Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലിബിയന്‍ തീരത്ത് ബോട്ട് മുങ്ങി ഇരുനൂറിലധികം അഭയാര്‍ഥികള്‍ മരിച്ചതായി റിപ്പോര്‍ട്ട്

Europe Migrants (ഫയൽ ചിത്രം)

മഡ്രിഡ്∙ ലിബിയന്‍ തീരത്ത് ബോട്ട് മുങ്ങി ഇരുനൂറോളം അഭയാര്‍ഥികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. സ്പാനിഷ് സന്നദ്ധസംഘടനയാണ് ദുരന്തവിവരം പുറത്തുവിട്ടത്. അഞ്ചു മൃതദേഹങ്ങള്‍ കണ്ടെടുത്തതായും സംഘടന അറിയിച്ചു. 15നും 25നും ഇടയിൽ പ്രായമുള്ള ആഫ്രിക്കൻ വംശജരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. അഭയാര്‍ഥികളുമായി വന്ന രണ്ടു ബോട്ടുകള്‍ കൂട്ടിയിടിച്ച് മുങ്ങിയാണ് അപകടമുണ്ടായത്. രണ്ട് ബോട്ടുകളിലുമായി ഇരുന്നൂറ്റിയമ്പതോളം അഭയാര്‍ഥികളാണുണ്ടായിരുന്നത്. ലിബിയൻ തീരത്തുനിന്നും 15 മൈൽ അകലെയാണ് അപകടമുണ്ടായത്.

Read More on Refugee Crisis: യാത്രയ്ക്കൊടുവിൽ അവർ വെറും മൃതശരീരങ്ങളായിരുന്നു

തുര്‍ക്കിയും ഗ്രീസും അതിര്‍ത്തികള്‍ അടച്ചതോടെ ഇറ്റലിവഴി യൂറോപ്പിലേക്ക് കുടിയേറുന്നവരുടെ എണ്ണം വര്‍ധിച്ചിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും അഭയാർഥി പ്രവാഹത്തിനാണ് യൂറോപ്പ് സാക്ഷ്യം വഹിക്കുന്നത്. അതേസമയം, അടിയന്തര സഹായം ആവശ്യപ്പെട്ട് ബോട്ടുകളിൽനിന്ന് സന്ദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് ഇറ്റാലിയൻ തീരസംരക്ഷണ സേനയുടെ വക്താവ് അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ ഈ മേഖലയിൽ ഒട്ടേറെ അപകടങ്ങൾ നടന്നിരുന്നതായി ഇറ്റാലിയൻ തീരസംരക്ഷണ സേന വ്യക്തമാക്കി. ഈ ദിസങ്ങളിൽ നാൽപതിൽ അധികം രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തതായും അവർ അറിയിച്ചു. 5000 ആളുകളെയാണ് ഇത്തരത്തിൽ രക്ഷപ്പെടുത്തിയത്.

Read More on Refugee Crisis: അഭയമറിയാതെ കടലാഴങ്ങളില്‍ പിടഞ്ഞൊടുങ്ങി (പരമ്പര)

2017ൽ ഇതുവരെ 21,000ൽ അധികം അഭയാർഥികൾ ഇറ്റലിയിൽ എത്തിയതായാണ് രാജ്യാന്തര അഭയാർഥി സംഘടനയുടെ (ഐഒഎം) കണക്ക്. അതേസമയം, അതീവ ദുഷ്കരമായ കടൽ യാത്രകളിൽ അറുനൂറോളം പേർക്ക് ജീവൻ നഷ്ടമാവുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷം ഈ സമയത്ത് ഇറ്റലിയിൽ എത്തിയത് 19,0000 അഭയാർഥികളാണ്. അതേസമയം, രാജ്യാന്തര സംഘടനകളുടെ കണക്കനുസരിച്ച് കഴിഞ്ഞ വർഷം ഡിസംബർവരെ 4000ൽ അധികം അഭയാർഥികൾക്ക് മെഡിറ്ററേനിയൻ കടൽ വഴിയുള്ള യാത്രയിൽ ജീവൻ നഷ്ടമായി.

Your Rating: