Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണന്താനത്തിന്റെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസത്തിന്

Alphons Kannanthanam

ന്യൂഡൽഹി∙ ഓഖി ദുരന്തത്തിൽ കേരളത്തിലെ തീരമേഖലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അര ലക്ഷം രൂപയും ലത്തീൻ അതിരൂപതയുടെ ദുരിതാശ്വാസ നിധിയിലേക്ക് അര ലക്ഷം രൂപയുമാണ് കണ്ണന്താനം സംഭാവന ചെയ്തത്.