Activate your premium subscription today
മലയാളം, തമിഴ്, തെലുങ്ക്, ബോളിവുഡ് സിനിമകളിൽ തന്റെ സാന്നിധ്യം അറിയിച്ചിട്ടുള്ള വ്യക്തിയാണ് മനോജ് കെ. ജയൻ. പെരുന്തച്ചൻ, സർഗം, അനന്തഭദ്രം, ചമയം, പഴശ്ശി രാജ, കളിയച്ചൻ തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമകളിലൂടെ നായകനായും വില്ലനായും മനോജിന്റെ അസാമാന്യ പ്രകടനങ്ങൾക്ക് മലയാളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇപ്പോൾ
അൻപതിനായിരം അടി ഉയരത്തിൽ പറക്കുന്ന സ്വകാര്യ ബിസിനസ് ജെറ്റിൽ വില്ലന്മാരെ അടിച്ചു നിരത്തുന്ന നായകൻ. പോട്ട്ഹോൾ (വിമാനത്തിന്റെ ജനൽ) തകർന്നു മർദവ്യതിയാനമുണ്ടായി വിമാനം നിയന്ത്രണം വിട്ടു കൂപ്പുകുത്തുമ്പോഴും ഉള്ളിൽ തുടരുന്ന സംഘട്ടനം. പ്രേക്ഷകരെ ഉദ്വേഗത്തിൽ തളച്ചിടുന്ന ഇത്തരം രംഗങ്ങൾ ഹോളിവുഡ് സിനിമകളിൽ
ഗുജറാത്തിലെ അഹമ്മദാബാദിലായിരുന്നു ഉണ്ണിയുടെ സ്കൂൾ കാലം. അവിടെ സുഹൃത്തുക്കളുമേറെ. അഹമ്മദാബാദിലെ പാതയോരങ്ങളിലെ ചുവരുകളിൽ ഉണ്ണിയുടെ സിനിമകളുടെ പോസ്റ്റർ മുൻപും പതിഞ്ഞിട്ടുണ്ടെങ്കിലും അവിടുത്തെ സുഹൃത്തുക്കൾ തിയറ്ററിൽ സിനിമ കണ്ട് ആവേശത്തോടെ വിളിച്ചു വിശേഷം പറയുന്നത് ഉണ്ണിക്ക് ആദ്യാനുഭവം. ഇതുവരെ തെലുങ്കിൽ
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ടോക്സികിന്റെ ടീസർ റിലീസായതിനു പിന്നാലെ വീണ്ടും ചർച്ചകളിൽ നിറയുകയാണ് ‘കസബ’. സ്ത്രീവിരുദ്ധതയെ ആഘോഷിക്കുന്ന നായകസങ്കൽപമാണ് കസബയിലേത് എന്ന ആക്ഷേപത്തെ തുടർന്ന ഏറെ വിമർശനങ്ങൾ ചിത്രം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഇത്തരം വിമർശനങ്ങൾ ഉന്നയിക്കാൻ
സുരാജ് വെഞ്ഞാറമ്മൂട് നായകനായെത്തിയ ‘മദനോത്സവം’ സിനിമ ഒടിടി റിലീസ് മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. മദനോത്സവം ഒരുത്സവമാക്കി മാറ്റിയ താരങ്ങൾക്കിടയിൽ സുരാജിന്റെ നായിക ആലീസായെത്തിയ പെൺകുട്ടി ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ നാട്ടിൻപുറത്തുകാരി ഭാര്യയും ഒരു പെൺകുട്ടിയുടെ അമ്മയുമായി
ആസിഫ് അലി എന്ന നടനെ സംബന്ധിച്ചിടത്തോളം സിനിമ ജീവിതത്തിലെ മികച്ച വർഷങ്ങളിൽ ഒന്നായിരുന്നു 2024. തലവനിൽ തുടങ്ങി കിഷ്കിന്ധാകാണ്ഡം വരെയെത്തി നിൽക്കുന്ന വിജയത്തിന്റെ മധുരത്തിനു പിന്നിൽ താൻ നേരിട്ട ഒരുപാട് പരാജയങ്ങളുടെയും കഷ്ടപ്പാടിന്റെയും തിരിച്ചറിവുകളുടെയും കഥകൾ താരത്തിനു പറയാനുണ്ട്. 2024ലെ തുടർച്ചയായ വിജയത്തിനു ശേഷം പുതിയ സിനിമ രേഖാചിത്രവുമായി എത്തുമ്പോൾ താൻ പിന്നിട്ട വഴികളും 15 വർഷത്തെ സിനിമ ജീവിത്തിലൂടെ പഠിച്ച പാഠങ്ങളും പുത്തൻ ചിത്രത്തിന്റെ പ്രതീക്ഷകളും പങ്കു വയ്ക്കുകയാണ് മനോരമ ഓൺലൈനിലൂടെ.
വ്യവസായിയായ ബോബി ചെമ്മണ്ണൂരിനെതിരെ നേരിട്ട് യുദ്ധം പ്രഖ്യാപിച്ച നടി ഹണി റോസിന്റെ പ്രവർത്തിയിൽ സന്തോഷമുണ്ടെന്ന് നടി മറീന മൈക്കിൾ. ബോബി ചെമ്മണ്ണൂരിന്റെ സ്ഥാപനങ്ങളിൽ ഉദ്ഘാടനങ്ങൾക്ക് വിളിക്കുമ്പോൾ അവിടെ ബോബി ഉണ്ടാകുമോ എന്ന് ചോദിക്കാറുണ്ടെന്നും താൻ പോയ ഉദ്ഘാടനങ്ങളിലൊന്നും ബോബിയുടെ സാന്നിധ്യം ഉണ്ടായിട്ടില്ലെന്നും മെറീന മൈക്കിൾ പറഞ്ഞു. തനിക്ക് നേരിട്ട അപമാനം തുറന്നുപറഞ്ഞു ഹണി പോലീസിൽ പരാതി കൊടുത്തതിൽ സന്തോഷമുണ്ട്. പക്ഷേ, പല പരാതികളും ഒടുവിൽ ഒത്തുതീർപ്പിലാവുകയോ കേസ് തേഞ്ഞുമാഞ്ഞുപോവുകയോ ചെയ്യുന്നതാണ് കണ്ടിട്ടുള്ളതെന്നും ഈ കേസ് അത്തരത്തിലാകാതിരിക്കണം എന്നാണ് ആഗ്രഹമെന്നും മെറീന മൈക്കിൾ പറയുന്നു. ചങ്ക്സ് എന്ന സിനിമയിൽ ഹണിയോടൊപ്പം ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഹണി വളരെ സൗമ്യയായി പെരുമാറുന്ന വളരെ പ്രഫഷണലായ ആർടിസ്റ്റാണ് എന്ന് തോന്നിയിട്ടുണ്ട്. അമ്മയും ഡബ്ല്യൂസിസിയും ഉൾപ്പെട്ട സഹപ്രവർത്തകർ എല്ലാം ഹണിക്ക് പിന്തുണ പ്രഖ്യാപിച്ചതിൽ സന്തോഷമുണ്ടെന്നും ഹണി ധൈര്യമായി മുന്നോട്ട് പോകണം എന്നും മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ മറീന മൈക്കിൾ പറഞ്ഞു.
കഠിനാധ്വാനികളായവരുടെ വിജയം എന്നും അമ്പരപ്പിക്കുന്നതും പ്രത്യാശ നൽകുന്നതുമാണ്. ആ വിജയിയുടെ പ്രായം 17 ആണെങ്കിലോ? വിജയിച്ചത് ജീവിതത്തിലാണ്. വിജയി അൽ സാബിത്തും. വീട്ടിലെ കടങ്ങൾ വീട്ടി സമാധാനമായി ജീവിക്കാനാണ് അൽ സാബിത് എന്ന ഏഴു വയസുകാരൻ ജോലിക്ക് പോയി തുടങ്ങിയത്. ടെലിവിഷൻ പരമ്പരയിൽ അവതരിപ്പിച്ച കേശു എന്ന കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടാൻ തുടങ്ങിയപ്പോഴാണ് അൽ സാബിത്തിനു തന്റെ കലയിൽ വിശ്വാസം വന്നത്. പിന്നീട് അഭിനയിച്ചത് വെറും ജോലിയായല്ല. ആ കലയാണ് ഇത്രയും ഉയരത്തിൽ അൽ സാബിത്തിനെ എത്തിച്ചത്. ജീവിതത്തിലുണ്ടായിരുന്ന സ്വപ്നങ്ങൾ നടത്തിയെടുക്കുന്നതിനെക്കുറിച്ചും കേട്ട പരിഹാസങ്ങളെക്കുറിച്ചും അൽ സാബിത് മനോരമ ഓൺലൈനിൽ സംസാരിക്കുന്നു.
ബിസിനസ്സ്മാനും സോഷ്യൽമീഡിയ ഇൻഫ്ലുവൻസറുമായ ബോബി ചെമ്മണ്ണൂരിനെതിരെയുള്ള തന്റെ അനിഷ്ടം പ്രകടിപ്പിച്ച് ഹണി റോസ്. നാലു മാസങ്ങൾക്ക് മുൻപ് ജ്വല്ലറി ഉദ്ഘാടനത്തിനായി ക്ഷണിക്കപ്പെട്ടെത്തിയ ഹണി റോസിനെക്കുറിച്ച് വേദിയിൽ വച്ച് ‘കുന്തിദേവി’ എന്ന പരാമർശം ബോബി ചെമ്മണ്ണൂർ നടത്തിയത് വൈറലായിരുന്നു. ഈ പരാമർശത്തോടുള്ള തന്റെ അനിഷ്ടം വേദിയിൽ വച്ച് പ്രകടിപ്പിക്കാതിരുന്നത് തന്നെ ഉദ്ഘാടനത്തിന് വിളിച്ചവരോടുള്ള ആദരവ് കാരണമാണെന്ന് ഹണി റോസ് പറഞ്ഞു. വീട്ടിലെത്തിയതിനു ശേഷം പ്രോഗ്രാം കോർഡിനേറ്ററെ വിളിച്ച് തനിക്കുള്ള എതിർപ്പ് പറയാൻ ഏർപ്പെടുത്തിയെന്നും ഇനി മുതൽ ഇദ്ദേഹം പങ്കെടുക്കുന്ന ഒരു പരിപാടിയിലും താൻ ഉണ്ടാകില്ല എന്ന് തീരുമാനിച്ചുവെന്നും ഹണി റോസ് വ്യക്തമാക്കി. വീണ്ടും ഈ ഗ്രൂപ്പിന്റെ പരിപാടിക്ക് വിളിച്ചിട്ട് താൻ പോയിട്ടില്ല. എതിർപ്പ് പ്രകടിപ്പിച്ചിട്ടും അഭിമുഖങ്ങളിൽ തന്റെ പേര് പരാമർശിക്കുന്നുണ്ടെന്നും വൈറലാകാൻ വേണ്ടി തന്റെ പേര് എടുത്ത് ഉപയോഗിക്കുന്നതിൽ എതിർപ്പുണ്ടെന്നും ഹണി റോസ് പറയുന്നു.
തിലകൻ, ഷമ്മി തിലകൻ, അഭിമന്യു ഷമ്മി തിലകൻ. അനശ്വര നടൻ തിലകന്റെ കൊച്ചു മകൻ അഭിമന്യു മാർക്കോയിലെ വില്ലൻ വേഷത്തിലൂടെ തന്റെ സിനിമാ അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ്. മാർക്കോയെക്കുറിച്ചും അപ്പൂപ്പനും അച്ഛനും നൽകിയ പാഠങ്ങളെ കുറിച്ചും അഭിമന്യു സംസാരിക്കുന്നു... മാർക്കോയിലേക്കുള്ള വരവ് ഒരു ദിവസം
മൂന്നാറിൽ ഉണ്ണി മുകുന്ദൻ നായകനായ മാർക്കോയുടെ ഷൂട്ട് നടക്കുന്ന സമയം. സെറ്റിൽ നിന്ന് ഹോട്ടലിലേക്ക് മടങ്ങുകയായിരുന്ന മേക്കപ് ആർടിസ്റ്റ് സുധി സുരേന്ദ്രനെ വഴിയിൽ വച്ച് പൊലീസ് തടഞ്ഞു. സാധാരണയുള്ള വാഹന പരിശോധനയ്ക്കായാണ് പൊലീസ് തടഞ്ഞത്. സുധിയുടെ വാഹനത്തിന്റെ ഡിക്കി തുറന്നു പരിശോധിച്ച പൊലീസ് ഞെട്ടി. രക്തത്തിൽ കുളിച്ചു കിടക്കുന്ന മനുഷ്യ ശരീര ഭാഗങ്ങൾ! ഉടനെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. വാഹനം പിടിച്ചെടുത്തു. ഒടുവിൽ സിനിമയിലെ മേക്കപ് ആർടിസ്റ്റാണെന്നു തെളിയിക്കുന്ന തിരിച്ചറിയിൽ രേഖയും സിനിമയുടെ വിശദാംശങ്ങളും നൽകിയതിനു ശേഷമാണ് സുധിക്ക് അവിടെ നിന്ന് പോരാൻ കഴിഞ്ഞത്.
ചാരനിറത്തിലുള്ള ബാബാ സൂട്ട് ധരിച്ച് കയ്യിലൊരു തൂവെള്ള തൂവാലയും നെറ്റിയിൽ ചന്ദനവും ക്ഷേത്രത്തിലെ പ്രസാദത്തിൽ നിന്നുള്ള തെച്ചിപ്പൂവും തുളസിക്കതിരും ചെവിയിലും തിരുകി മലയാള സിനിമയുടെ ചലനസമവാക്യങ്ങൾ നിയന്ത്രിക്കുന്ന തൊണ്ണൂറുകളിലെ നിർമാതാവായി റൈഫിൾ ക്ലബിൽ നിറഞ്ഞാടുകയാണ് രാപ്പാടി. മരം ചുറ്റി നടക്കുന്ന പൈങ്കിളി നായക സങ്കൽപങ്ങളെ പൊളിച്ചെഴുതി രക്തരൂക്ഷിതമായ സിനിമ എടുക്കണമെന്ന ആഗ്രഹത്തോടെ യുവതാരത്തെ സമീപിക്കുന്ന രാപ്പാടിയെ റൈഫിൾ ക്ലബ് കണ്ടവരാരും മറക്കില്ല. സിനിമയിൽ ‘തുപ്പാക്കി’ എടുക്കാത്ത അപൂർവം കഥാപാത്രങ്ങളിൽ ഒരാൾ. സ്വാഭാവിക നർമങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുന്നുണ്ട് ഈ കഥാപാത്രം. ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലെത്തിയ കിരൺ പീതാംബരനാണ് രാപ്പാടി എന്ന കഥാപാത്രത്തെ അതിഗംഭീരമായി തിരശ്ശീലയിലെത്തിച്ചത്. സിനിമാ വിശേഷങ്ങളുമായി കിരൺ പീതാംബരൻ മനോരമ ഓൺലൈനിൽ.
നിധികാക്കുന്ന ഭൂതം പോലെ മലയാളികൾ സ്നേഹലാളനകൾ കൊണ്ടു കാത്തുസൂക്ഷിച്ച സ്വത്താണ് മോഹൻലാൽ. നടനായും ചലച്ചിത്രങ്ങൾ നിർമിച്ചും ആ സ്നേഹം ലാൽ മടക്കിനൽകിക്കൊണ്ടേയിരിക്കുന്നു. ഇപ്പോഴിതാ സംവിധായകന്റെ റോളിലും. മോഹൻലാലിനെ മലയാളി സ്വീകരിച്ച മഞ്ഞിൽവിരിഞ്ഞ പൂക്കൾ റിലീസ് ചെയ്ത അതേ ക്രിസ്മസ് ദിനത്തിൽ ത്രീഡിയിൽ വിരിഞ്ഞ മറ്റൊരു പൂവുമായി ലാലെത്തുന്നു. സംവിധാനം ചെയ്ത ആദ്യ ചിത്രമായ ബറോസിലൂടെ വിസ്മയത്തിന്റെ ഒരിതൾ കൂടി പ്രേക്ഷകരിലേക്ക്. പോർച്ചുഗലിലെ ലിസ്ബണിൽ നിന്ന് ഗോവയിലേക്ക് കടൽപടയോട്ടങ്ങളുടെ തിരയിളക്കങ്ങൾക്കൊപ്പം നടത്തിയ യാത്ര പോലെ.. മോഹൻലാൽ നിധിയുടെ രഹസ്യങ്ങൾ പറയുന്നു.
വയലൻസ് സിനിമകളുടെ തലത്തൊട്ടപ്പനായ ക്വന്റീൻ ടറന്റീനോ ചിത്രം ‘കിൽ ബിൽ’ ലോക സിനിമയിൽ തന്നെയൊരു ബെഞ്ച്മാർക്ക് ആയിരുന്നു. ‘വയലൻസ് ഈസ് വൺ ഓഫ് ദ് മോസ്റ്റ് ഫൺ തിങ് ടു വാച്ച്’ എന്നാണ് ടറന്റീനോയുെട സാക്ഷ്യം. അതുവരെ സിനിമകളിൽ കണ്ടിട്ടില്ലാത്ത കൊല്ലുംകൊലയുമൊയൊരു ടറന്റീനോ ‘ഫൺ’ ആയിരുന്നു കിൽ ബിൽ എങ്കിൽ ‘മാർക്കോ’ മലയാള സിനിമയ്ക്കൊരു പുതിയ ബെഞ്ച്മാർക്ക് സൃഷ്ടിച്ചിരിക്കുകയാണ്. ടറന്റീനോ ഫണ്ണും കൊറിയൻ സിനിമകളും ഏറെ ഇഷ്ടപ്പെടുന്ന ഹനീഫ് അദേനിയുടെ നാലാമത്തെ സംവിധാന സംരംഭമാണ് ‘മാർക്കോ’. നട്ടെല്ലിൽനിന്ന് ഒരു മിന്നൽപിണർ തലച്ചോർ തുളച്ചു പുറത്തേക്കു പോകുംവിധമൊരു അനുഭവം. മലയാളത്തിൽ ഇന്നേ വരെ ഇറങ്ങിയ ഒരു സിനിമയ്ക്കും തരാനാകാത്തൊരു തിയറ്റർ എക്സ്പീരിയൻസ് ആണ് ‘മാർക്കോ’ പ്രേക്ഷകർക്കു സമ്മാനിക്കുന്നത്. ‘ഒന്നൊന്നര അനുഭവം’ എന്ന് അവരെക്കൊണ്ടു പറയിപ്പിച്ച് ‘കട്ടച്ചോര കൊണ്ടു’ തിയറ്ററിൽ കളി തുടരുകയാണ് ഈ ചിത്രം.
തൃശൂർ പൂരത്തിന് അമിട്ടു പൊട്ടുന്നതിന് ഒരു കണക്കുണ്ട്. അതുപോലെ കണക്കു നോക്കിയുള്ള ഒരു വെടിപ്പൂരമായിരുന്നു ആഷിക്ക് അബു സംവിധാനം ചെയ്ത റൈഫിൾ ക്ലബ്. ചിത്രം സമ്മാനിച്ച സർപ്രൈസ് ‘വെടിക്കാരിൽ’ കയ്യടി നേടുന്ന താരമാണ് പൊന്നമ്മ ബാബു. റൈഫിൾ ക്ലബിലെ തലമുതിർന്ന വെടിക്കാരിയായ ‘ശോശ’യുടെ വെടിവയ്പ്പിലും ഡയലോഗിലുമെല്ലാം ഗംഭീര കയ്യടികളാണ് തിയറ്ററുകളിൽ നിന്നുയരുന്നത്. റൈഫിൾ ക്ലബിന്റെ വിശേഷങ്ങളുമായി പൊന്നമ്മ ബാബു മനോരമ ഓൺലൈനിൽ.
'പകിട പകിട പമ്പരം' എന്ന പരിപാടിയും ടോം ജേക്കബ് എന്ന മനുഷ്യനും തൊണ്ണൂറുകളിലെ ഗൃഹാതുരതയാണ്. ടോം ഇപ്പോൾ എവിടെയാണ് ? അതിനുള്ള ഉത്തരം നിറഞ്ഞ ചിരിയാണ്. പഴയ കുട്ടികളെല്ലാം വളർന്നെങ്കിലും ടോം ഇപ്പോളും പഴ ആൾ തന്നെയാണ്. ഹിന്ദിയിൽ തയ്യാറാക്കിയ ഒരു പാൻ ഇന്ത്യൻ സിനിമയുമായി പ്രേക്ഷകരെ കാത്തിരിക്കുകയാണ് ഇപ്പോൾ. ജീവിതവും സന്തോഷവും സങ്കടവും പ്രത്യാശയുമെല്ലാം ഇൗ ക്രിസ്മസ് ദിനത്തിൽ മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുകയാണ് ടോം ജേക്കബ്.
റസ്സൽ ടോണി ഐസക് – ‘മാർക്കോ’യിലെ ഈ ഒറ്റ കഥാപാത്രത്തിലൂടെ നടൻ എന്ന നിലയിൽ തന്റെ റേഞ്ച് അടയാളപ്പെടുത്തിയിരിക്കുകയാണ് അഭിമന്യു ഷമ്മി തിലകൻ. പേരിലെ മേൽവിലാസം വെറും ആലങ്കാരികമല്ലെന്ന് വിളിച്ചറിയിക്കുന്ന പ്രകടനം! മകന്റെ പ്രകടനം തിയറ്ററിൽ കണ്ട് അച്ഛൻ ഷമ്മി തിലകൻ അഭിമന്യുവിനെക്കുറിച്ചു പറഞ്ഞത്
‘രുധിരം ഇന്നു വരെ ചോരയുടെ മറ്റൊരു പേരായിരുന്നു. എന്നാലിപ്പോൾ ചോര മരവിപ്പിക്കുന്ന ഒരു ത്രില്ലറിന്റെ പേരായി അത്’– ഐഎഫ്എഫ്കെ വേദിയിൽ പ്രദർശിപ്പിക്കപ്പെട്ട രുധിരം സിനിമയുടെ പ്രത്യേക ഷോ കഴിഞ്ഞതിനു ശേഷം കാണികളിലൊരാൾ സിനിമയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. സാങ്കേതികമായും പ്രമേയപരമായും ഉന്നതനിലവാരം പുലർത്തുന്ന സിനിമ സംവിധാനം ചെയ്തത് നവാഗതനായ ജിഷോ ലോൺ ആന്റണിയാണ്. സർവൈവർ ത്രില്ലർ എന്ന പ്രതീതി സൃഷ്ടിച്ചു മുന്നേറിയ ചിത്രം മലയാള സിനിമയ്ക്ക് അത്ര പരിചിതമല്ലാത്ത റിവഞ്ച് ഡ്രാമയിലേക്കാണ് പിന്നീട് ചുവടു മാറുന്നത്
കവിയും സംവിധായകനുമായ ജയൻ കെ ചെറിയാൻ ‘റിഥം ഓഫ് ദമാം’ എന്ന പുതിയ ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നു. രാജ്യാന്തര ചലച്ചിത്രമേളയിൽ വലിയ പ്രേക്ഷക പിന്തുണയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. അടിമത്വത്തിന്റെ ശേഷിപ്പായി ഇന്ത്യയിൽ ഇന്നും നിലനിൽക്കുന്ന ആഫ്രിക്കൻ വംശജരായ സിദ്ധി വിഭാഗത്തിന്റെ കഥയാണ് ചിത്രം.
രുധിരം എന്ന സിനിമ കണ്ടിറങ്ങിയവരാരും ചിത്രത്തിലെ മെമ്പർ വർഗീസിനെ മറക്കാനിടയില്ല. ആദ്യ ചിത്രത്തിലൂടെ തന്നെ താനൊരു അസാധ്യ നടനാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് ആ കഥാപാത്രത്തിലൂടെ കോട്ടയംകാരനായ കുമാരദാസ് ടി.എൻ കാഴ്ച വച്ചത്. ബസേലിയൂസ് കോളജിൽ പഠിക്കുമ്പോൾ സുഹൃത്തും പിന്നീട് മലയാള ചലച്ചിത്രമേഖലയിൽ തന്റേതായ ഇടം കണ്ടെത്തിയ സംവിധായകനും തിരക്കഥാകൃത്തുമായ ഷാഹി കബീറിനൊപ്പം ഒരുക്കിയ ഹ്രസ്വചിത്രത്തിലൂടെയാണ് അഭിനയമെന്ന വലിയ സ്വപ്നത്തിലേക്ക് കുമാരദാസ് ആദ്യ ചുവടു വച്ചത്.
നവാഗതനായ ഷാജഹാന് സംവിധാനം ചെയ്ത ചിത്രമാണ് 'ജമീലാന്റെ പൂവന്കോഴി'. ടൈറ്റിൽ കഥാപാത്രമായ ജമീലയായി ചിത്രത്തിലെത്തിയത് ബിന്ദു പണിക്കരാണ്. ചിത്രത്തിൽ വില്ലനായ ഇമ്രാൻ അലി എന്ന കഥാപാത്രമായി തിളങ്ങിയത് നിഥിൻ തോമസ് ആയിരുന്നു. ആഹാ, സല്യൂട്ട് തുടങ്ങി നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നിതിൻ തോമസിന്റെ ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണ് ഇമ്രാൻ അലി. അനിമേഷന് പഠിക്കുമ്പോഴാണ് നിതിന് അഭിനയമോഹം തുടങ്ങിയത്. തുടർന്ന് ഹ്രസ്വ ചിത്രങ്ങളിൽ അഭിനയിക്കുകയും ഒടുവിൽ തൊഴിൽ ഉപേക്ഷിച്ച് സിനിമയിൽ തന്റെ ഭാഗ്യം പരീക്ഷിക്കാൻ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു. ജമീലാന്റെ പൂവൻകോഴിയിലെ വേഷം തനിക്കേറെ സംതൃപ്തി തന്നു എന്നും നിരവധി നല്ല പ്രതികരണങ്ങളാണ് കഥാപത്രത്തിന് ലഭിക്കുന്നതെന്നും മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ നിതിൻ തോമസ് പറഞ്ഞു. ഇമ്രാൻ അലി എന്ന കൊടൂര വില്ലൻ ജമീലാന്റെ പൂവന്കോഴിയിൽ ഇമ്രാൻ അലി എന്ന വില്ലൻ കഥാപാത്രമാണ് എന്റേത്. ഇതിലെ നായകൻ അല്പസ്വല്പം കോഴിത്തരങ്ങൾ ഒക്കെ ഉള്ള ആളാണ്. നായകന്റെ കോഴിത്തരങ്ങൾക്ക് ഇടക്ക് ഇടക്ക് കൊട്ടുകൊടുക്കുന്ന സർക്കിൾ ഇൻസ്പെക്ടർ ആണ് ഇമ്രാൻ അലി. കുറെ ഫൈറ്റുകളും അടിപിടിയുമൊക്കെയുണ്ടു ചിത്രത്തിൽ. അഷ്റഫ് ഗുരുക്കളുടെ നേതൃത്വത്തിൽ ആണ് സ്റ്റണ്ട് പരിശീലനം ഒക്കെ ലഭിച്ചത്. വളരെ വ്യത്യസ്തമായ സ്റ്റണ്ടുകൾ ആയിരുന്നു എല്ലാം. പരിശീലനം ഒക്കെ വളരെ രസകരവും ആസ്വാദ്യകരവും ആയിരുന്നു.
ബേസില് ജോസഫ്, നസ്രിയ നസിം എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി എം.സി. ജിതിന് സംവിധാനം ചെയ്ത ചിത്രമാണ് സൂക്ഷ്മദർശിനി. നോണ്സെന്സ് എന്ന ആദ്യചിത്രത്തിനു ശേഷം എം സി ചെയ്ത ചിത്രം പ്രിയദര്ശിനി എന്ന വീട്ടമ്മയുടെയും അയല്വാസിയായ മാനുവലിന്റെയും കഥയാണ് പറയുന്നത്. സ്ത്രീകേന്ദ്രീകൃത സിനിമകൾ ചെയ്യാൻ മലയാള സിനിമ
അജു വർഗീസ് എന്ന നടനെ ഉൾപ്പെടുത്തി കഴിഞ്ഞ 14 വർഷത്തിനുള്ളിൽ ചെറുതും വലുതുമായ 145 സിനിമകൾ ഇറങ്ങിയിട്ടുണ്ട് മലയാളത്തിൽ. പക്ഷേ, പുതിയ സിനിമകൾക്കു വേണ്ടി ഇപ്പോഴും ‘ചാൻസ്’ ചോദിക്കുന്നുണ്ടെന്നു പറയാനൊരു മടിയുമില്ല അജുവിന്. വെബ് സീരിസുകൾ അടക്കം 14 സിനിമകളിലാണ് ഈ വർഷം അജുവിന്റെ അഭിനയം പതിഞ്ഞത്. കോമഡി മുതൽ
‘മിന്നൽ മുരളി’ റിലീസ് ആയതു മുതൽ സിനിമാപ്രേമികളുടെ ചർച്ചാ വിഷയം ഉഷയുടെയും ഷിബുവിന്റെയും നിഷ്കളങ്ക പ്രണയമാണ്. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ഉഷ എന്ന നിസ്സഹായയായ സ്ത്രീയുടെ കഥാപാത്രം ഷെല്ലി എൻ. കുമാർ എന്ന താരത്തിന്റെ കയ്യിൽ ഭദ്രമായിരുന്നു. ഒട്ടനവധി സീരിയലുകളിൽ ജീവിതഗന്ധിയായ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി
സ്ത്രീകൾ പ്രധാന വേഷത്തിലെത്തി തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രമാണ് എംസി ജിതിൻ അണിയിച്ചൊരുക്കിയ ‘സൂക്ഷ്മദർശിനി’. ചിത്രത്തിൽ നിഗൂഢത ഏറെയുള്ള ഒരു കഥാപാത്രമായാണ് ബേസിലെത്തുന്നത്. ബേസിലിന്റെ സഹോദരി ഡയാനയും പ്രേക്ഷകരിൽ ആകാംക്ഷ നിറയ്ക്കുന്ന ഒരു കഥാപാത്രമാണ്. ജനനി റാം ആണ് ഡയാനയെ സിനിമയിൽ അവതരിപ്പിക്കുന്നത്. ‘ഡിയർ ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ജനനി ഒരു ആർക്കിടെക്റ്റും വസ്ത്രവ്യാപാര ബിസിനസ്സ് ഉടമയുമാണ്. ഹാപ്പി അവേഴ്സ് എന്ന നിർമാണ കമ്പനിയുടെ ചിത്രത്തിൽ വീണ്ടും എത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ജനനി. സൂക്ഷ്മദർശിനിയുടെ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ട് ജനനി റാം മനോരമ ഓൺലൈനിനോട് സംവദിക്കുന്നു.
സൂക്ഷ്മമായി ചുറ്റുവട്ടം നിരീക്ഷിക്കുന്ന മിടുക്കിയായ വീട്ടമ്മയുടെയും തന്ത്രശാലിയായ അയൽവാസിയുടെയും ത്രില്ലിങ് ആയ കഥ പറയുന്ന സൂക്ഷ്മദർശിനി നിറഞ്ഞ സദസുകളിൽ പ്രദർശനം തുടരുമ്പോൾ ചിത്രത്തിലെ ഓരോ രംഗങ്ങളും പ്രേക്ഷകരും സൂക്ഷ്മമായി ചർച്ച ചെയ്യുകയാണ്. പ്രിയദർശിനിയുടെയും മാനുവലിന്റെയും വീടും പരിസരങ്ങളും പറമ്പിലെ വേപ്പുമരവും പുറപ്പുരത്തെ ഉടുമ്പു വരെ നിറയുന്ന ഈ ചർച്ചകളിലേക്ക് കൗതുകമുണർത്തുന്ന വിവരങ്ങളുമായെത്തുകയാണ് ചിത്രത്തിന്റെ കലാസംവിധായകനായ വിനോദ് രവീന്ദ്രൻ.
കണ്ണൂർ ജില്ലയിലെ ഇരിട്ടി എന്ന സ്ഥലത്തുള്ള ഒരു ഇടത്തരം വീട്. സമയം വൈകുന്നേരം. വീടിന്റെ അടുക്കളയിൽ ഇൻഡക്ഷൻ കുക്കറിൽ പാലു കാച്ചുകയാണ് നമ്മുടെ നായകൻ. ശ്രദ്ധയൊന്നു മാറിയപ്പോൾ പാൽ തിളച്ചു മറിയുന്നു. പെട്ടെന്നു തന്നെ പാൽ എടുത്തുമാറ്റി, ഇൻഡക്ഷനും പാത്രവുമെല്ലാം നായകൻ വൃത്തിയാക്കി വയ്ക്കുന്നു, ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ. അൽപനേരം കഴിഞ്ഞ് അടുക്കളയിലെത്തിയ നായകന്റെ അമ്മ, പാത്രം അടിമുടി നോക്കിയശേഷം മകനോടു ചോദിക്കുന്നു ‘പാൽ തിളച്ചു മറിഞ്ഞു പോയി അല്ലേ’. പാത്രവും ഇൻഡക്ഷനും പരിസരവും വൃത്തിയാക്കിയിട്ടും പാൽ തിളച്ചുമറിഞ്ഞ കാര്യം അമ്മ എങ്ങനെ അറിഞ്ഞു? ഈ ചോദ്യമാണ് തിയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം നടക്കുന്ന ‘സൂക്ഷ്മദർശിനി’ എന്ന സിനിമയുടെ ആലോചനയിലേക്കു സംവിധായകൻ എം.സി.ജിതിനെ നയിച്ചത്. അമ്മ പാകിയ കഥാതന്തുവിൽ നിന്നു വളർന്നു പന്തലിച്ച ‘സൂക്ഷ്മദർശിനി’യെ കുറിച്ച് ജിതിൻ സംസാരിക്കുന്നു...
നിരവധി ഹ്രസ്വ ചിത്രങ്ങളും ഡോക്യുമെന്ററിയും ഒരുക്കിയ വിനേഷ് വിശ്വനാഥിന്റെ ആദ്യത്തെ സിനിമാ സംരംഭമാണ് ‘സ്താനാർത്തി ശ്രീക്കുട്ടൻ’. ഏഴാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളുടെ കഥ പറയുന്ന ചിത്രം കാലിക പ്രസക്തമായ നല്ലൊരു വിഷയമാണ് ചർച്ച ചെയ്യുന്നത്. കുട്ടികളുടെ ചിത്രം എന്ന ടാഗ് ലൈനിന് അപ്പുറം മാസും പ്രണയവും
റിറിലീസുകളുടെ കാലമാണ്. സ്ഫടികവും ദേവദൂതനും മണിച്ചിത്രത്താഴുമെല്ലാം വീണ്ടും കണ്ടാഘോഷിച്ച മലയാളികൾക്കിടയിലേക്ക് അവരുടെ ‘വല്ല്യേട്ടൻ’ എത്തുകയാണ്. 4കെ ഡോൾബി അറ്റ്മോസിൽ ചിത്രം 24 വർഷങ്ങള്ക്കിപ്പുറം തിയറ്ററുകളിൽ നിറയുന്നതിനു മുന്നോടിയായി വല്ല്യേട്ടന്റെ നിർമാതാവ് ബൈജു അമ്പലക്കര മനോരമ ഓൺലൈനിനൊപ്പം
അപ്രതീക്ഷിതമായി സിനിമയിലേക്കെത്തിയ അഭിനേതാക്കളിൽ ഒരാളാണ് മലയാളത്തിന്റെ പ്രിയ നടി ഐശ്വര്യ ലക്ഷമി. അഭിനയ മികവുകൊണ്ട് തുടക്ക കാലത്തിൽ തന്നെ ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ ഐശ്വര്യ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. വെള്ളിത്തിരയിൽ മിന്നിനിന്നിരുന്ന താരത്തിന്റെ സാന്നിധ്യം മലയാള സിനിമയില് നിന്നും കുറഞ്ഞ്
‘ബറോസി’ന്റെ യഥാർഥ കാഴ്ചാനുഭവം ലഭിക്കണമെങ്കിൽ ട്രെയിലർ 3ഡിയിൽ തന്നെ കാണണമെന്ന് ഛായഗ്രഹകൻ സന്തോഷ് ശിവൻ. ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യുമ്പോൾ എന്തുകൊണ്ട് ഇത്തരത്തിലൊരു സിനിമ എന്ന് ചോദിച്ചപ്പോൾ നമ്മൾ എങ്കിലും ഇത്തരത്തിലൊരു സിനിമ ചെയ്യണ്ടേ എന്നാണ് മോഹൻലാൽ പറഞ്ഞതെന്നും തനിക്കും ഇത്തരത്തിൽ ചാലഞ്ചിങ്
സിനിമയിലെത്തി 14 വർഷം കഴിഞ്ഞെങ്കിലും സുനിൽ സുഖദയുടെ മുഖഛായയ്ക്കു കാര്യമായ മാറ്റം വന്നിട്ടില്ല. പക്ഷേ തമിഴിലൂടെ തന്റെ പ്രതിഛായ മാറ്റിപ്പണിതു കൊണ്ടിരിക്കുകയാണ് സുഖദ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പോർതൊഴിൽ എന്ന ഹിറ്റ് സിനിമയിലെ സൈക്കോ വില്ലൻ വേഷത്തിലൂടെ മറ്റൊരു സുഖദയെയാണ് പ്രേക്ഷകർ കണ്ടത്. ഇപ്പോൾ
‘വരത്തൻ’ എന്ന ചിത്രത്തിൽ തന്റെ വില്ലനായി വന്ന ഷറഫുദ്ദീനെ ഐശ്വര്യലക്ഷ്മി വീണ്ടും കാണുന്നത് ആറു വർഷങ്ങൾക്കു ശേഷം പുതിയ ചിത്രത്തിന്റെ പൂജ നടക്കുമ്പോഴാണ്. പൂജയ്ക്കു മുൻപേ ഷറഫുദ്ദീൻ ഐശ്വര്യയ്ക്കു നേരെ കൈ നീട്ടി. ‘ഹലോ മമ്മി..’ പുതിയ ചിത്രത്തിൽ ഐശ്വര്യയുടെ നായകനാണ് ഷറഫുദ്ദീൻ. വൈശാഖ് എലൻസ് സംവിധാനം ചെയ്ത
സംവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയ് ആദ്യമായി സംവിധാനം ചെയ്ത ആനന്ദ് ശ്രീബാല തfയറ്ററിൽ വലിയ പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. 2017ൽ കൊച്ചിയെ പിടിച്ചുലച്ച മിഷേൽ ഷാജി എന്ന പെൺകുട്ടിയുടെ തിരോധാനം അടിസ്ഥാനമാക്കി അഭിലാഷ് പിള്ളയാണ് ചിത്രത്തിന് തിരക്കഥ എഴുതിയത്. മിഷേൽ ഷാജി കേസിന്റെ നാൾ വഴികളിലൂടെ പോയപ്പോൾ
ജീവിതത്തിലേക്ക് കൂട്ടിനായി പ്രിയപ്പെട്ട ഒരാളെ കിട്ടിയതിന്റെ സന്തോഷത്തിലാണ് നടനും ഇൻഫ്ളുവന്സറുമായ ഷിയാസ് കരീം. ഈ നവംബർ 25നാണ് ഷിയാസും ദീർഘനാളത്തെ കൂട്ടുകാരിയുമായ ദർഫയുമൊത്തുള്ള വിവാഹം തീരുമാനിച്ചിരിക്കുന്നത്. വിവാഹത്തിന് ഏതാനും ദിവസങ്ങൾക്കു മുൻപാണ് ഷിയാസ് സേവ് ദി ഡേറ്റ് വിഡിയോയും ചിത്രങ്ങളും താരം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ആരെയും പേടിച്ചിട്ടല്ല വിവാഹകാര്യം ഇത്രയും നാൾ രഹസ്യമാക്കിവച്ചതെന്ന് ഷിയാസ് കരീം പറയുന്നു. വിവാഹവിശേഷങ്ങളുമായി ഷിയാസ് കരീം മനോരമ ഓൺലൈനിൽ. ദർഫ അഥവാ പ്രകാശം പരത്തുന്ന പെൺകുട്ടി ബിഗ് ബോസ്സിൽ നിന്നും ഇറങ്ങിയ സമയത്തുതന്നെ എനിക്ക് വിവാഹം കഴിക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. അന്ന് പെണ്ണ് കാണാൻ പോയ പെൺകുട്ടികളിൽ ഒരാളായിരുന്നു ദർഫ. അന്നു പക്ഷേ, ദർഫയ്ക്ക് പ്രായം കുറവായിരുന്നു എന്ന് എനിക്ക് തോന്നിയതുകൊണ്ട് ആ ആലോചന വിവാഹത്തിലേക്ക് എത്തിയില്ല. പക്ഷെ, ഞങ്ങൾ നല്ല കൂട്ടുകാരായി തുടർന്നിരുന്നു. അവളുടെ ഉമ്മ എനിക്ക് ആ കാലം മുതൽ തന്നെ എന്റെ സ്വന്തം ഉമ്മയെ പോലെയാണ്. ഏതൊരു വിഷമത്തിലും ഞാൻ ദർഫയുടെ ഉമ്മയെ വിളിക്കുമായിരുന്നു. അവർ ആയിരുന്നു എന്റെ ആശ്വാസം.
ആദ്യം കാണുമ്പോഴേ അന്പ് എന്ന വാക്ക് മനസ്സില് തോന്നുന്ന വിധം മുഖമുള്ളൊരു കൊച്ചു പയ്യന്. ആ വാക്കിലൂറിയിറങ്ങുന്ന സ്നേഹം തെളിയുന്നൊരു ചെറിയ മുഖം. അതായിരുന്നു ‘മുറ’യിലേക്ക് അന്പ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനൊരു കുഞ്ഞിനെ തേടിയിറങ്ങുമ്പോള് സംവിധായകനും സംഘവും മനസ്സില് കണ്ടത്. കുറേ
കപ്പേള എന്ന ചിത്രത്തിനു ശേഷം മുഹമ്മദ് മുസ്തഫയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ മുറ ഗംഭീര പ്രതികരണങ്ങളുമായി തിയറ്ററുകളിൽ കുതിക്കുകയാണ്. പുതുമുഖങ്ങളായ ഒരുകൂട്ടം ചെറുപ്പക്കാരിലൂടെ സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും കഥ പുതുമയോടെ അവതരിപ്പിച്ച മുസ്തഫയും സിനിമയിലെ പ്രധാന വേഷം കൈകാര്യം ചെയ്ത മാല പാർവതിയും മനോരമ ഓൺലൈനിൽ.
അഭിനയ ജീവിതത്തിൽ 22 വർഷം പൂർത്തിയാക്കിയ ഇന്ദ്രജിത്ത് പുതിയ സിനിമയായ ‘ഞാൻ കണ്ടതാ സാറേ’യുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. പുതിയ സിനിമ ഡാർക് ഹ്യൂമർ ത്രില്ലർ സിനിമയാണ് ‘ഞാൻ കണ്ടതാ സാറേ’. പേരു സൂചിപ്പിക്കും പോലെ ഒരു കുറ്റകൃത്യത്തിനു സാക്ഷിയാകുന്ന കുറച്ചു പേരുടെ കഥയാണ്. ടാക്സി ഡ്രൈവറുടെ വേഷമാണ് എന്റേത്. അസാധാരണമായ സംഭവത്തിന് ഒരു സാധാരണക്കാരൻ സാക്ഷിയാകുന്നതും അയാൾ പോലും ചിന്തിക്കാത്ത തരത്തിലേക്കു പിന്നീടു സംഭവങ്ങൾ വികസിക്കുന്നതും തമാശയിൽ പൊതിഞ്ഞ്, എന്നാൽ ത്രില്ലറിന്റെ സ്വഭാവം കൈവെടിയാതെ അവതരിപ്പിക്കുന്ന ചിത്രമാണ്. ബൈജു സന്തോഷ്, അനൂപ് മേനോൻ, മെറീന മൈക്കിൾ, അലൻസിയർ തുടങ്ങിയ താരങ്ങൾ ചിത്രത്തിലുണ്ട്. 22നാണ് റിലീസ്. നവാഗതനായ വരുൺ ജി.പണിക്കരാണ് സംവിധായകൻ.
ഒരു കാലഘട്ടം മുഴുവൻ മലയാള സിനിമയിലെ നായികാ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ നടി സംഗീത മാധവന് മലയാളത്തിൽ വീണ്ടും സജീവമാകുകയാണ്. കുഞ്ചാക്കോ ബോബന്റെ ചാവേറിലൂടെ രണ്ടാം വരവ് ശ്രദ്ധേയമാക്കിയ നടിയുടെ പുതിയ ചിത്രം 'ആനന്ദ് ശ്രീബാല'യാണ്. മാറിയ കാലത്തെ സിനിമ വിശേഷങ്ങൾ മനോരമ ഒൺലൈനിനോട് പങ്കുവയ്ക്കുകയാണ് സംഗീത...
ഹാക്കർ എന്നു പറഞ്ഞാൽ ഹൂഡിയും ധരിച്ച് ബർഗറും കഴിച്ച് ചറപറാ ഇംഗ്ലിഷ് ഡയലോഗ് അടിച്ച് ഡാർക്ക് മോഡിൽ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന ഒരു കഥാപാത്രമാണ് പൊതുവെ സിനിമാപ്രേക്ഷകരുടെ മനസിൽ തെളിയുക. അത്തരമൊരു കാഴ്ച പരുവപ്പെടുത്തിയതും സിനിമകൾ തന്നെയാണ്. അവിടേക്കാണ്, ഒരു ദേസി ഹാക്കറുടെ കഥ പറയുന്ന ഐ ആം കാതലൻ എന്ന ചിത്രം വരുന്നത്. നസ്ലിൻ അവതരിപ്പിച്ച വിഷ്ണു എന്ന ഹാക്കർ കഥാപാത്രത്തിന് ഹാക്കറുടേതെന്ന് പറയപ്പെടുന്ന കെട്ടുകാഴ്ചകൾ ഒന്നുമില്ല. കൊടുങ്ങല്ലൂർ എന്ന ടൗണിന്റെ പശ്ചാത്തലത്തിൽ അതിസ്വാഭാവികമായി സംഭവിക്കുകയാണ് സിനിമ. പ്രമേയത്തോടുള്ള സത്യതന്ധതയാണ് ഐ ആം കാതലനെ മനോഹരമായ ഒരു കാഴ്ചയാക്കി പരിവർത്തനം ചെയ്യുന്നത്. അതിന്റെ ക്രെഡിറ്റ് തീർച്ചയായും തിരക്കഥാകൃത്ത് സജിൻ ചെറുകയിലിനു കൂടി അവകാശപ്പെട്ടതാണ്.
‘നീലക്കുയില്’ സംവിധാനം ചെയ്ത രാമു കാര്യാട്ടും പി.ഭാസ്കരനുമായിരുന്നു മലയാള സിനിമയിലെ ആദ്യത്തെ സംവിധായക ജോടികള്. ഒരേയൊരു പടത്തിനപ്പുറം ഈ കൂട്ടായ്മ നീണ്ടു നിന്നില്ല. സൂപ്പർ ഡ്യൂപ്പര്ഹിറ്റുകളിലുടെ തരംഗം സൃഷ്ടിച്ച സിദ്ദിഖ്–ലാല് ആയിരുന്നു ഏറ്റവും ശ്രദ്ധേയമായ ഇരട്ട സംവിധായകര്. കേവലം അഞ്ചേ അഞ്ച്
ഒരു ഷോർട് ഫിലിമിൽനിന്ന് സിനിമയെടുക്കുക. ആ സിനിമ പുതുമുഖങ്ങളായ സംവിധായകനെയും ക്യാമറാമാനെയും എഴുത്തുകാരനെയും എഡിറ്ററെയും സംഗീത സംവിധായകനെയും ഏൽപ്പിക്കുക. പകുതി ഷൂട്ട് ചെയ്ത സിനിമ എഡിറ്റ് ചെയ്തു കാണിച്ചു ബാക്കി പകുതിയിൽ അഭിനയിക്കേണ്ട താരങ്ങളുടെ ഡേറ്റ് വാങ്ങുക. സിനിമ ചെയ്ത് ഒരു വർഷം വിതരണക്കാരുടെയും ഒടിടിക്കാരുടെയും പിന്നാലെ നടക്കുക. ഒടുവിൽ സാറ്റലൈറ്റ് അവകാശത്തിനു ലഭിച്ച പണം ഉപയോഗിച്ചു തിയറ്ററിൽ സിനിമയിറക്കി ഹിറ്റാക്കുക, കൂടെ 3 സംസ്ഥാന അവാർഡുകളും.
സിനിമയുടെ റീമേക്ക് റൈറ്റ്സ് അടക്കമുള്ള അവകാശങ്ങളെപ്പറ്റി എഴുത്തുകാരും സംവിധായകരും ബോധവാന്മാരാകണമെന്നും അതു നഷ്ടമാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും സംവിധായകൻ മഹേഷ് നാരായണൻ. മലയാള മനോരമയുടെ കലാ സാഹിത്യ ഉൽസവം ഹോർത്തൂസിൽ ‘തിരയെഴുത്ത്: കലയും കച്ചവടവും’ എന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു പതിറ്റാണ്ടു നീണ്ട ഇടവേളയ്ക്കു ശേഷം സിനിമയിലേക്ക് തിരിച്ചു വരാൻ കാരണമായത് മക്കൾ നൽകിയ പിന്തുണയാണെന്ന് നടി വാണി വിശ്വനാഥ്. മക്കളുണ്ടായപ്പോൾ സിനിമയെ കുറിച്ചു ചിന്തിച്ചില്ല. എന്നാൽ, അവർ വലുതായപ്പോൾ അമ്മ എന്തുകൊണ്ട് സിനിമയിൽ അഭിനയിക്കുന്നില്ലെന്നു ചോദിച്ചു തുടങ്ങിയെന്നും സിനിമയിലേക്കുള്ള തിരിച്ചുവരവിൽ ഏറ്റവും സന്തോഷിക്കുന്നത് മക്കളാണെന്നും വാണി വിശ്വനാഥ് പറഞ്ഞു. ഒരു അന്വേഷണത്തിന്റെ തുടക്കം എന്ന പുതിയ ചിത്രത്തിന്റെ ഭാഗമായി മനോരമ ഒാൺലൈനു നൽകിയ അഭിമുഖത്തിലായിരുന്നു വാണി വിശ്വനാഥിന്റെ പ്രതികരണം.
നടന് ജോജു ജോര്ജ് ആദ്യമായി സംവിധായകന്റെ കുപ്പായമണിഞ്ഞ സിനിമയാണ് ‘പണി’. പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ നായകന് ഒരു പണി കിട്ടുന്നതും കിട്ടിയ പണി തിരിച്ചു കൊടുക്കുന്നതുമായ സംഭവങ്ങളാണ് ജോജു തന്റെ ചിത്രത്തിലൂടെ പറഞ്ഞത്. കാസ്റ്റിങ് കൊണ്ട് കൂടി ശ്രദ്ധേയമായ ചിത്രത്തിൽ നായകന്റെ സൗഹൃദ വലയത്തിലുള്ള സുനി
1000 ബേബീസ് എന്ന വെബ് സീരീസ് കണ്ടവരാരും മറക്കാനിടയില്ലാത്തൊരു കഥാപാത്രമുണ്ട്. പാലക്കാടുകാരനായ യുവ രാഷ്ട്രീയ പ്രവർത്തകൻ ദേവന് കുപ്ലേരി എന്ന കഥാപാത്രം. ലാല് സംവിധാനം ചെയ്ത് 2010–ല് റിലീസായ ‘ടൂര്ണമെന്റ്’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ മനു ലാൽ ആണ് ദേവന് കുപ്ലേരിയായി വേഷമിട്ടത്. ടൂർണമെന്റ്, ഫ്രൈഡേ, ഡബിൾ ബാരൽ, മെക്സിക്കൻ അപാരത, അന്വേഷിപ്പിൻ കണ്ടെത്തും തുടങ്ങിയ ചിത്രങ്ങളിൽ ചെറുതെങ്കിലും പ്രാധാന്യമുള്ള വേഷങ്ങൾ ചെയ്ത മനുവിന്റെ അഭിനയജീവിതത്തിൽ വഴിത്തിരിവായി മാറുകയാണ് പാലക്കാടൻ ഭാഷ നല്ല ഒഴുക്കിന് സംസാരിക്കുന്ന ദേവന് കുപ്ലേരി. പതിനെട്ടു വർഷത്തെ കലാജീവിതത്തിൽ പിന്തുണയുമായി ഒപ്പം നിന്ന അമ്മയ്ക്ക് നൽകാൻ കഴിഞ്ഞ സമ്മാനമാണ് ദേവന് കുപ്ലേരി
ദുൽഖർ നായകനായെത്തിയ ബഹുഭാഷാചിത്രം ലക്കി ഭാസ്കർ തിയറ്റർ റിലീസിനു ശേഷം ഒടിടിയിലും മികച്ച പ്രതികരണം നേടി വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ ദുൽഖറിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ ആന്റണി എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയിരിക്കുന്നത് മലയാളികളുടെ പ്രിയതാരം ടിനി ടോമാണ്. തമിഴ്താരം രാംകിയാണ് സിനിമയിൽ ആ കഥാപാത്രത്തെ അവതരപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ശരീരഭാഷയ്ക്ക് അനുയോജ്യമായ വിധത്തിൽ അതിഗംഭീരമായാണ് ശബ്ദം കൊണ്ടുള്ള ടിനി ടോമിന്റെ പകർന്നാട്ടം. ഡബിങ് അനുഭവങ്ങളുമായി ടിനി ടോം മനോരമ ഓൺലൈനിൽ.
ഇതിഹാസ ഗായകൻ ഹരിഹരൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മലയാള ചിത്രമാണ് ദയാഭാരതി. കഴിഞ്ഞ വാരം പ്രദർശനത്തിനെത്തിയ ചിത്രം കാടിന്റെ മക്കളുടെ ജീവിതസംഘർഷങ്ങളുടെ ഹൃദയസ്പർശിയായ കഥയാണ് പങ്കുവയ്ക്കുന്നത്. നഞ്ചിയമ്മ, കൈലാഷ്, അപ്പാനി ശരത്ത്, ഗോകുലം ഗോപാലന്, എ. വി. അനൂപ്, ദിനേശ് പ്രഭാകര്, ബാദുഷ
നീ കൊ ഞാ ചാ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നടനാണ് സഞ്ജു ശിവറാം. എന്നാൽ, ഒരു ദശാബ്ദക്കാലം സിനിമയിൽ ഉണ്ടായിട്ടും സഞ്ജുവിന് ഒരു ബ്രേക്ക് നൽകുന്ന സിനിമകളൊന്നും സംഭവിച്ചില്ല. പക്ഷേ, കോവിഡിന് ശേഷം സഞ്ജുവിന്റെ സമയം തെളിയുകയായിരുന്നു.
‘സാഗർ ഇത്രയ്ക്ക് ക്രൂരനായിരുന്നോ?’, നടൻ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ‘പണി’ കണ്ടിറങ്ങുന്ന പ്രേക്ഷകർ ഒന്നടങ്കം പറയുന്നതിങ്ങനെയാണ്. ‘പണി’യിൽ എടുത്തു പറയേണ്ടത് വില്ലൻ വേഷങ്ങൾ കൈകാര്യം ചെയ്ത സാഗർ സൂര്യയുടെയും ജുനൈസ് വി.പി.യുടെയും പ്രകടനമാണ്. ‘തട്ടീം മുട്ടീം’ എന്ന ടെലിവിഷൻ പരമ്പരയിലൂടെ
Results 1-50 of 1217