Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൾസ് പോളിയോ തുള്ളി മരുന്നു വിതരണം ഇന്നു മുതൽ

polio

തിരുവനന്തപുരം∙ അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്കുള്ള പൾസ് പോളിയോ തുള്ളിമരുന്നു വിതരണം ഇന്നു മുതൽ 13 വരെ നടത്തും. ഇന്നു രാവിലെ എട്ടു മുതൽ വൈകിട്ട്​ അഞ്ചു വരെ തുള്ളിമരുന്നു വിതരണത്തിനുള്ള ബൂത്തുകൾ പ്രവർത്തിക്കും. ബൂത്തുകളിലെത്താൻ കഴിയാത്ത കുട്ടികൾക്ക് 13, 14 തീയതികളിൽ വൊളന്റിയർമാർ ഗൃഹസന്ദർശനം നടത്തി വിതരണം ചെയ്യും.

യാത്രാവേളകളിൽ കുട്ടികൾക്കു​ തുള്ളിമരുന്നു​ നൽകുന്നതിനായി വിമാനത്താവളം, റെയിൽവേ സ്​റ്റേഷൻ, ബസ് സ്​റ്റാൻഡുകൾ, നഗരാതിർത്തികൾ എന്നിവിടങ്ങളിൽ ട്രാൻസിസ്​റ്റ്​ ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. മൂന്നു​ ദിവസങ്ങളിലും രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെ ഈ ബൂത്തുകൾ പ്രവർത്തിക്കും. ഇതര സംസ്​ഥാനക്കാരുടെ കുട്ടികൾക്കായി ​െമാബൈൽ ബൂത്തുകളും ക്രമീകരിച്ചു.