Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശോഭന ജോർജ് എൽഡിഎഫ് വേദിയിൽ

Shobhana George

ചെങ്ങന്നൂർ ∙ അഭ്യൂഹങ്ങൾക്കൊടുവിൽ ശോഭന ജോർജ് എൽഡിഎഫ് വേദിയിൽ. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ വേദിയിലിരുന്ന േനതാക്കൾക്കൊപ്പം മുൻനിരയിൽ ശോഭനയും സന്നിഹിതയായിരുന്നു. സജി ചെറിയാനു വിജയം ആശംസിച്ച്, കൈയ‍ുയർത്തി ‘ലാൽസലാം’ പറഞ്ഞാണു ശോഭന പ്രസംഗിച്ചത്.

ചെങ്ങന്നൂരിൽ നിന്നു കോൺഗ്രസ് പ്രതിനിധിയായി 15 വർഷം നിയമസഭയിലിരുന്ന ശോഭന ജോർജ് ഏറെക്കാലമായി കോൺഗ്രസ് നേതൃത്വത്തോട് അകൽച്ചയിലായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് 3966 വോട്ട് നേടി.