ADVERTISEMENT

ബോക്സ്ഓഫിസിൽ സകല കലക്‌ഷൻ റെക്കോർഡുകളും ഭേദിച്ച ചിദംബരം ചിത്രം ‘മഞ്ഞുമ്മൽ ബോയ്സ്’ ഒടിടി റിലീസിനൊരുങ്ങുന്നു. മേയ് 5ന് ചിത്രം ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കും. മലയാള സിനിമാ ചരിത്രത്തിൽ ഇരുന്നൂറ് കോടി ക്ലബ്ബിൽ ഇടം നേടുന്ന ആദ്യ  ചിത്രമാണ്‘മഞ്ഞുമ്മൽ ബോയ്സ്’. ഫെബ്രുവരി 22ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ ദിനം മുതലേ ഗംഭീര പ്രതികരണമാണ് ലഭിച്ചത്. മലയാളത്തിനു പുറമെ തമിഴ്നാടും ചിത്രം ഏറ്റെടുത്തതോടെയാണ് സ്വപ്നതുല്യമായ നേട്ടത്തിലേക്ക് ചിത്രം കുതിച്ചെത്തിയത്.

തമിഴ് ഡബ്ബിങ്ങില്ലാതെ തമിഴ്നാട്ടിൽ അൻപത് കോടി നേടുന്ന ആദ്യ അന്യഭാഷ ചിത്രമെന്ന റെക്കോർഡും മഞ്ഞുമ്മലിന് സ്വന്തമാണ്. കേരളത്തിലെ തിയറ്ററുകളിൽ നിന്നും ലഭിച്ചത് 60 കോടി രൂപയാണ്. മലയാളത്തിലെ ഏറ്റവും കൂടുതല്‍ പണംവാരിയ സിനിമകളിൽ ഒന്നാം സ്ഥാനത്തെത്തിയിരുന്നു  ‘മഞ്ഞുമ്മൽ ബോയ്സ്’. കഴിഞ്ഞ ഒരുവർഷത്തോളം ഒന്നാമതായി നിന്ന ജൂഡ് ആന്തണി ചിത്രം ‘2018’ന്റെ റെക്കോർഡാണ് മഞ്ഞുമ്മൽ ബോയ്സ് പഴങ്കഥയാക്കിയത്. ആഗോള ബോക്സ്ഓഫിസില്‍ 175 കോടിയായിരുന്നു ‘2018’ന്റെ കലക്‌ഷൻ. 

സമീപകാലത്തൊന്നും ഒരു മലയാള സിനിമയ്ക്ക് കിട്ടാത്ത സ്വീകാര്യതയാണ് തമിഴ്‌നാട്ടില്‍ മഞ്ഞുമ്മല്‍ ബോയ്‌സിന് ലഭിച്ചത്. ഗുണാകേവും തമിഴ് പശ്ചാത്തലവുമൊക്കെ സിനിമയില്‍ എത്തിയതോടെ സാധാരണക്കാരും തിയറ്ററിലേക്ക് ഒഴുകിയെത്തി. 

കമല്‍ഹാസനുള്ള മലയാളത്തിന്റെ ആദരവെന്നും ഒരു മലയാള സിനിമയ്ക്ക് തമിഴ് സിനിമ കാരണമാകുന്നത് തമിഴ് സിനിമയ്ക്ക് തന്നെയുള്ള ആദരവാണെന്നും പലരും വിധി എഴുതി കഴിഞ്ഞു. എന്തായാലും നിറഞ്ഞ കയ്യടികളോടെയാണ് സിനിമ കഴിഞ്ഞ് പ്രേക്ഷകര്‍ തിയറ്റര്‍ വിട്ടിറങ്ങുന്നത്.

English Summary:

Malayalam blockbuster Manjummel Boys premieres May 5th on Disney Hotstar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com