Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാന്യ സ്ത്രീകൾ സ്ത്രീസമത്വം പറയാൻ പോകില്ലെന്നു പി.സി.ജോർജ്

PC George

തൃശൂർ ∙ കുടുംബത്തിൽ പിറന്ന സ്ത്രീകൾ സ്ത്രീസമത്വം പറയാനോ ചന്തപ്പണിക്കോ പോകില്ലെന്നു പി.സി.ജോർജ് എംഎൽഎ. ജനപക്ഷം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീ പുരുഷന്റെ ചങ്കാണ്. ഹൃദയത്തിലാണു സ്ഥാനം. അല്ലാതെ തലയിൽ അല്ല. കുരങ്ങ് വേണോ മനുഷ്യൻ വേണോ എന്നു ചോദിച്ചാൽ കുരങ്ങ് മതി എന്നു പറയുന്നവരാണ് അതിരപ്പിള്ളി പദ്ധതിക്ക് എതിരു നിൽക്കുന്നത്. പദ്ധതി നടപ്പാക്കണം. കാനത്തെ പിണറായി പറഞ്ഞു മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ജോസ് പട്ടിക്കാട് അധ്യക്ഷത വഹിച്ചു. എ.പി.മണിയാശാൻ, കെ.ജോയ്സൻ എന്നിവർ പ്രസംഗിച്ചു.