മലയാളത്തിൽ നിന്നും സിനിമകളില്ല; ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ
Mail This Article
മലയാള സിനിമകള്‍ക്കായി കാത്തിരിക്കുന്ന സിനിമാ പ്രേമികളെ നിരാശരാക്കി ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ. വാലിബൻ ഹോട്ട്സ്റ്റാറിലൂടെ റിലീസിനെത്തിയെങ്കിലും ജയറാം ചിത്രമായ ഓസ്‌ലറിന്റെ ഒടിടി റിലീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മാത്രമല്ല ഈ മാസം തിയറ്ററുകളിലെത്തിയ മലയാള സിനിമകളെല്ലാം തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയുമാണ്. എന്നാല്‍ ഹിന്ദിയിലും തമിഴിലുമുള്‍പ്പടെ നിരവധി സിനിമകളും സീരീസുകളുമാണ് റിലീസിന് ഒരുങ്ങുന്നത്. ഈ ആഴ്ചയിലെ ഒടിടി റിലീസുകള്‍ ഏതൊക്കെയെന്നു നോക്കാം.
ബ്ലൂ സ്റ്റാര്‍: ആമസോൺ പ്രൈം: ഫെബ്രുവരി 29
അശോക് സെല്‍വന്‍ പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രം. എസ്. ജയകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശാന്തനുവും കീര്‍ത്തി പാണ്ഡ്യനും പ്രധാന കഥാപാത്രമായെത്തുന്നു. ആമസോൺ പ്രൈമിലൂടെ സ്ട്രീമിങ് ആരംഭിച്ചു.
എനിവണ്‍ ബട്ട് യു: ആമസോൺ പ്രൈം: ഫെബ്രുവരി 29
റൊമാന്റിക് കോമഡി വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ സിഡ്‌നി സ്വീനെ, ഗ്ലെന്‍ പോവെല്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. പ്രൈം വിഡിയോയിലൂടെ ഫെബ്രുവരി 29ന് വാടകയ്ക്ക് ചിത്രം ലഭ്യമാണ്.
മലൈക്കോട്ടൈ വാലിബൻ: ഹോട്ട്സ്റ്റാർ: ഫെബ്രുവരി 23
മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ഫാന്റസി ചിത്രം. ഹരീഷ് പേരടി, മണികണ്ഠൻ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.