Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുംബൈയിൽ രാജ് കപൂറിന്റെ പേരിലുള്ള സ്റ്റുഡിയോയിൽ വൻ തീപിടിത്തം

rk-studio-fire

മുംബൈ∙ പ്രശസ്തമായ ആർകെ ഫിലിംസ് സ്റ്റുഡിയോയിൽ വൻ തീപിടിത്തം. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. മിനിറ്റുകൾക്കകം അഗ്നിശമന സേന സംഭവ സ്ഥലത്തെത്തി. ആളപായമില്ല.

സ്വകാര്യ ചാനലിന്റെ ഡാൻസ് റിയാലിറ്റി ഷോയ്ക്കു വേണ്ടി തയാറാക്കിയ സെറ്റിലാണ് തീപിടിത്തമുണ്ടായതെന്നാണ് സൂചന. ഇവിടത്തെ വൈദ്യുതാലങ്കാരങ്ങൾക്കായി തയാറാക്കിയ സംവിധാനത്തിലുണ്ടായ ഷോട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമായതെന്നും റിപ്പോർട്ടുണ്ട്. സംഭവം നടക്കുമ്പോൾ സെറ്റിൽ ആരും ഇല്ലാതിരുന്നതും പ്രശ്നങ്ങളുടെ തീവ്രത കുറച്ചു. ജീവനക്കാരെയെല്ലാം അപ്പോൾത്തന്നെ ഒഴിപ്പിക്കുകയും ചെയ്തു. സ്റ്റുഡിയോയുടെ ഒരു ഭാഗം പൂർണമായും കത്തിനശിച്ചു.

മുംബൈയിലെ ചെമ്പൂരിൽ 1948ൽ ബോളിവുഡ് താരം രാജ്കപൂർ സ്ഥാപിച്ചതാണ് സ്റ്റുഡിയോ. അദ്ദേഹത്തിന്റെ പേരാണ് സ്റ്റുഡിയോക്ക് നൽകിയിരിക്കുന്നതും. പ്രശസ്തമായ ഒട്ടേറെ ചിത്രങ്ങൾ ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്. ചാനൽ പരിപാടികൾക്കായും സ്റ്റുഡിയോ ഉപയോഗപ്പെടുത്തുന്നുണ്ട്. രാജ്കപൂറിന്റെ മകനും പ്രശസ്ത ബോളിവുഡ് താരവുമായ റിഷി കപൂറിനാണ് ഇപ്പോൾ സ്റ്റുഡിയോയുടെ ചുമതല.

related stories