Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാദിയ സുപ്രീം കോടതിയിൽ, മാർപ്പാപ്പയ്ക്കായി കാത്ത് മ്യാൻമർ; ഇന്ന് വാർത്തയിൽ ഇവ

Myanmar മാർപ്പാപ്പയുടെ സന്ദർശനത്തിനായി തയാറെടുക്കുന്ന മ്യാൻമർ സ്വദേശികൾ. ചിത്രം: റിജോ ജോസഫ്

നിലപാടറിയിക്കാൻ ഹാദിയ ഇന്ന് സുപ്രീം കോടതിയിൽ; കനത്ത സുരക്ഷ

ന്യൂഡൽഹി ∙ വൈക്കം സ്വദേശി ഹാദിയയുമായുള്ള തന്റെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യംചെയ്തു കൊല്ലം സ്വദേശി ഷെഫിൻ ജഹാൻ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഹാദിയ ഇന്നു നേരിട്ടു ഹാജരാകും. ഇന്നു മൂന്നുമണിക്കാണു ഹാദിയാ കേസ് സുപ്രീം കോടതി പരിഗണിക്കുന്നത്. ശനിയാഴ്ച രാത്രി ഡൽഹിയിൽ എത്തിയ ഹാദിയയെയും രക്ഷിതാക്കളെയും കേരള ഹൗസിലാണു പാർപ്പിച്ചിരിക്കുന്നത്. കനത്ത പൊലീസ് കാവലിലാണു കേരള ഹൗസ്.

ഹാദിയയുടെ (അഖില) പിതാവ് അശോകന്റെ മൊഴി രേഖപ്പെടുത്തണമെന്ന അപേക്ഷയാണ് ആദ്യം പരിഗണിക്കുന്നത്. പിന്നീടു ഷെഫിന്റെ ഹർജിയിൽ വാദം കേൾക്കും. ഷെഫിൻ തന്റെ ഭർത്താവാണെന്നു ശനിയാഴ്ച നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ മാധ്യമപ്രവർത്തരോടു ഹാദിയ പറഞ്ഞിരുന്നു. എന്നാൽ, അതു കണക്കിലെടുക്കേണ്ടെന്നാണ് എൻഐഎ സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്... വിശദമായ വാർത്തയ്ക്ക്

മാർപ്പാപ്പ ഇന്ന് മ്യാൻമറിൽ; രോഹിൻഗ്യ പ്രശ്നം പറയുമോ എന്ന് കാതോർത്ത് ലോകം

ഫ്രാൻസിസ് മാർപാപ്പ ഇന്നു മ്യാൻമറിൽ. കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ മാർപാപ്പ ആദ്യമായാണു മ്യാൻമറിലെത്തുന്നത്. കലാപങ്ങളും അശാന്തിയുമായി പടവെട്ടുന്ന ഈ ചെറുരാജ്യത്തു മാർപാപ്പ പറയുന്നതും ചെയ്യുന്നതും എന്തൊക്കെയാണെന്നു ലോകം കണ്ണും കാതും തുറന്നു കാത്തിരിക്കുന്നു. രോഹിൻഗ്യ മു‌സ്‌ലിംകൾ നേരിടുന്ന ഭീഷണിയെക്കുറിച്ച് അദ്ദേഹം പറയുമെന്നും പറയണമെന്നും ആഗോളസമൂഹം ആഗ്രഹിക്കുന്നു.

എന്നാൽ, വിവാദപരാമർശങ്ങൾ ഉണ്ടാവരുതെന്നാണു രാജ്യത്തെ ജനസംഖ്യയുടെ ഒരു ശതമാനത്തോളം മാത്രമുള്ള കത്തോലിക്കാ ന്യൂനപക്ഷത്തിന്റെ ആഗ്രഹം. മ്യാൻമറിൽ രോഹിൻഗ്യ അഭയാർഥികളെയും അവരുടെ പ്രതിനിധികളെയും കാണാൻ മാർപാപ്പയ്ക്കു പരിപാടിയില്ല. എങ്കിലും പാപ്പയുമൊത്തു മതസംവാദത്തിൽ പങ്കെടുക്കുന്നവരിൽ മുസ്‌ലിം സമുദായാംഗങ്ങളുമുണ്ടാകുമെന്നു സിബിസിഎം വക്താവ് ഫാ. മരിയാന സൊ നയിങ് പറഞ്ഞു... വിശദമായ വാർത്തയ്ക്ക്‌

കണ്ണന്താനത്തിന്റെ സത്യപ്രതിജ്ഞ ഇന്ന്

ന്യൂഡൽഹി ∙ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ഇന്നു രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. സഭാധ്യക്ഷൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ചേംബറിൽ പത്തു മണിക്കാണു ചടങ്ങ്. ഉപരാഷ്ട്രപതിയായപ്പോൾ വെങ്കയ്യ ഒഴിഞ്ഞ സീറ്റിലാണു കണ്ണന്താനം വിജയിച്ചത്.