Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുന്നംകുളം ആഞ്ഞൂരിൽ വിരണ്ടോടിയ ആന പൊട്ടക്കിണറിൽ വീണ് ചരിഞ്ഞു

Elephant ആഞ്ഞൂരിൽ വിരണ്ടോടി പൊട്ടക്കിണറിൽ വീണ ആന. ചിത്രം: മനോരമ

തൃശൂർ ∙ കുന്നംകുളത്തിനടുത്ത് ആഞ്ഞൂരിൽ വിരണ്ടോടിയ ആന പൊട്ടക്കിണറിൽ വീണ് ചരി‍ഞ്ഞു. ധ്രുവൻ എന്ന ആനയാണ് ചൊവ്വാഴ്ച വൈകീട്ട് ചരിഞ്ഞത്. തല കുത്തിയാണു ആന വീണത്. പിന്നീടു നേരെ നിന്നെങ്കിലും വീഴ്ചയുടെ ആഘാതത്തിൽ മരണം സംഭവിക്കുകയായിരുന്നു.

ഡോക്ടർമാർക്കു കിണറിൽ ഇറങ്ങി മരണം ഔദ്യോഗികമായി ഉറപ്പുവരുത്താനായിട്ടില്ല. എന്നാൽ ആനയുടെ ചലനം പൂർണമായും നിലച്ചിട്ടുണ്ട്. മണ്ണിടിച്ച് ആനയെ കിണറ്റിൽനിന്നു കയറ്റാനുള്ള ശ്രമം തുടരുകയാണ്. എന്നാൽ  വെളിച്ചമില്ലാത്ത സ്ഥലമായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്.