Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രെയിനിൽ കഞ്ചാവ് കടത്തിയ ഇടുക്കി സ്വദേശി അറസ്റ്റിൽ

soi കഞ്ചാവുമായി പാലക്കാട് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്ത ഇടുക്കി തങ്കമണി സ്വദേശി സോയി.

പാലക്കാട് ∙ ട്രെയിനിൽ കടത്തിയ 7.3 കിലോ കഞ്ചാവുമായി ഇടുക്കി സ്വദേശി അറസ്റ്റിൽ. തങ്കമണി തൈപ്പറമ്പിൽ സോയിയെ (42) ആണ് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വൈകിട്ട് ഷാലിമാർ – തിരുവനന്തപുരം എക്സ്പ്രസിൽ കഞ്ചാവുമായെത്തിയ പ്രതി പാലക്കാട് ജംക്‌ഷൻ റെയിൽ സ്റ്റേഷനിൽ ഇറങ്ങിയപ്പോഴാണു പിടികൂടിയതെന്നു റെയിൽവേ പൊലീസ് പറഞ്ഞു.

വിശാഖപട്ടണത്തു നിന്നെത്തിച്ച കഞ്ചാവ് ബാഗിൽ രണ്ടു പൊതികളിൽ സൂക്ഷിച്ച നിലയിലായിരുന്നു. പാലക്കാട്ടുനിന്നു ബസിൽ ഇടുക്കിയിലേക്കു കടത്താനായിരുന്നു ലക്ഷ്യം.

എസ്ഐ കെ. മണിയുടെ നേതൃത്വത്തിൽ എഎസ്ഐമാരായ കെ. രവീന്ദ്രൻ, ടി.എൻ. രാജേന്ദ്രൻ, സീനിയർ സിപിഒ ജയപ്രകാശ് എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.