ADVERTISEMENT

അടുത്ത രണ്ട് വർഷത്തില്‍ സ്ട്രീം ചെയ്യുന്ന സിനിമകളും െവബ് സീരിസുകളും പ്രഖ്യാപിച്ച് ആമസോൺ പ്രൈം. കോടികള്‍ മുതൽ മുടക്കി കോളിവുഡിലും ടോളിവുഡിലും ബോളിവുഡിലും ഒരുങ്ങുന്ന വമ്പൻ സിനിമകളുടെ ഒടിടി അവകാശമാണ് പ്രൈം സ്വന്തമാക്കിയിരിക്കുന്നത്. കങ്കുവ, ഗെയിം ചെയ്‍ഞ്ചർ, കാന്താര 2 തുടങ്ങിയ വമ്പൻ സിനിമകൾ പ്രൈമിലൂടെ റിലീസിനെത്തും.

കങ്കുവ
 

സൂര്യയെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്‌ഷൻ ചിത്രം. 300 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ ബോബി ഡിയോൾ ആണ് വില്ലൻ. ദിഷ പഠാണിയാണ് നായിക.

ടീസറിൽ നിന്നും
ടീസറിൽ നിന്നും

ഗെയിം ചെയ്ഞ്ചർ

രാം ചരണിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം. കാർത്തിക് സുബ്ബരാജിന്റെ കഥയിൽ ഷങ്കർ സംവിധാനം ചെയ്യുന്ന 'ഗെയിം ചെയ്ഞ്ചർ' പൊളിറ്റിക്കൽ ആക്‌ഷൻ ത്രില്ലർ ചിത്രമാണ്. ചിത്രത്തിൽ രാം ചരൺ രണ്ട് വേഷങ്ങളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. രാം ചരണും കിയാര അദ്വാനിയും ഒരുമിക്കുന്ന ചിത്രത്തിൽ അഞ്ജലി, എസ്‌ജെ സൂര്യ, ജയറാം, നവീൻ ചന്ദ്ര, നാസർ, ശ്രീകാന്ത്, സുനിൽ, സമുദ്രക്കനി, രഘു ബാബു അടക്കമുളള താരങ്ങളും അണിനിരക്കുന്നു.

shankar-ram

കാന്താര 2

ഋഷബ് ഷെട്ടി സംവിധാനം ചെയ്ത് 2022ൽ പുറത്തിറങ്ങിയ കന്നഡ സിനിമയുടെ രണ്ടാം ഭാഗം. 16 കോടി ബജറ്റില്‍ പുറത്തിറങ്ങിയ കാന്താര സിനിമ കേരളത്തില‌ടക്കം വന്‍വിജയമാണ് നേടിയിരുന്നത്. രണ്ടാം ഭാഗം ഒരുങ്ങുന്നത് 100 കോടി ബജറ്റിലാണ്.

കാന്താര 2 ടീസറിൽ നിന്നും
കാന്താര 2 ടീസറിൽ നിന്നും

ഹരിഹര വീര മല്ലു

പവൻ കല്യാണിനെ നായകനാക്കി ക്രിഷ് ജഗർലമുഡി സംവിധാനം ചെയ്യുന്ന പീരിയോഡിക് ചിത്രം. എം.എം. കീരവാണിയാണ് സംഗീതം.

ഉസ്താദ് ഭഗത് സിങ്

പവൻ കല്യാണിനെ നായകനാക്കി ഹരീഷ് ശങ്കർ സംവിധാനം ചെയ്യുന്ന പൊലീസ് ത്രില്ലർ. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം.

തമ്മുഡു

നിതിനെ നായകനാക്കി വേണു ശ്രീറാം സംവിധാനം ചെയ്യുന്ന ചിത്രം. സപ്തമി ഗൗഡയാണ് നായിക.

ടീസറിൽ നിന്നും
ടീസറിൽ നിന്നും

ഫാമിലി സ്റ്റാർ

വിജയ് ദേവരകൊണ്ട നായകനാകുന്ന ഫാമിലി ആക്‌ഷൻ എന്റർടെയ്നർ. മൃണാൾ ഠാക്കൂർ ആണ് നായിക.

ഓം ഭീം ബുഷ്

ശ്രീ വിഷ്ണു, രാഹുൽ രാമകൃഷ്ണ, പ്രിയദർശി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന കോമഡി എന്റർെടയ്നർ.

ഘാട്ടി

വേദം എന്ന സിനിമയ്ക്കു ശേഷം ക്രിഷും അനുഷ്ക ഷെട്ടിയും ഒന്നിക്കുന്ന ചിത്രം.

ട്രെയിലറിൽ നിന്നും
ട്രെയിലറിൽ നിന്നും

തേരി ബാത്തോം മേ ഏയ്സാ ഉൽജാ ദിയാ

ഷാഹിദ് കപൂർ, കൃതി സനോൺ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ കോമഡി എന്റർടെയ്നർ. ഫെബ്രുവരി ഒൻ‍പതിനു തിയറ്ററുകളിലെത്തിയ ചിത്രത്തിനു സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

സ്ത്രീ 2

ശ്രദ്ധ കപൂർ പ്രധാന വേഷത്തിലെത്തിയ ഹൊറർ കോമഡി ചിത്രം സ്ത്രീയുടെ രണ്ടാം ഭാഗം. രാജ്കുമാർ റാവു, പങ്കജ് തൃപാഠി എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

സിങ്കം എഗെയ്ൻ

അജയ് ദേവ്ഗൺ, അക്ഷയ് കുമാർ, രൺവീർ സിങ്, ദീപിക പദുക്കോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രം.

അശ്വത്ഥാമ

ഷാഹിദ് കപൂറിനെ നായകനാക്കി സച്ചിന‍് രവി സംവിധാനം ചെയ്യുന്ന ചിത്രം. പൂജാ എന്റര്‍ടെയ്ൻമെന്റിന്റെ ബാനറിൽ വാഷു ഭഗ്നാനി, ജാക്കി ഭഗ്നാനി, ദീപ്ഷിക ദേശ്മുഖ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ചന്തു ചാംപ്യൻ

കാർത്തിക് ആര്യനെ നായകനാക്കി കബീർ ഖാൻ സംവിധാനം ചെയ്യുന്ന ചിത്രം. പാരാ ഒളിംപിക്സിൽ ഇന്ത്യയ്ക്കായി ആദ്യ സ്വർണ മെഡൽ നേടിയ മുരളികാന്ത് പേട്കറിന്റെ ജീവിതകഥയാണ് സിനിമ പറയുന്നത്.

യോദ്ധ

സിദ്ധാർഥ് മൽഹോത്ര, റാഷി ഖന്ന, ദിഷ പഠാണി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ആക്‌ഷൻ ത്രില്ലർ. മാർച്ച് 15നാണ് ചിത്രം തിയറ്ററുകളിലെത്തിയത്.

ബാഡ് ന്യൂസ്

വിക്കി കൗശൽ, തൃപ്തി ദിംരി, അമ്മി വിർക് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആനന്ദ് തിവാരി സംവിധാനം ചെയ്യുന്ന കോമഡി എന്റർടെയ്നർ. 

ഹൗസ്ഫുൾ ഫൈവ്

അക്ഷയ് കുമാർ, റിതേശ് ദേശ്മുഖ് തുടങ്ങിവയർ പ്രധാന വേഷങ്ങളിലെത്തുന്ന കോമഡി എന്റർെടയ്നർ.

സൻകി

അഹാൻ ഷെട്ടി, പൂജ ഹെഗ്ഡെ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന സിനിമ. അദ്നാൻ ഷെയ്ഖ്, യാസിർ ഷാ എന്നിവർ സംവിധാനം ചെയ്യുന്നു.

ഭാഗി 4

ടൈഗർ ഷ്രോഫ് നായകനായെത്തുന്ന ആക്‌ഷൻ സിനിമ.

English Summary:

List of prominent movies acquired by Prime Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com