ADVERTISEMENT

മലയാള സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ആടുജീവിതം. ബെന്യാമിന്റെ നോവൽ സിനിമയായി എത്തുമ്പോൾ പ്രേക്ഷകർക്കുള്ള പ്രതീക്ഷ ചെറുതല്ല. പൃഥിരാജ് നജീബായെത്തുമ്പോൾ ഭാര്യ സൈനുവായി എത്തുന്നത് അമല പോളാണ്. ജീവിതത്തിലും ഇപ്പോൾ പുതിയൊരു ഘട്ടത്തിലാണ് അമല. തന്റെ വിശേഷങ്ങൾ പങ്കുവച്ച് നടി മനോരമ ഓൺലൈനിൽ....

മൂൺ ചൈൽഡ്‌ 

ഞാൻ ജനിച്ചത് രണ്ടാം തിയതിയാണ്. അങ്ങനെയുള്ള ദിവസം ജനിച്ചവരുടെ ഇമോഷണൽ സൈക്കിളിന് ചന്ദ്രനുമായി ബന്ധമുണ്ട്. പൂർണ ചന്ദ്രനെ കാണുമ്പോൾ എനിക്ക് വല്ലാത്തൊരു എനർജിയും ഊർജവും തോന്നും.  ചന്ദ്രൻ ചെറുതായി വരുമ്പോൾ എനിക്ക് വിശ്രമിക്കാൻ തോന്നും. ആ സമയത്തായിരുന്നു ഞാൻ പിരീഡ്സ് ആകുന്നത്. ‘ന്യൂമൂൺ’ സമയത്ത് പിരീഡ്സ് ആകുന്നതാണ് നല്ലതെന്ന് പണ്ടു കാലത്തുള്ളവർ പറഞ്ഞിരുന്നു. പഴയ കാലത്ത് സ്ത്രീകൾക്ക് ഒരുമിച്ചാണ് ആർത്തവമുണ്ടാകുക എന്നൊക്കെ പറഞ്ഞുകേട്ടിട്ടുണ്ടല്ലോ. അതിനെക്കുറിച്ചൊക്കെ വായിക്കാൻ തുടങ്ങിയപ്പോൾ ഇഷ്ടം തോന്നി.

സന്തോഷം പരത്തുന്ന പെൺകുട്ടി

സന്തോഷത്തിന്റെ വില നന്നായി മനസ്സിലാക്കിയിട്ടുള്ള ആളാണ് ഞാൻ. ചിരിയില്ലാത്ത ഒരു കാലത്തിലൂടെ കടന്നു പോയിട്ടുള്ളതു കൊണ്ടാകാം, നല്ല ജീവിതം എന്നാൽ നന്നായി ചിരിച്ച് സന്തോഷമായി ഒരു ദിവസം കടന്നു പോകുന്നതാണ്. ആ തിരിച്ചറിവാണ് എന്റെ ഈ സന്തോഷത്തിനു കാരണം.

സിനിമാക്കാരിയായ പതിമൂന്നു വർഷം

പർവീൺ ബാബിയുടെ ബയോപിക് ‘രഞ്ജിഷ് ഹി സഹി’ എന്നൊരു ഹിന്ദി വെബ് സീരീസ് െചയ്തിരുന്നു. അതിൽ സ്കീസോഫ്രിനിക് ക്യാരക്ടറിനെ ഞാൻ അവതരിപ്പിച്ചിരുന്നു. ആ ക്യാരക്ടറിനുവേണ്ടി വല്ലാതെ ഞാൻ എന്നെ പുഷ് ചെയ്തു. അതിനു ശേഷം തെറപ്പിയൊക്കെ എടുക്കേണ്ടി വന്നു. അതെന്നെ മാനസികമായി വല്ലാതെ ബാധിച്ചു. മറ്റെന്തിനെക്കാളും നമ്മുടെ മാനസികാരോഗ്യത്തിന് പ്രാധാന്യം കൊടുക്കണമെന്ന് അങ്ങനെയാണ് ഞാൻ തിരിച്ചറിഞ്ഞത്. പ്രായം ഇരുപതുകളായിരിക്കുമ്പോൾ എല്ലാത്തിനോട് ഭ്രാന്തമായ അഭിനിവേശമായിരിക്കും. മുപ്പതുകളാണ് നമ്മളെ വിവേകികളാക്കുന്നത്. പ്രശ്നങ്ങൾ ഇല്ലാതെ ശാന്തമായ ജീവിതമാണ് എനിക്ക് ഇപ്പോൾ ഇഷ്ടം. പണ്ടത്തെ കഠിനാധ്വാനം അല്ല ഇപ്പോൾ എന്റേത്.  

amala-paul-3

ബിസിനസാണ് താൽപര്യം

പണ്ടു തൊട്ടേ എനിക്ക് ബിസിനസ് ആയിരുന്നു ഇഷ്ടം. അങ്ങനെയാണ് ഞാൻ ‘കടാവർ’ എന്ന സിനിമ നിർമിക്കാമെന്നു തീരുമാനിക്കുന്നത്. കാലം പിന്നെയും മാറി. പിന്നെ കല്യാണം കഴിഞ്ഞു. പ്രഗ്നന്റ് ആയി. ആദ്യത്തെ മൂന്നു മാസം വിശ്രമം ആയിരുന്നു. എന്റെ വീട്ടിലെ ചില ഇഷ്ടമുള്ള സ്ഥലങ്ങളിൽ പുസ്തകവുമായി ഒരുപാടു നേരം എനിക്ക് ഇരിക്കാനാകും. യോഗയും ധ്യാനവുമൊക്കെ ചെയ്യാറുണ്ട്. രണ്ടാം ട്രൈമെസ്റ്റർ ആയപ്പൊളേക്കും വല്ലാത്തൊരു ഊർജം വന്നു. എല്ലാം വളരെ ചേർന്ന് വന്നതുപോലെ തോന്നുന്നു. ഇപ്പോൾ ആടുജീവിതം റിലീസ് വരുന്നു. അതിന്റെ എല്ലാ പരിപാടികൾക്കും എനിക്ക് സന്തോഷത്തോടെ പങ്കെടുക്കാനാകുന്നു.

എനിക്കിപ്പോൾ എനർജി ഇല്ലെങ്കിൽ ഞാൻ എന്നെ ഭയങ്കരമായി പുഷ് ചെയ്ത് ആക്ടീവായിരിക്കണം എന്നുള്ള ചിന്തയൊന്നും ഇപ്പോൾ ഇല്ല. യാത്ര ചെയ്യാറുണ്ട്. ഗോവയിലായിരുന്നു കുറച്ചുകാലമായി. ഗര്‍ഭകാലം ഒന്നിന്റെയും അവസാനമല്ല. അതൊരു തുടർച്ചയാണ്. മുൻപ് അറിഞ്ഞിട്ടില്ലാത്ത എന്തൊക്കെയോ കാര്യങ്ങളിലൂടെ കടന്നുപോകുന്നു. അനുഭവിച്ചാണല്ലോ എല്ലാം പഠിക്കുന്നത്. അതിന്റെ ഉയർച്ച താഴ്ചകളെല്ലാം അറിയുന്നുണ്ട്. എല്ലാ സ്ത്രീകളും ഒരിക്കലെങ്കിലും ഈ ഗർഭകാലത്തിലൂടെ കടന്നുപോകണമെന്നാണ് എനിക്ക് തോന്നുന്നത്. ഇതിൽ പേടിക്കേണ്ട ഒരു കാര്യവുമില്ല. ഇത് വളരെ മനോഹരമായ ഒരു അനുഭവമാണ്.

jagad-amala-paul

പ്രിവിലേജുകൾ മനസ്സിലാക്കുന്നുണ്ട് 

ഏറ്റവും വലിയ സപ്പോർട്ട് സിസ്റ്റം മമ്മിയും എന്റെ ഹസ്ബന്റും ആണ്. ഗർഭകാലത്ത് ആദ്യ മാസങ്ങളിൽ ഞാൻ മമ്മിയുടെ കൂടെ വീട്ടിലായിരുന്നു. ജഗത്തിനെ ആ സമയങ്ങളിൽ എനിക്ക് കൂടെ നിർത്താൻ തോന്നിയിരുന്നില്ല. അവൻ ഗോവയിലായിരുന്നു. ആ സമയത്തെ എന്റെ മൂഡ്‌സ്വിങ്ങുകളൊക്കെ ജഗത്തിന് കൈകാര്യം ചെയ്യാൻ പറ്റുന്നുണ്ടായിരുന്നില്ല. വീട്ടിൽ ഞങ്ങളുടെ കുക്ക് ഉണ്ടാക്കുന്ന ഭക്ഷണം പോലും എനിക്കു പറ്റുന്നുണ്ടായിരുന്നില്ല. മമ്മി തന്നെ ഫുഡ് ഉണ്ടാക്കി തരണമായിരുന്നു. ആ സമയത്ത് മമ്മിയും ഞാനും മാത്രമായിരുന്നു വീട്ടിൽ. 

അമ്മ ആനീസ് പോളിനൊപ്പം അമല പോൾ
അമ്മ ആനീസ് പോളിനൊപ്പം അമല പോൾ

അമ്മ എന്നു പറയുന്ന ആ ഒരു പ്രിവിലേജ് ആണ് എന്നെ ഏറ്റവും കൂടുതൽ സഹായിച്ചത്. ഞാൻ മമ്മിയോട് പറയുമായിരുന്നു, ഈ സമയത്ത് ജോലിക്കു പോകേണ്ടി വരുന്ന സ്ത്രീകളുടെ അവസ്ഥ എനിക്കു ചിന്തിക്കാന്‍ പോലും പറ്റുന്നില്ല എന്ന്. കൃത്യ സമയങ്ങളിൽ ഭക്ഷണം വേണം. നമുക്കത് ഉണ്ടാക്കാനുള്ള ആരോഗ്യം ഉണ്ടാവണമെന്നില്ല. ഭക്ഷണം ഉണ്ടാക്കി തരാൻ ആളു വേണം. ആ സമയത്ത് ഞാൻ അതിനെപ്പറ്റിയൊക്കെ ആലോചിച്ചിരുന്നു. ആദ്യ സമയത്ത് മമ്മി എനിക്ക് ഇളനീരൊക്കെ വെട്ടി മലായ് ഒക്കെ ഇട്ടു തരും. ഇനി ഇതൊന്നും ഇല്ലെങ്കിലും നമുക്ക് സ്വയം കരുതലാകാനും പറ്റും. അത് തെളിയിച്ചവരും ഉണ്ടല്ലോ. 

jagad-amala-paul3

ജഗ്ഗുവിനു മാത്രം ക്രെഡിറ്റ്‌സ് കൊടുക്കില്ല 

ഞാനിപ്പോൾ സുരക്ഷിതയായി തോന്നുന്നു. പക്ഷേ എല്ലാ ക്രെഡിറ്റും ജഗത്തിന് കൊടുക്കുന്നില്ല. കാരണം അതിനു മുൻപുള്ള ഒരു യാത്ര ഉണ്ടെനിക്ക്. സോളോ ടൈം എന്നൊക്കെ പറയില്ലേ. റിലേഷൻഷിപ്പൊന്നും ഇല്ലാതെയുളള ആ യാത്ര ആദ്യം ബുദ്ധിമുട്ടായിരുന്നു. പക്ഷേ അതിലൂടെയൊക്കെ കടന്നു വന്നു. പുറകോട്ട് നോക്കുമ്പോൾ എനിക്ക് എന്നോടു തന്നെ മതിപ്പു തോന്നുന്നു. ഒരുപക്ഷേ എപ്പോളെങ്കിലും എനിക്കൊരു പാർട്ണർ ഉണ്ടായിരുന്നിരിക്കാം. പക്ഷേ ഇത്രയും സന്തോഷം ഉണ്ടാവണമെന്നില്ല. എനിക്ക് ഇതിനുമുൻപും റിലേഷൻ ഷിപ്പുണ്ടായിരുന്നു. അതൊന്നും വർക്കൗട്ടായില്ല. ജഗത്തിന്റെ കൂടെ അത് വർക്കൗട്ട് ആകുന്നുണ്ട്. 

അമല പോൾ
അമല പോൾ

ആടുജീവിതം

പുസ്തകത്തില്‍ ഒരു പേജിൽ മാത്രമേ സൈനുവിനെക്കുറിച്ച് പറയുന്നുള്ളൂ. ബ്ലെസിയേട്ടൻ എന്നെ വിളിച്ചു. ശേഷം പുസ്തകം അയച്ചു തന്നിരുന്നു. കൊച്ചിയില്‍ നിന്ന് ഡൽഹിയിലേക്കുള്ള ഫ്ലൈറ്റ് യാത്രയ്ക്കിടയിലാണ് ഞാൻ ബുക്ക് വായിച്ചത്. സൈനുവിനെക്കുറിച്ച് എനിക്ക് അതില്‍ നിന്നൊന്നും മനസ്സിലാക്കാൻ സാധിച്ചില്ല. അതിനുശേഷം ബ്ലെസിയേട്ടനോടു സംസാരിച്ചു. ബ്ലെസിയേട്ടന്റെ കാഴ്ചപ്പാടിലുള്ള സൈനുവിന്റെയും നജീബിന്റെയും ജീവിതം വളരെ മനോഹരമായി തോന്നി. ബ്ലെസിയേട്ടൻ ആയിരുന്നു എന്റെ ഏറ്റവും വലിയ റഫറൻസ് പോയിന്റ്. ബ്ലെസിയേട്ടൻ വളരെ ഡെപ്ത്തായിട്ട് ക്യാരക്ടർ പഠിപ്പിച്ചു തരും. പൃഥ്വിയുടെ ക്യാരക്ടർ നജീബ് മരുഭൂമിയിലേക്ക് പോകുമ്പോൾ സൈനു മൂന്നു മാസം ഗർഭിണിയാണ്. ഇപ്പോൾ ആ സിനിമയുടെ പ്രമോഷനുകൾ നടക്കുമ്പോൾ ഞാനും ഒരു കുഞ്ഞുവാവയെ കാത്തിരിക്കുന്നു. 

അനാവശ്യ ചോദ്യങ്ങളോടുള്ള മറുപടി

ജീവിതം ഒരുപാട് പഠിപ്പിക്കുന്നു. അതൊക്കെ പ്രായത്തിന്റെ പക്വത കൊണ്ട് നേടുന്നതാണ്. പണ്ടൊക്കെ വിമതയായി മറുപടി പറഞ്ഞിട്ടുണ്ടാകാം. കുറച്ചു കഴിയുമ്പോൾ നമ്മുടെ എനർജി എവിടെയൊക്കെ എത്രമാത്രം ചിലവാക്കണമെന്നുള്ള ധാരണ നമുക്ക് വരും. അറിയാവുന്ന പണി ചെയ്താൽ പോരെ എന്നു പറയാറില്ലേ. എനിക്ക് അത് അഭിനയമാണ്. ബാക്കി എല്ലാം അതിന്റെ ഒരു ഭാഗമായി കാണണം. ഞാൻ അത്ര നന്നായി സംസാരിക്കുന്ന ആളല്ല. ചില ആളുകള്‍ വളരെ നന്നായി സംസാരിക്കും. നമ്മളെ അറിഞ്ഞു മുൻപോട്ടു പോകുന്നു.

English Summary:

Chat With Amala Paul

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com