Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

3500 കോടിയുടെ കേന്ദ്ര പാക്കേജ് വേണമെന്ന് ലത്തീൻ അതിരൂപത

Archbishop Soosa Pakiam

തിരുവനന്തപുരം∙ ഓഖി ചുഴലിക്കാറ്റ് വരുത്തിയ നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിനും തീരദേശത്തിന്റെ സമഗ്ര വികസനത്തിനും കേന്ദ്രസർക്കാർ 3500 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു ലത്തീൻ അതിരൂപത പ്രധാനമന്ത്രിക്കു നിവേദനം നൽകും.

തീരത്തിന്റെ സംരക്ഷണം, മൽസ്യത്തൊഴിലാളികളുടെ അടിസ്ഥാനസൗകര്യ വികസനം, മീൻപിടിത്തത്തിനു ശാസ്ത്രീയ സാഹചര്യമൊരുക്കൽ, വാർത്താ വിനിമയ സൗകര്യങ്ങളുടെ ലഭ്യത, ഭവന നിർമാണം എന്നിവ ഉൾപ്പെടുന്നതാവണം പാക്കേജെന്നും ആർച്ച് ബിഷപ് ഡോ. എം.സൂസപാക്യം പറഞ്ഞു. 

സംസ്ഥാനത്തെ ഒൻപതു തീരദേശ ജില്ലകളിലും തമിഴ്നാട്ടിലെ കന്യാകുമാരിയിലുമാണ് ഓഖി ചുഴലിക്കാറ്റ് ഏറെ നാശം വിതച്ചത്. ഇവിടങ്ങളിലുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കാൻ കേന്ദ്രസർക്കാർ അടിയന്തര സഹായം അനുവദിക്കണം. ദുരിതത്തിൽ മരിച്ചവർക്കു കേന്ദ്രം പ്രഖ്യാപിച്ച രണ്ടുലക്ഷം രൂപ ഒട്ടും പര്യാപ്തമല്ല.

മൽസ്യത്തൊഴിലാളികളുടെ ക്ഷേമത്തിനും തീരദേശത്തിന്റെ വികസനത്തിനുമായി കേന്ദ്രത്തിൽ ഫിഷറീസ് മന്ത്രാലയം ആരംഭിക്കണം. രാജ്യത്തിന്റെ കിഴക്കൻ തീരങ്ങളിലുള്ള ദുരന്തനിവാരണ സേനയുടെ സാന്നിധ്യം കേരളത്തിലും ഉറപ്പാക്കണമെന്നും ആർച്ച് ബിഷപ് ഡോ. എം.സൂസപാക്യം പറഞ്ഞു.

related stories