Activate your premium subscription today
ഭാരത് എൻസിഎപിയിൽ അഞ്ച് സ്റ്റാർ സുരക്ഷ നേടി ഹ്യുണ്ടേയ് എസ്യുവി ട്യൂസോൺ. ഗ്ലോബല് എന്സിഎപി ക്രാഷ് ടെസ്റ്റില് 5 സ്റ്റാര് നേടിയ വെര്നയ്ക്ക് പിന്നാലെ അഞ്ച് സ്റ്റാർ നേടുന്ന ഹ്യുണ്ടേയ് വാഹനമായി മാറി ട്യൂസോൺ. ഹ്യുണ്ടേയ് ട്യൂസോണാണ് ഭാരത് എന്സിഎപി ക്രാഷ് ടെസ്റ്റില് 5 സ്റ്റാര് നേടിയിരിക്കുന്നത്.
ഇന്ത്യൻ നിരത്തുകളിലൂടെ വാഹനമോടിക്കുക എന്നത് അല്പം കഠിനം തന്നെയാണെന്ന് ചില കാഴ്ചകൾ കണ്ടാൽ തോന്നിപോകും. ഗതാഗത നിയമങ്ങൾ പാലിച്ചു കൊണ്ട് വാഹനങ്ങൾ കൈകാര്യം ചെയ്യുന്നവരാണെങ്കിലും ചിലപ്പോൾ മറ്റുള്ളവരുടെ അശ്രദ്ധ കൊണ്ട് അപകടത്തിൽ പെടാറുണ്ട്. അത് മാത്രമല്ലാതെ അശാസ്ത്രീയമായ റോഡ് നിർമാണവും റോഡിനു മധ്യത്തിലെ
ഗള്ഫ് സിന്ട്രാക്ക് അവതരിപ്പിക്കുന്ന ഇന്ത്യ ബൈക്ക് വീക്ക് ഡിസംബര് 6, 7 തീയതികളില് ഗോവയിലെ വാഗേറ്ററില്. 'എല്ലാവരും ഒരുമിച്ച്' എന്ന പ്രമേയത്തില് നടക്കുന്ന ബൈക്ക് വീക്കില് ആഗോളതലത്തിലെ പ്രശസ്ത റൈഡര്മാര് പങ്കെടുക്കും. ഇതുകൂടാതെ ഈ സീസണില്, നെക്സ്റ്റ് ചാപ്റ്ററിന്റെ, റെയ്സ് മോട്ടോ
ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ നൊസ്റ്റാൾജിയ ഉണർത്തുന്ന പാട്ടുകൾ. ഒരു കാലത്തു ഹിന്ദി സിനിമാഗാനങ്ങളിൽ ഹിറ്റുകൾ കൊണ്ട് പ്രേക്ഷക മനസിൽ പതിഞ്ഞു പോയ പേരാണ് ഫാൽഗുനി പഥക്കിന്റേത്. നയന്റീസ് കിഡ്സിന്റെ കുട്ടിക്കാലത്ത് ഏറെ ആസ്വദിച്ച പാട്ടുകൾ. ചുഡി ജോ ഖങ്കേ, മൈനേ പായല് ഹേ ചങ്കൈ, സാവന് മേ, അയ്യോ രാമ, മേരി ചുനാര്
റേസിങ് ട്രാക്കിൽ മിന്നൽ പിണരാകാൻ തമിഴ് സൂപ്പർ താരം അജിത്തും സംഘവും തയാറായി കഴിഞ്ഞു. ഇനിയും കാത്തിരിക്കാൻ വയ്യെന്ന് കുറിച്ച് കൊണ്ട് വിഡിയോ പങ്കുവെച്ചിരിക്കുകയാണ് സുഹൃത്തും തമിഴകത്തിന്റെ പ്രിയ താരവുമായ മാധവൻ. അജിത് കുമാർ റേസിങ് എന്നാണ് ടീമിന് പേര്. സെക്കൻഡുകൾ മാത്രമുള്ള വിഡിയോ പങ്കുവെച്ചു കൊണ്ട് തല
സിനിമായാത്രകൾക്കു പുതിയൊരു കൂട്ട് തേടിയിരിക്കുകയാണ് മലയാളത്തിലെ യുവ താരനിരയിൽ ശ്രദ്ധേയയായ സാനിയ അയ്യപ്പൻ. മിനി കൂപ്പറിന്റെ പുതുമുഖം കൂപ്പർ എസ് ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഓഷ്യൻ വേവ് ഗ്രീൻ എന്ന ഷെയ്ഡ് ആണ് പുതുവാഹനത്തിനായി സാനിയ തിരഞ്ഞെടുത്തിരിക്കുന്നത്. എറണാകുളത്തെ മിനി ഇ വി എം
ഇന്ത്യയില് 2022 നവംബറില് പുറത്തിറങ്ങിയ ഇന്നോവ ഹൈക്രോസ് ഏറെ വൈകാതെ ടൊയോട്ട കുടുംബത്തിലെ ജനപ്രിയ വാഹനങ്ങളിലൊന്നായി മാറിയിരുന്നു. പുറത്തിറങ്ങി രണ്ടു വര്ഷം പൂര്ത്തിയാക്കുന്ന വേളയിലാണ് ടൊയോട്ടക്ക് മറ്റൊരു സന്തോഷത്തിനു കൂടി ഇന്നോവ ഹൈക്രോസ് കാരണമാവുന്നത്. രണ്ടു വര്ഷത്തിനുള്ളില് ഒരു ലക്ഷം ഇന്നോവ
കാത്തിരിപ്പുകള് അവസാനിപ്പിച്ചുകൊണ്ട് ആക്ടിവയുടെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കി ഹോണ്ട. ആക്ടിവ ഇ എന്നു പേരിട്ടിരിക്കുന്ന സ്കൂട്ടര് എടുത്തുമാറ്റാവുന്ന ബാറ്ററികളോടെയാണ് എത്തിയിരിക്കുന്നത്. ബാറ്ററി സ്വാപിങും ഭാവിയില് സബ്സ്ക്രിബ്ഷന് മോഡലായി ബാറ്ററി അവതരിപ്പിക്കാനുള്ള നീക്കങ്ങളും സജീവമാണ്. രണ്ട്
ഇലക്ട്രിക് കൂപ്പെ എസ്യുവി എക്സ്ഇവി 9ഇ പുറത്തിറക്കി മഹീന്ദ്ര. 21.90 ലക്ഷം രൂപ വിലയില് എത്തുന്ന ഈ വാഹനം രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് മഹീന്ദ്ര അവതരിപ്പിച്ചിരിക്കുന്നത്. ഒപ്പം പുറത്തിറങ്ങിയ ഇലക്ട്രിക് എസ് യു വിയായ BE 6eയേക്കാള്(18.90 ലക്ഷം രൂപ) പ്രീമിയം മോഡലാണ് XEV 9e. അടുത്തവര്ഷം ഫെബ്രുവരിയിലോ
ഇലക്ട്രിക് കൂപ്പെ എസ്യുവി ബിഇ 6ഇ പുറത്തിറക്കി മഹീന്ദ്ര. വ്യത്യസ്ത ഡിസൈനിലെത്തുന്ന ബിഇ 6ഇ വില 18.90 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലെത്തുന്ന ഈ വൈദ്യുത വാഹനത്തിന് ആദ്യഘട്ടത്തില് റിയര് വീല് ഡ്രൈവ് ഓപ്ഷന് മാത്രമാണ് മഹീന്ദ്ര നല്കിയിട്ടുള്ളതെങ്കിലും ഭാവിയില് ഓള്
കാറുകളിലെ പ്രധാന ഭാഗങ്ങളിലൊന്നാണ് ബാറ്ററികള്. കാറുകളിലെ ബാറ്ററിയുടെ ആയുസും പ്രകടനവുമെല്ലാം കാലാവസ്ഥ അടക്കം നിരവധി ഘടകങ്ങളെ ആശ്രയിച്ചുള്ളതാണ്. ബാറ്ററികളുടെ ആരോഗ്യം സംരക്ഷിക്കുന്നതുവഴി യാത്രകള് അപ്രതീക്ഷിതമായി മുടങ്ങുന്നില്ലെന്നു കൂടിയാണ് നമ്മള് ഉറപ്പുവരുത്തുന്നത്. കാര് ബാറ്ററിയുടെ ആരോഗ്യം
റോൾസ് റോയ്സിന്റെ ആഡംബരത്തെ തന്റെ യാത്രകൾക്ക് ഒപ്പം കൂട്ടിയിരിക്കുന്നു വിവേക് ഒബ്റോയ്. കള്ളിനാൻ ബ്ലാക്ക് ബാഡ്ജ് ആണ് താരത്തിന്റെ ഗാരിജിലെത്തിയിരിക്കുന്നത്. പുതിയ വാഹനം കയ്യിലെത്തിയതിന്റെ സന്തോഷം വിവേക് ഒബ്റോയ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. പല രൂപത്തിലും വലുപ്പത്തിലുമാണ് വിജയം
ഇന്ത്യക്കാര്ക്കിടയിലെ ഏറ്റവും ജനകീയമായ കാര് ഫീച്ചര് ഏതെന്നു ചോദിച്ചാല് ഒരുപക്ഷേ സണ്റൂഫ് എന്നായിരിക്കും ഉത്തരം. അത്രയേറെ ജനപ്രീതിയുണ്ട് സണ്റൂഫ് എന്ന ഫാന്സി ഫീച്ചറുള്ള മോഡലുകള്ക്ക്. അധിക വില്പനക്കുള്ള മാര്ഗമായി കാര്നിര്മാണ കമ്പനികളും തിരിച്ചറിഞ്ഞതോടെ സണ്റൂഫ് ജനകീയ മോഡലുകളുടേയും അവിഭാജ്യ
ഇന്ത്യയിലെ ഏറ്റവും കനത്ത സുരക്ഷയുള്ള സ്വകാര്യ വ്യക്തികളില് മുന്നിലാണ് മുകേഷ് അംബാനി. അദ്ദേഹത്തിന് വാഹന വ്യൂഹത്തില് 15ഓളം കാറുകളുണ്ട്. നിരവധി ആഡംബര കാറുകള് ഉള്പ്പെട്ട ഈ വാഹന വ്യൂഹത്തിന്റെ മാത്രം ഏകദേശ മൂല്യം 40 കോടി രൂപ വരും. ആഡംബര സൗകര്യങ്ങള്ക്കൊപ്പം സുരക്ഷയും ഉറപ്പു നല്കുന്ന മുകേഷ്
മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം വല്ല്യേട്ടൻ ഇരുപത്തിനാലു വർഷത്തിനു ശേഷം വീണ്ടും തീയറ്ററുകളിലത്തുമ്പോൾ തരംഗമാകുന്നത് ചിത്രത്തിലെ ബെൻസ് കാർ തന്നെ. അറയ്ക്കൽ മാധവനുണ്ണിയുടെ കൂടെ ചിത്രത്തിലെ ഒരു കഥാപാത്രമായി തിളങ്ങിയ കാർ ചിത്രത്തിന്റെ നിർമാതാവ് ബൈജു അമ്പലക്കരയുടേതായിരുന്നു. മാധവനുണ്ണിയുടെ
ആദ്യമായി സ്വന്തമാക്കിയ ബൈക്കും കാറുമൊക്കെ സമ്മാനിച്ച സന്തോഷവും അഭിമാനവുമൊക്കെ കാലമെത്ര കഴിഞ്ഞാലും ആർക്കും മറക്കാൻ കഴിയുകയില്ല. പിതാവ് ആദ്യമായി വാങ്ങിയ ബൈക്കിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച് ആ സന്തോഷം നിറഞ്ഞ ഓർമകളിലേക്ക് ഒരു തിരിച്ചു പോക്ക് നടത്തിയിരിക്കുകയാണ് ബോളിവുഡിന്റെ സ്വന്തം സൽമാൻ
ആഡംബര വാഹനമായ ലെക്സസ്സ് ഇപ്പോൾ സെലിബ്രിറ്റികളുടെ ഗാരിജിലെ ഏറ്റവും വിലപിടിപ്പുള്ള അലങ്കാരങ്ങളിൽ ഒന്നാണ്. സൂപ്പർ കാറുകളോടാണ് പ്രിയമെങ്കിലും ഭാര്യ ശാലിനിയുടെ ജന്മദിനത്തിൽ തമിഴകത്തിന്റെ പ്രിയ താരം അജിത്കുമാറിന്റെ സമ്മാനം ലെക്സസിന്റെ ആർ എക്സ് 350. ഇന്ത്യൻ വിപണിയിൽ 99.99 ലക്ഷം രൂപ വില വരുന്ന വാഹനം
ഇന്ത്യന് കാര് വിപണിയില് ഹൈബ്രിഡ് മോഡലുകളുടെ വസന്തം തീര്ക്കാനൊരുങ്ങുകയാണ് മാരുതി സുസുക്കി. നിരവധി സ്ട്രോങ് ഹൈബ്രിഡ് മോഡലുകളാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. രണ്ടു വര്ഷത്തിനുള്ളില് പ്രതീക്ഷിക്കാവുന്ന ആറ് സ്ട്രോങ് ഹൈബ്രിഡ് മോഡലുകളെങ്കിലും മാരുതി സുസുക്കി ഒരുക്കുന്നുണ്ട്. ഇതില് മാരുതി
അജഗജാന്തരവും ചാവേറും പോലുള്ള വിജയ ചിത്രങ്ങൾക്ക് സംഗീതമേകിയ ജസ്റ്റിൻ വർഗീസിന്റെ യാത്രകൾക്ക് കൂട്ടായി ബി എം ഡബ്ള്യുവിന്റെ ആഡംബരം എത്തിയിരിക്കുന്നു. ജർമൻ വാഹന നിർമാതാക്കളായ ബിഎംഡബ്ള്യുവിന്റെ 3 സീരീസ് ഗ്രാൻഡ് ലിമോസിൻ ആണ് ജസ്റ്റിൻ വർഗീസ് സ്വന്തമാക്കിയിരിക്കുന്നത്. ബിഎംഡബ്ള്യു വിതരണക്കാരായ ഇവിഎം
ഐ5വിന് പിന്നാലെ ഇന്ത്യയില് പുത്തന് എം5 കൂടി പുറത്തിറക്കി ബിഎംഡബ്ല്യു. ആഡംബരത്തിനൊപ്പം പെര്ഫോമെന്സിനും വലിയ പ്രാധാന്യം നല്കുന്നുണ്ട് ഏഴാം തലമുറ ബിഎംഡബ്ല്യു എം5. ഹൈബ്രിഡ് സെറ്റ് അപ്പില് പുറത്തിറങ്ങുന്ന എം5വിന് മുന്തലമുറകളെ അപേക്ഷിച്ച് കരുത്തും ഭാരവും വര്ധിച്ചിട്ടുണ്ട്. ബിഎംഡബ്ല്യുവിന്റെ
ഇലക്ട്രിക് എസ് യു വികളായ ബിഇ 6ഇയും എക്സ്ഇവി 9ഇയും അവതരിപ്പിച്ച് ഇന്ത്യന് വൈദ്യുത കാര് വിപണിയില് ചലനമുണ്ടാക്കാനുള്ള ഒരുക്കത്തിലാണ് മഹീന്ദ്ര. നവംബര് 26ന് ഈ വാഹനങ്ങള് പുറത്തിറക്കുന്നതിനു മുന്നോടിയായി ഐഎൻജിഎൽഒ ഇലക്ട്രിക്ക് ഒറിജിന് ആര്ക്കിടെക്ച്ചറിന്റെ വിശദാംശങ്ങള് മഹീന്ദ്ര തന്നെ ഔദ്യോഗികമായി
ഇന്ത്യയിലെ കാര് വിപണിയില് വില്പനയില് ഒന്നാം സ്ഥാനത്തു നില്ക്കുമ്പോഴും മാരുതി സുസുക്കി ഏറ്റവും കൂടുതല് പഴി കേട്ടിട്ടുള്ളത് സുരക്ഷയുടെ പേരിലാണ്. വര്ഷങ്ങളായുള്ള കളിയാക്കലുകള്ക്കും പേരുദോഷങ്ങള്ക്കും ഒരൊറ്റ മോഡല് കൊണ്ട് അവര് മറുപടി നല്കുകയും ചെയ്തു. അതാണ് പുതിയ മാരുതി സുസുക്കി ഡിസയര്.
മാരുതി സുസുക്കി സ്വിഫ്റ്റ് ഹൈബ്രിഡിന്റെ പരീക്ഷണയോട്ട ചിത്രങ്ങൾ പുറത്ത്. ഹൈബ്രിഡ് ബാഡ്ജോടു കൂടിയ ഹൈബ്രിഡ് സ്വിഫ്റ്റിന്റെ ചിത്രങ്ങൾ ബെംഗ്ലളൂരുവിൽ നിന്നാണ് പുറത്തുവന്നത്. രാജ്യാന്തര വിപണിയിലുള്ള ഹൈബ്രിഡിന്റെ ബാഡ്ജിങ്ങിലാണ് സ്വിഫ്റ്റിന്റെ പരീക്ഷണയോട്ടം. രാജ്യാന്തര വിപണിയിൽ 12 വാട്ട് ചെറു ഹൈബ്രിഡ്
കേരളത്തിൽ പുതിയ രണ്ട് ഇവി ഒൺലി ഷോറൂമുകൾ തുറന്ന് ടാറ്റ മോട്ടോഴ്സ്. ഇതോടെ ഇലക്ട്രിക് വാഹനങ്ങൾക്ക് വേണ്ടി മാത്രമുള്ള കേരളത്തിലെ ഷോറൂമുകളുടെ എണ്ണം നാലായി. കണ്ണൂരിലും തൃശ്ശൂരിലുമാണ് പുതിയ ഷോറൂമുകൾ തുറന്നത്. ഇതു കൂടാതെ കൊച്ചിയിൽ ഇടപ്പിള്ളിയിലും കളമശേരിയിലുമാണ് ടാറ്റയ്ക്ക് ഷോറൂമുകളുള്ളത്. കണ്ണൂരിലെ
വർഷം അവസാനമായതോടെ ഓഫറുകളും പെരുമഴക്കാലമാണ് വാഹന വിപണിയിൽ. 2024 മോഡലുകൾ വിറ്റുതീർക്കുന്നതിന് വൻ ഓഫറുകളാണ് നൽകുന്നത്. എല്ലാ മോഡലുകളിലും ഹോണ്ട ഇളവുകൾ നൽകുന്നുണ്ട്. മോഡലുകളുടെ ലഭ്യതയ്ക്കും ഷോറൂമിനും മോഡലുകൾക്കും അനുസരിച്ചായിരിക്കും ഇളവുകൾ നൽകുക. നവംബർ ഒന്നുമുതൽ 30 വരെയാണ് ഇളവുകളുടെ കാലാവധി. അമേയ്സ്
ഇന്ത്യന് വിപണിക്കായി 2025ലേക്ക് വലിയ പദ്ധതികളാണ് ഹ്യുണ്ടേയ് ഒരുക്കുന്നത്. ഇതില് ഏറ്റവും പ്രധാനം അഞ്ച് പുത്തന് വൈദ്യുത കാര് മോഡലുകളുടെ വരവായിരിക്കും. വൈവിധ്യമാര്ന്ന മോഡലുകളിലൂടെ ഇന്ത്യന് വൈദ്യുത കാര് വിപണിയില് നിര്ണായക സ്വാധീനം ചെലുത്തുകയാണ് ഹ്യുണ്ടേയ് ലക്ഷ്യമിടുന്നത്. ഹ്യുണ്ടേയുടെ
വിവിധ രാജ്യങ്ങളിലെ ഡ്രൈവര്മാര്ക്കിടയില് അസെന്ഡ്യുര് നടത്തിയ സര്വേയിൽ പത്തുവര്ഷത്തിനുള്ളില് വൈദ്യുത കാര് വാങ്ങുമെന്ന പ്രതീക്ഷ പങ്കുവച്ച് 50% ഡ്രൈവര്മാര്. . വൈകാതെ തന്നെ പാര്ക്കു ചെയ്യുന്ന സ്ഥലങ്ങളില് തന്നെ വൈദ്യുത വാഹനം ചാര്ജു ചെയ്യാനുള്ള സൗകര്യം ലഭിക്കുമെന്ന പ്രതീക്ഷയും സര്വേയില്
ടാറ്റ സുമോ തിരിച്ചു വരുന്നു, ഒപ്പം പഴയ സഫാരി ക്ലാസിക് എന്ന പേരിലും. അടുത്തിടെ സമൂഹമാധ്യമങ്ങളിലെ വാഹന ഗ്രൂപ്പുകളിൽ വൈറലായ ഒരു വാർത്തയായിരുന്നു ഇത്. ടാറ്റയുടെ ഐതിഹാസിക മോഡലുകളായ സുമോ തിരിച്ചെത്തുന്നു എന്നതായിരുന്നു പോസ്റ്റുകളിലെ പ്രതിപാദ്യം. കൂടെ പഴയ സഫാരിയുടെ മോഡലിലുള്ള വാഹനം സഫാരി ക്ലാസിക് എന്ന
സാങ്കേതിക കാരണങ്ങൾ കൊണ്ടോ അശ്രദ്ധ കൊണ്ടോ ആയിരിക്കാം ചിലപ്പോൾ വിലപിടിപ്പുള്ള വാഹനങ്ങൾ കത്തി നശിക്കുന്നത്. കാരണമെന്തെന്നു വ്യക്തമല്ലെങ്കിലും കോടികൾ വിലമതിക്കുന്ന ലാൻഡ് റോവർ ഡിഫൻഡർ കത്തി നശിക്കുന്ന കാഴ്ച കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ
ലോകത്തിലെ അതിസമ്പന്നരുടെ ഗാരിജുകൾ അലങ്കരിക്കുന്ന റോൾസ് റോയ്സ് കാറുകൾ ഒന്നല്ല, രണ്ടെണ്ണം സ്വന്തമാക്കിയിരിക്കുകയാണ് അംജദ് സിതാര എന്ന യുവ വ്യവസായി. റോൾസ് റോയ്സിന്റെ ഏക എസ് യു വി യായ കള്ളിനാനാണ് ഏറ്റവുമൊടുവിൽ അംജദിന്റെ കൈകളിലെത്തിയിരിക്കുന്നത്. ഇന്ത്യയിൽ ഒന്നിൽ കൂടുതൽ റോൾസ് റോയ്സ് വാഹനങ്ങളുള്ള ഗാരിജ്
നിര്ത്തിയ ശേഷം പുറത്തിറങ്ങി കീയിലെ ഒരു ബട്ടണ് ഞെക്കിയാല് തനിയേ പോയി പാര്ക്ക് ചെയ്യുന്ന കാര്. ഇങ്ങനെയൊരു കിടിലന് റിമോട്ട് പാര്ക്കിങ് ഫീച്ചര് എസ് യു വികളില് അവതരിപ്പിക്കാന് മഹീന്ദ്ര ഓട്ടോ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്ട്ടുകള്. നവംബര് 26ന് പുറത്തിറങ്ങുന്ന ഇലക്ട്രിക് എസ് യു വികളായ ബിഇ
ഗതാഗത നിയമലംഘനങ്ങൾക്കു പിഴയടക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു സന്ദേശം വാട്സ് ആപ്പിൽ ലഭിച്ചാൽ ഉടനടി പിഴയൊടുക്കാനായി കിട്ടിയ ലിങ്കിൽ ക്ലിക്ക് ചെയ്ത് മുന്നോട്ടു പോകാതിരിക്കുക. തട്ടിപ്പിന്റെ പുതിയ മുഖമാണിത്. മുന്നറിയിപ്പ് നൽകുന്നത് വേറെയാരുമല്ല മോട്ടോർ വാഹന വകുപ്പ് തന്നെയാണ്. ഇത്തരം സന്ദേശങ്ങളോ
ഡ്രൈവിങ്ങിനിടെ സ്റ്റിയറിങ് വീല് വിറച്ചു തുടങ്ങിയാല് ആരായാലും ഒന്നു വിറച്ചു പോവും. വാഹനത്തെ നിയന്ത്രിക്കുന്ന പ്രധാന ഭാഗം തന്നെ പണി തരുമോ എന്നതായിരിക്കും ആശങ്ക. സത്യത്തില് നമ്മുടെ കാര് നമുക്ക് നല്കുന്ന അപായ സൂചനയായി ഈ സ്റ്റിയറിങ് വീല് വിറയലിനെ കാണാം. ഒന്നല്ല ഒരുപാടു കാര്യങ്ങള് സ്റ്റിയറിങ്
വാഹനങ്ങൾ ഡ്രൈവ് ചെയ്യുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിയമ ലംഘനമാണെന്നത് അറിയാമെങ്കിലും ഇപ്പോഴും ആ പ്രവർത്തി പിന്തുടരുന്നവരാണ് ഭൂരിപക്ഷവും. ഇത്തരം ചെയ്തികൾ ഡ്രൈവിങ്ങിൽ നിന്നും ശ്രദ്ധ മാറിപോകാനും അപകടങ്ങൾക്കും കാരണമാകുമെന്നതിന്റെ നിരവധി ഉദാഹരണങ്ങൾ കണ്ടു കഴിഞ്ഞു. അശ്രദ്ധമായ ഡ്രൈവിങ് അപകടത്തിലേക്ക്
ഇന്ത്യയിലെ ട്രെയിനുകളും മുഖം മാറുന്നു. പ്രകൃതിയ്ക്ക് കൂടുതൽ ദോഷം വരാത്ത തരത്തിലുള്ള ഗതാഗത മാർഗങ്ങൾ സ്വീകരിക്കുന്നതിന്റെ ആദ്യ പടിയായി ഹൈഡ്രജൻ ട്രെയിനുകൾ രാജ്യത്തെത്തുന്നു. അതിന്റെ ഭാഗമായി അത്തരം തീവണ്ടികൾ അടുത്തമാസം പരീക്ഷണയോട്ടം നടത്തുമെന്നാണ് ഇപ്പോൾ അറിയുവാൻ കഴിയുന്നത്. സംഗതി വിജയമായാൽ 2025 മുതൽ
സോഷ്യൽ ലോകത്തൊന്നു വൈറലാകാൻ എന്തൊക്കെ കാട്ടിക്കൂട്ടണമെന്ന ചിന്തയിലാണ് യുവതലമുറയിലെ ഭൂരിപക്ഷവും. അത്തരത്തിൽ വൈറലാകാൻ ശ്രമിച്ച് പണികിട്ടിയിരിക്കുകയാണ് ഒരു ജയ്പൂർ സ്വദേശിക്ക്. റെയിൽവേ ട്രാക്കിലൂടെ മഹീന്ദ്രയുടെ ഥാർ ഓടിച്ച് റീൽ ചിത്രീകരിക്കാനായിരുന്നു ശ്രമം. എന്നാൽ ചരക്കു തീവണ്ടി കുതിച്ചെത്തിയതോടെ
ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാർ നേടി മഹീന്ദ്രയുടെ മൂവർ സംഘം. ഥാർ റോക്സ്, 3എക്സ്ഒ, എക്സ്യുവി 400 തുടങ്ങിയ വാഹനങ്ങളുടെ സുരക്ഷയാണ് ഭാരത് ക്രാഷ് ടെസ്റ്റിൽ പരിശോധിച്ചത്. നേരത്തെ ടാറ്റയുടെ നെക്സോൺ, നെക്സോൺ ഇവി, കർവ്, കർവ് ഇവി, പഞ്ച് ഇവി തുടങ്ങിയ വാഹനങ്ങൾക്കും ക്രാഷ് ടെസ്റ്റിൽ ഫുൾ മാർക്ക്
അരിയും പഞ്ചസാരയും മണ്ണെണ്ണയുമൊക്കെ റേഷൻ അടിസ്ഥാനത്തിൽ കടയിൽ നിന്നും വാങ്ങുന്നതിനെക്കുറിച്ച് എല്ലാവർക്കും തന്നെ അറിവുള്ളതാണ്. എന്നാൽ പെട്രോളും ഡീസലുമൊക്കെ റേഷനായി നൽകുന്ന ഒരു സംസ്ഥാനം നമ്മുടെ നാട്ടിലുണ്ടെന്നത് പുതിയ അറിവായിരിക്കുമല്ലേ? ഒരു നിശ്ചിത അളവിൽ മാത്രം പെട്രോളും ഡീസലും വിൽക്കപ്പെടുന്ന
മൊറോക്കോ സൈന്യത്തിന് കൂടുതല് വാഹനങ്ങള് നല്കാന് ടാറ്റ. 150 ഡബ്ല്യുഎച്ച്പിഎപി (വീല്ഡ് ആര്മേഡ് ആംഫിബിയസ് പ്ലാറ്റ്ഫോം) 8×8 വാഹനങ്ങള് നേരത്തെ റോയല് മൊറോക്കോ ആര്മിക്ക് ടാറ്റ കൈമാറിയിരുന്നു. ഇത്തവണ ലൈറ്റ് ആര്മേഡ് മള്ട്ടിപര്പ്പസ് വെഹിക്കിളുകളാണ് (എൽഎഎംഡബ്ല്യു) ടാറ്റ മൊറോക്കോയിലേക്ക് കയറ്റി
കാറുകളെന്നത് പലര്ക്കും ജീവിതത്തിലെ വലിയ സ്വപ്നമാണ്. സൂപ്പര് കാറുകളെന്നത് സ്വപ്നം കാണുന്നവരില് തന്നെ അപൂര്വ്വം പേര്ക്ക് മാത്രം സാധ്യമാവുന്നതും. ഒരു പോറല് പോലുമേല്പിക്കാതെ കൊണ്ടുപോവാനാവും സൂപ്പര്കാര് ഉടമകളില് വലിയ പങ്കും ശ്രമിക്കുക. അങ്ങനെയല്ലാത്തവരുടെ കൂട്ടത്തിലാണ് യുട്യൂബര് MrBeast.
ഇത് ജസ്റ്റ് കിഡിങ് അല്ല ഗയ്സ് ശരിക്കും ഉള്ളത് തന്നെ. പ്രേമലു റിലീസ് ആയതിനുശേഷം ശ്യാം മോഹനെ അറിയാത്തവർ ചുരുക്കമാണ്. ഒപ്പം, ചിരിച്ചു കൊണ്ട് ജസ്റ്റ് കിഡിങ് എന്ന് കൂട്ടിച്ചേർക്കാനും പ്രേക്ഷകർ മറക്കാറില്ല, ശ്യാം ചെയ്ത ആദി എന്ന കഥാപാത്രത്തിന് പ്രേക്ഷകരുടെ മനസിൽ അത്രയും ഇംപ്കാടുണ്ട്. ഇപ്പോഴിതാ ഇരട്ടി
സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയിൽ ഉൾപ്പെടെ വലിയ മുന്നേറ്റത്തിന് അവസരം നൽകുന്ന പദ്ധതിയാണ് സീ പ്ലെയ്ൻ പദ്ധതി. കേരളത്തിലെ നാലു വിമാനത്താവളങ്ങളെയും പ്രധാന ടൂറിസം കേന്ദ്രങ്ങളായ ബേക്കൽ, മൂന്നാർ എന്നിവയെയും ബന്ധിപ്പിക്കുന്ന രീതിയിലാണ് ഇപ്പോൾ കേന്ദ്ര സർക്കാരിന് റൂട്ട് നൽകിയിരിക്കുന്നത്. കേന്ദ്രത്തിന്റെ
സെല്റ്റോസ് അവതരിപ്പിച്ചപ്പോള് മുതല് ഇന്ത്യയിലെ പ്രീമിയം എസ് യു വി വിഭാഗത്തിലെ നിര്ണായക സാന്നിധ്യമാണ് കിയ. ഇപ്പോഴിതാ തങ്ങളുടെ പുതിയ കോംപാക്ട് എസ് യു വിയായി സിറോസിനെ പ്രഖ്യാപിച്ചിരിക്കുകയാണ് കിയ. ഇന്ത്യന് വിപണിയിലെ സാന്നിധ്യം കൂടുതല് വിപുലമാക്കുകയെന്ന ലക്ഷ്യത്തില് കിയ 2.0 സ്ട്രാറ്റജിയുടെ
ആദ്യ കാർ സ്വന്തമാക്കിയ സന്തോഷത്തിൽ നടി അഞ്ജു കുര്യൻ. മെഴ്സിഡീസ് ബെൻസിന്റെ സി–ക്ലാസ് സെഡാനാണ് നടി സ്വന്തമാക്കിയത്. സമൂഹമാധ്യമങ്ങളിലൂടെ പുതിയ കാറിന്റെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. ‘ഇന്ന് എന്റെ ആദ്യ കാറിന്റെ, മെഴ്സിഡീസ് ബെൻസിന്റെ ഡ്രൈവിങ് സീറ്റിലാണ് ഞാൻ, ഈ നേട്ടം എനിക്ക് എത്രമാത്രം വലുതാണെന്ന്
ഉടൻ വിപണിയിലെത്തുന്ന അമേസിന്റെ ഡിസൈൻ സ്കെച്ചുകൾ പുറത്തുവിട്ട് ഹോണ്ട. പുതിയ മോഡലിന്റെ ഇന്റീരിയർ, എക്സ്റ്റീരിയർ ഡിസൈൻ സ്കെച്ചുകളാണ് ഹോണ്ട പുറത്തുവിട്ടത്. എസ്യുവി എലിവേറ്റിന്റെയും പുതിയ സിറ്റിയുടേയും ഡിസൈൻ എലമെന്റുകൾ അമേസിന്റെ മൂന്നാം തലമുറയിൽ കാണാൻ സാധിക്കും. നേരത്തെ മുൻഭാഗത്തിന്റെ രേഖചിത്രങ്ങളും
മാരുതി സുസുക്കിയുടെ ജനപ്രിയ സെഡാൻ ഡിസയറിന്റെ പുതിയ മോഡൽ വിപണിയിൽ. ഒമ്പത് മോഡലുകളിലായി വിപണിയിലെത്തിയ വാഹനത്തിന്റെ വില 6.79 ലക്ഷം രൂപ മുതലാണ്. എൽഎക്സ്ഐ മനുവലിന് 6.79 ലക്ഷം രൂപയും വിഎക്സ്ഐ മാനുവലിന് 7.79 ലക്ഷം രൂപയും എജിഎസിന് 8.24 ലക്ഷം രൂപയും സിഎൻജി മോഡലിന് 8.74 ലക്ഷം രൂപയും ഇസഡ് എക്സ്ഐ മോഡലിന് 8.89
അമ്പരപ്പിക്കുന്ന മൈലേജ്, 2.5 ലക്ഷം രൂപ വില ടാറ്റ നാനോ തിരിച്ചെത്തുന്നു... കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങിലെ വാഹനഗ്രൂപ്പുകളിൽ ടാറ്റ നാനോയുടെ തിരിച്ചുവരവിന്റെ വാർത്തകളാണ്. മികച്ച റേഞ്ചുമായി നാനോയുടെ ഇലക്ട്രിക്ക് പതിപ്പാണ് എത്തുക എന്നാണ് സമൂഹമാധ്യമ പോസ്റ്റുകളിലെ സാരാംശം. എന്നാൽ നാനോ ഇലക്ട്രിക്കായി
ഏതു ചൂടുകാലത്തും നന്നായി പ്രവര്ത്തിക്കുന്ന എസിയായിരിക്കും കാറിലെ ഏറ്റവും മികച്ച ഫീച്ചര്. പുറത്ത് പൊടിയും ചൂടും നിറയുമ്പോഴും കാറിനുള്ളില് സ്വര്ഗം സൃഷ്ടിക്കാന് നല്ല എസിക്ക് സാധിക്കും. നല്ല ശ്രദ്ധയും നിശ്ചിത ഇടവേളകളിലെ പരിചരണവും ആവശ്യമുണ്ട് കാര് എസികള്ക്ക്. എസി പ്രവര്ത്തിപ്പിക്കുമ്പോള്
ഇന്ത്യക്കാർക്ക് ഏറെ പരിചിതമായ വാഹനങ്ങളിൽ ഒന്നാണ് മാരുതിയുടെ എസ് പ്രെസോ. മൈക്രോ എസ് യു വി വിഭാഗത്തിലുൾപ്പെടുന്ന ഈ വാഹനം തിരഞ്ഞെടുക്കുന്നതിലേറെയും കുടുംബങ്ങളാണ്. മോഡിഫിക്കേഷന് സാധ്യതകൾ ഒന്നും തന്നെയില്ലാത്ത ഈ വാഹനത്തിനു അതിശയകരമായ ഒരു മെയ്ക്ക് ഓവർ നൽകിയിരിക്കുകയാണ് ഇന്തോനേഷ്യയിലെ ബാലിയിൽ നിന്നുമുള്ള
വിശ്വാസം അതല്ലേ എല്ലാം എന്ന പരസ്യവാചകം പോലെയാണ് ചിലരുടെ കർമങ്ങൾ. ജീവിതത്തിൽ ഭാഗ്യം കൊണ്ടുവന്നതെന്ന് വിശ്വസിക്കപ്പെടുന്ന കാറിനു സമാധിയൊരുക്കി യാത്രയയപ്പ് നൽകിയിരിക്കുകയാണ് ഗുജറാത്തിലെ ഒരു കുടുംബം. ഏകദേശം നാല് ലക്ഷം രൂപ മുടക്കിയാണ് തങ്ങളുടെ പഴയ കാറിനു ആ കുടുംബം ആദരാഞ്ജലി അർപ്പിച്ചത്. ചടങ്ങിന്
Results 1-50 of 5749