Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസിൽ നിറതോക്കുമായി ദിവസവും പുറത്തിറങ്ങുന്നത് 30 ലക്ഷം പേർ

gun

വാഷിങ്ടൻ∙ യുഎസിൽ ദിവസവും കൈത്തോക്കുമായി പുറത്തിറങ്ങുന്നതു 30 ലക്ഷം പേരെന്നു പഠനം. നിറതോക്കുമായി പുറത്തുപോകുന്നവരിൽ കൂടുതലും ചെറുപ്പക്കാരാണെന്നും അമേരിക്കൻ ജേണൽ ഓഫ് പബ്ലിക് ഹെൽത്ത് ജേണലി‍ൽ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടുന്നു. 

യുഎസിലെ തോക്കുശീലങ്ങളെപ്പറ്റി രണ്ടു ദശകത്തിനിടെ നടന്ന ആദ്യ പഠനമാണിത്. സ്കൂളുകൾ, ജോലി സ്ഥലങ്ങൾ, സംഗീത പരിപാടികൾ എന്നിവിടങ്ങളിൽ‌ അടുത്തകാലത്തായി കൂട്ട വെടിവയ്പ് നടന്ന പശ്ചാത്തലത്തിലാണു പഠനം നടന്നത്. 90 ലക്ഷം പേർ മാസത്തിൽ‌ ഒരിക്കലെങ്കിലും തോക്കു കൊണ്ടുനടക്കുന്നതായും ഗവേഷണത്തിന് നേതൃത്വം നൽകിയ വാഷിങ്ടൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് സർവകലാശാല അസോസിയേറ്റ് പ്രഫസർ അലി റൗഹാനി റഹ്ബാർ പറഞ്ഞു.

ആത്മരക്ഷയ്ക്കാണു തോക്കു കൊണ്ടുനടക്കുന്നതെന്നാണു ഭൂരിപക്ഷവും പറയുന്ന കാരണം. ഈ പ്രവണത കൂടുതൽ തെക്കൻ യുഎസിലാണ്. തോക്കുടമകളിൽ 60 ശതമാനവും ആയുധം മറച്ചുവച്ചാണു കൊണ്ടുനടക്കാറെങ്കിലും 10 ശതമാനം ആളുകൾ തോക്കു പുറത്തുകാണിച്ചാണു പോകുക. മൂന്നു പതിറ്റാണ്ടായി അമേരിക്കയിൽ തോക്ക് കൊണ്ടു നടക്കുന്നതിനു വലിയ നിയന്ത്രണങ്ങളില്ല. ഇത് വ്യാപക വിമർശനത്തിനും ചർച്ചകൾക്കും വഴി തുറന്നിട്ടുണ്ട്.