Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്തൊനീഷ്യയിൽ ലാൻഡിങ്ങിനിടെ വിമാനങ്ങൾ കൂട്ടിയിടിച്ചു; ആർക്കും പരുക്കില്ല

Aircraft-Collides കൂട്ടിയിടിയിൽ വിമാനത്തിന്റെ ചിറകുകൾ തകർന്ന നിലയിൽ

ജക്കാർത്ത∙ ഇന്തൊനീഷ്യയിലെ മെഡാനിൽ ലാൻഡ് ചെയ്യുന്നതിനിടെ രണ്ടു യാത്രാവിമാനങ്ങൾ കൂട്ടിമുട്ടി. സുമാത്ര ദ്വീപിലെ കുലനാമു വിമാനത്താവളത്തിലാണ് സംഭവം. ലയൺ എയറിന്റെ ബോയിങ് വിമാനവും ഏക് പ്രവിശ്യയിലെ മെലബോ വിഭാഗത്തിനായി കാത്തിരുന്ന വിങ്സ് എയറിന്റെ ചിറകും തമ്മിലാണു കൂട്ടിയിടിച്ചത്. സംഭവത്തിൽ ആർക്കും പരുക്കില്ല. വിമാനങ്ങളുടെ കൂട്ടിയിടിക്കു പിന്നിലെ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

യാത്രക്കാർക്ക് ആർക്കും പരുക്കില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും ലയൺ എയർ വക്താവ് ആൻഡി സലാദിൻ പറഞ്ഞു. ലയൺ എയറിന്റെ ഇടതു ചിറകും വിങ്സ് എയർക്രാഫ്റ്റിന്റെ വലതു ചിറകും തകർന്നതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

related stories