Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വധശിക്ഷ: സ്വാഗതം ചെയ്ത് പി.പി.തങ്കച്ചനും സാജു പോളും

pp-thankachan-2 പി.പി. തങ്കച്ചൻ

പെരുമ്പാവൂർ ∙ ശരിയായ വിധിയെന്നു യുഡിഎഫ് കൺവീനർ പി.പി.തങ്കച്ചനും ജനങ്ങൾ ആഗ്രഹിച്ച വിധി വന്നതിൽ ചാരിതാർഥ്യമുണ്ടെന്നു മുൻ എംഎൽഎ സാജു പോളും പ്രതികരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനിടയിൽ രാഷ്ട്രീയ കക്ഷികൾ ഇരുവർക്കുമെതിരെ ആരോപണം ഉന്നയിച്ചിരുന്നു. യഥാർഥ പ്രതിയെ കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്നു പി.പി.തങ്കച്ചൻ പറഞ്ഞു. എൽഡിഎഫ് സർക്കാർ നിയോഗിച്ച പുതിയ അന്വേഷണസംഘം ശരിയായി പ്രവർത്തിച്ചതിനു തെളിവാണു വിധിയെന്നു സാജു പോൾ പറഞ്ഞു.

അപ്പീൽ നൽകാൻ അമീറിന്റെ സഹോദരൻ

പെരുമ്പാവൂർ ∙ അമീറുൽ ഇസ്‌ലാമിനു വധശിക്ഷ വിധിച്ചതറിഞ്ഞു സഹോദരൻ ബഹാറുൾ ഇസ്‌ലാം പെരുമ്പാവൂരിലെ സന്നദ്ധ സംഘടന പ്രവർത്തകനെ ഫോണിൽ വിളിച്ചു. അപ്പീൽ നൽകാൻ ആഗ്രഹമുണ്ടെന്നും സൗജന്യ നിയമസഹായം നൽകുന്നവരുമായി ബന്ധപ്പെടുത്തണമെന്നുമായിരുന്നു ആവശ്യം. കിഴക്കൻ മേഖലയിലെ പ്ലൈവുഡ് കമ്പനിയിൽ ജോലിചെയ്യുകയാണിയാൾ. കേസന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നതിനാൽ നാ‌ട്ടിൽ പോകാൻ കഴിഞ്ഞില്ലെന്നും ചികിൽസ കിട്ടാതെ കുട്ടി മരിച്ചെന്നും ഇയാൾ പറഞ്ഞു. ഇവരുടെ പിതാവ് അസമിൽ കട നടത്തുകയാണ്. കുറച്ചു കൃഷിയുമുണ്ട്. വധശിക്ഷയെക്കുറിച്ച് ഇതര സംസ്ഥാന തൊഴിലാളികളിൽ ഭൂരിപക്ഷവും അറിഞ്ഞിട്ടില്ല.