Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടുക്കിയിലെ കയ്യേറ്റം സിബിഐ അന്വേഷിക്കണം: എൻഡിഎ

Vattavada Kottakamboor

തിരുവനന്തപുരം∙ കുറിഞ്ഞിമല ഉൾപ്പെടെ ഇടുക്കി ജില്ലയിലെ മുഴുവൻ കയ്യേറ്റങ്ങളെപ്പറ്റിയും സിബിഐ അന്വേഷണത്തിനു സർക്കാർ തയാറാകണമെന്ന് എൻഡിഎ കോ-കൺവീനർ പി.കെ.കൃഷ്ണദാസ്. ഇരുമുന്നണികളുടെയും നേതാക്കളുടെ ആശീർവാദത്തോടെയാണ് ഇടുക്കിയിൽ കയ്യേറ്റം നടക്കുന്നത്.

മന്ത്രി എം.എം.മണി, കെപിസിസി വൈസ് പ്രസിഡന്റ് എ.കെ.മണി, കെ.രാജേന്ദ്രൻ എംഎൽഎ, ജോയ്സ് ജോർജ് എംപി എന്നിവരാണു കയ്യേറ്റക്കാർക്ക് എല്ലാ സംരക്ഷണവും നൽകുന്നത്. എൻഡിഎ ചെയർമാൻ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ നാളെ എൻഡിഎ സംഘം കുറിഞ്ഞിമലയിലെ കയ്യേറ്റ പ്രദേശങ്ങൾ സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഘത്തിന്റെ  കണ്ടെത്തലുകൾ റിപ്പോർട്ടായി കേന്ദ്ര സർക്കാരിനു കൈമാറും. 

എൻഡിഎ നേതാക്കളായ തുഷാർ വെള്ളാപ്പള്ളി, പി.സി.തോമസ്, സി.കെ.ജാനു, രാജൻ ബാബു, കുരുവിള മാത്യൂസ്, കെ.കെ.പൊന്നപ്പൻ, കെ.രാജേന്ദ്രൻ, എം.മെഹബൂബ്, ഗോപകുമാർ, രാജൻ കണ്ണാട്ട്, പി.കെ.കൃഷ്ണദാസ് എന്നിവരും സംഘത്തിലുണ്ടാകും.

related stories