Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എറണാകുളം സ്വദേശികൾ അതിരപ്പിള്ളിയിൽ മുങ്ങിമരിച്ചു

Dead Body പ്രതീകാത്മക ചിത്രം

തൃശൂർ‌∙ കളമശേരി ഐടിഐയിൽനിന്ന് വിനോദസഞ്ചാരത്തിനെത്തിയ പത്തംഗ സംഘത്തിലെ രണ്ടു പേർ അതിരപ്പിള്ളിയിൽ ഒഴുക്കിൽപെട്ട് മരിച്ചു. ചോറ്റാനിക്കര സ്വദേശി മൂലേക്കുഴിയിൽ തോമസിന്റെ മകൻ എൽദോ തോമസ് (20), ചെറായി കടവിൽ ഹൗസ് മുഹമ്മദ് സാദിഖ് (18) എന്നിവരാണു മരിച്ചത്.