഇഷ്വക് സിങ്,
പുതുവർഷത്തിൽ കൈനിറയെ സിനിമകളാണ് വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ റിലീസിനെത്തിയിരിക്കുന്നത്. ചലച്ചിത്ര പ്രേമികൾ കാത്തിരുന്ന നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളും ഇതിലുണ്ട്. ഒടിടിയിൽ റിലീസായ ഏറ്റവും പുതിയ 20 ചിത്രങ്ങൾ പരിചയപ്പെടാം. താനാര: ജനുവരി 3: മനോരമ മാക്സ് ഷൈൻ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണൻ, അജു
ഡിസംബർ മൂന്നാം വാരം കൈനിറയെ സിനിമകളാണ് ഒടിടി റിലീസിനെത്തിയിരിക്കുന്നത്. മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ‘മുറ’, സുരാജ് വെഞ്ഞാറമ്മൂട് ചിത്രം ‘മദനോത്സവം’, മീര ജാസ്മിന് ചിത്രം പാലും പഴവും എന്നിവയാണ് ഒടിടി റിലീസിനെത്തിയത്. പല്ലൊട്ടി: മനോരമ മാക്സ്: ഡിസംബർ 19 കണ്ണൻ, ഉണ്ണി എന്നീ രണ്ടു കുട്ടികളുടെ
ബിജു മേനോനെ നായകനാക്കി വിഷ്ണു മോഹൻ എഴുതി സംവിധാനം ചെയ്ത 'കഥ ഇന്നുവരെ' ഒ ടി ടി യിൽ സ്ട്രീമിംഗ് തുടങ്ങി. റിലീസ് ചെയ്ത ഒട്ടുമിക്ക കേന്ദ്രങ്ങളിലും മികച്ച പ്രതികരണം നേടിയ ചിത്രം സെപ്റ്റംബർ 20നായിരുന്നു തിയേറ്ററുകളിൽ എത്തിയിരുന്നത്. ആമസോൺ പ്രൈമിലാണ് ചിത്രം ഇപ്പോൾ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. കുടുംബ പ്രേക്ഷകരും യുവതി യുവാക്കളും ചിത്രത്തെ തിയേറ്ററുകളിൽ ഏറ്റെടുത്തിരുന്നു.
വിക്രമിനെ നായകനാക്കി പാ. രഞ്ജിത് സംവിധാനം ചെയ്ത തങ്കലാൻ ഒടിടിയിലെത്തി. ഓഗസ്റ്റ് മാസം തിയറ്ററുകളിലെത്തിയ ചിത്രം മൂന്ന് മാസത്തിനുശേഷമാണ് നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങിനെത്തിയത്. സാമ്പത്തിക പ്രതിസന്ധികൾ മൂലമാണ് സിനിമയുടെ ഒടിടി റിലീസ് വൈകുന്നതെന്ന് റിപ്പോർട്ടുണ്ടായിരുന്നു. നിരൂപകർക്കിടയിൽ മികച്ച
സൂര്യ നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘കങ്കുവ’ ഒടിടിയിലേക്ക്. ചിത്രം ഡിസംബർ എട്ട് മുതൽ ആമസോൺ പ്രൈമിലൂടെ സ്ട്രീമിങ് ആരംഭിക്കും. നവംബർ 14ന് തിയറ്ററുകളിലെത്തിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. സിനിമയിൽ രണ്ടു ഗെറ്റപ്പുകളിലാണ് സൂര്യ എത്തുന്നത്. രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് സിനിമ
ആലിയ ഭട്ടിനെ പ്രധാന കഥാപാത്രമാക്കി വസൻ ബാല സംവിധാനം ചെയ്ത ‘ജിഗ്ര’ ഒടിടി റിലീസിനെത്തി. നെറ്റ്ഫ്ലിക്സിലൂടെയാണ് സിനിമയുടെ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. കരൺ ജോഹറും ആലിയ ഭട്ടും ചേർന്നു നിർമിക്കുന്ന ചിത്രം ഒക്ടോബർ 11നാണ് തിയറ്ററുകളിലെത്തിയത്. തിയറ്ററുകളിൽ ചിത്രം വലിയ പരാജയം നേരിട്ടിരുന്നു. വിദേശത്ത്
സ്ത്രീ സ്വാതന്ത്ര്യവും സ്ത്രീപക്ഷ രാഷ്ട്രീയവും ചർച്ച ചെയ്തുകൊണ്ട് മനോരമ മാക്സ് ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത സിനിമയാണ് ‘ഹെർ’. പുരുഷ കേന്ദ്രീകൃതമായ സമൂഹത്തിൽ തങ്ങളുടെ ശബ്ദം അടിച്ചമർത്തപ്പെട്ടുപോകാൻ പാടില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടെത്തിയ ചിത്രത്തിലെ നായികമാർ തെന്നിന്ത്യയിലെ തന്നെ ഏറ്റവും
ശിവകാർത്തികേയൻ, സായി പല്ലവി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ബ്ലോക് ബസ്റ്റർ ചിത്രം ‘അമരൻ’ ഒടിടി റിലീസിനൊരുങ്ങുന്നു. ഡിസംബർ അഞ്ച് മുതൽ നെറ്റ്ഫ്ലിക്സിലൂടെ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും. രാജ്കുമാര് പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അമരൻ’. മേജർ മുകുന്ദ് വരദരാജായി ശിവകാർത്തികേയൻ എത്തുമ്പോൾ ഭാര്യ
നയൻതാരയ്ക്ക് എന്ത് അദ്ഭുതമാണ് അവതരിപ്പിക്കാനുള്ളത് എന്ന മലയാളിയുടെ പതിവു വിമർശന ബുദ്ധിയോടെയാണു നെറ്റ്ഫ്ലിക്സിലെ "നയൻതാര- ബിയോണ്ട് ദ് ഫെയ്റി ടെയ്ൽ" ഡോക്യുമെന്ററിക്കു മുന്നിലിരുന്നത്. ആഭരണങ്ങൾ, വസ്ത്രങ്ങൾ, അവയ്ക്കു പിറകിലെ നെയ്ത്തുകാരുടെ അധ്വാനം, അണിഞ്ഞ പച്ചക്കല്ലിന്റെ ആഭരണങ്ങൾ സൃഷ്ടിച്ച ട്രെൻഡ്, കല്യാണത്തിൽ പങ്കെടുത്ത വൻ താരനിര, ഭർത്താവ് വിഘ്നേഷ് ശിവനു അവർ സമ്മാനിച്ച 20 കോടിയുടെ വീട്- ഇതൊക്കെയാവും ഒരു മണിക്കൂർ 21 മിനിറ്റു കൊണ്ടു കാണിക്കുന്നത് എന്നൊരു മുൻവിധിയും ഉണ്ടായിരുന്നു. ധനുഷിന്റെ ‘കുനുഷ്ടും’ ഇടയ്ക്കു കയറി വന്നതോടെ എന്തോ വ്യാപാരബുദ്ധിയിലുള്ള ഉൽപന്നം എന്ന് ഉറപ്പിച്ചു.
കുഞ്ചാക്കോ ബോബന്, ഫഹദ് ഫാസിൽ, ജ്യോതിര്മയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമല് നീരദ് ഒരുക്കിയ ‘ബോഗെയ്ൻവില്ല’ ഒടിടിയിേലക്ക്. ഡിസംബർ 13 മുതൽ സോണി ലിവ്വിലൂടെ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും. കുഞ്ചാക്കോ ബോബനും അമല് നീരദും ഇതാദ്യമായാണ് ഒന്നിച്ചെത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഏറെ
മലയാള സിനിമയിലെ ചിരിയുടെ സുൽത്താനായിരുന്ന സംവിധായകൻ സിദ്ദിഖ് അവതരിപ്പിക്കുന്ന ചിത്രമായ 'പൊറാട്ട് നാടകം' ആമസോൺ പ്രൈമിൽ സ്ട്രീമിംഗ് ആരംഭിച്ചു. തിയേറ്ററുകളിൽ വൻ വരവേൽപ്പ് ലഭിച്ച ആക്ഷേപഹാസ്യ ചിത്രം കുടുംബ പ്രേക്ഷകരടക്കം ഏറ്റെടുത്തിരുന്നു.
ദുൽഖർ സൽമാൻ നായകനായെത്തിയ ‘ലക്കി ഭാസ്കർ’ ഒടിടി റിലീസിനൊരുങ്ങുന്നു. നെറ്റ്ഫ്ലിക്സ് പ്ലാറ്റ്ഫോമിലൂടെ നവംബർ 28ന് സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും. വെങ്കി അറ്റ്ലൂരി രചിച്ചു സംവിധാനം ചെയ്ത ഈ പീരിയഡ് ഡ്രാമ ത്രില്ലർ ചിത്രം നിർമിച്ചിരിക്കുന്നത് സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള
നവംബർ അവസാന വാരം നിരവധി സിനിമകളാണ് ഒടിടി റിലീസിനെത്തിയിരിക്കുന്നത്. മലയാള ചിത്രം ‘ഹെർ’, ദുൽഖർ സൽമാന്റെ ഹിറ്റ് ചിത്രം ലക്കി ഭാസ്കര്, തെലുങ്ക് വെബ് സീരിസ് ശ്ശ്ശ്.. എന്നിവയാണ് ഈ ആഴ്ച സ്ട്രീമിങ് ആരംഭിച്ച സിനിമകളും വെബ് സീരിസും.
ഇന്ത്യൻ സിനിമയിൽ ഒരു സൂപ്പർതാരമാകുന്നത് അത്ര എളുപ്പമല്ല. പ്രത്യേകിച്ചും ഒരു സിനിമാതാരത്തിന്റെ ഓരോ ചലനങ്ങളും അതിസൂഷ്മമായി നിരീക്ഷിച്ച് പൊതുവിചാരണ നടത്തുന്ന ഒരിടത്ത്. അവിടെയാണ് തിരുവല്ലക്കാരിയായ ഡയാന കുര്യൻ എന്ന പെൺകുട്ടി ഇന്ത്യൻ സിനിമയിലെ ‘ലേഡി സൂപ്പർ സ്റ്റാർ നയൻതാര’ എന്ന പദവിയിലേക്ക് നടന്നുകയറിയത്. നയൻതാരയ്ക്ക് നാൽപത് വയസ്സ് തികയുന്ന ദിവസമാണ് താരത്തിന്റെ കരിയറും ജീവിതവും ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് നിർമിച്ച ‘നയൻതാര – ബിയോണ്ട് ദ് ഫെയറി ടെയിൽ’ എന്ന ഡോക്യുമെന്ററി പുറത്തുവന്നത്.
വിവാദങ്ങള്ക്കിടെ നയന്താര-വിഘ്നേശ് ശിവൻ വിവാഹ ഡോക്യുമെന്ററി സ്ട്രീമിങ് ആരംഭിച്ചു. നെറ്റ്ഫ്ളിക്സിലാണ് 'നയന്താര: ബിയോണ്ട് ദ് ഫെയറി ടെയ്ൽ റിലീസ് ചെയ്തത്. സിനിമാ ജീവിതത്തിന്റെ തുടക്കം മുതല് മക്കളുടെ വിശേഷങ്ങള് വരെയാണ് ഡോക്യുമെന്ററിയിലുള്ളത്. നയൻതാരയുടെ അമ്മ ഓമന, ആദ്യ ചിത്രത്തിന്റെ സംവിധാകനായ
ആസിഫ് അലിയുടെ ബ്ലോക് ബസ്റ്റർ ചിത്രം ‘കിഷ്കിന്ധാ കാണ്ഡം’ ഒടിടിയിലേക്ക്. നവംബര് 19 ആണ് സ്ട്രീമിങ് തീയതി. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം എത്തും. പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തുക. ഓണം റിലീസ് ആയി സെപ്റ്റംബര് 12 ന്
Results 1-50 of 177