Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ശ്രീറാം നടത്തിയ ശ്രമം ധീരം: വിഎസ്

v-s-achuthananthan

തിരുവനന്തപുരം ∙ വൻകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ 2006ൽ ഇടതു സർക്കാർ തുടങ്ങിവച്ച നടപടി പലവിധ കാരണങ്ങളാൽ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നും ഇക്കാര്യത്തിൽ ധീരവും സവിശേഷവുമായ ചില ഇടപെടലുകൾ നടത്താൻ ശ്രീറാം വെങ്കിട്ടരാമനു കഴിഞ്ഞു എന്നതു ചെറിയ കാര്യമല്ലെന്നും ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ വി.എസ്.അച്യുതാനന്ദൻ.

ജീവകാരുണ്യത്തിനുള്ള ഉമ്മാശേരി മാധവൻ സ്മാരക ചാരിറ്റി പുരസ്കാരം എംപ്ലോയ്മെന്റ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനു സമ്മാനിക്കുകയായിരുന്നു അദ്ദേഹം. ചുരുങ്ങിയ കാലംകൊണ്ടുതന്നെ ഉദ്യോഗസ്ഥ തലത്തിൽ ഏറ്റവും ഉന്നത സ്ഥാനത്തിരിക്കുന്ന ഒരാൾക്ക് ഏതൊക്കെ തരത്തിൽ ജനങ്ങൾക്കു പ്രയോജനകരമായ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നു തെളിയിക്കാൻ ശ്രീറാമിനു കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.

related stories