Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ആശാനും’ ടീമിനും ഗോൾദാരിദ്ര്യം; വിജയം തൊടാനാകാതെ കൊൽക്കത്തയും

JFC-vs-ATK കൊൽക്കത്തയ്ക്കെതിരെ ജംഷഡ്പുർ എഫ്സി താരം സമീഗ് ദൗത്തിയുടെ മുന്നേറ്റം. (ചിത്രം: ഐഎസ്എൽ)

ജംഷഡ്പുർ ∙ തുടർച്ചയായ മൂന്നാം മൽസരത്തിലും ഗോളടിക്കാൻ മറന്ന ജംഷഡ്പുർ എഫ്സിക്ക് ഐഎസ്എല്ലിൽ തുടർച്ചയായ മൂന്നാം ഗോൾരഹിത സമനില. നിലവിലെ ചാംപ്യൻമാരായ കൊൽക്കത്തയാണ് ജംഷഡ്പുർ എഫ്സിയെ അവരുടെ തട്ടകത്തിൽ ഗോൾരഹിത സമനിലയിൽ തളച്ചത്. ഇതോടെ മൂന്നു മൽസരങ്ങളിൽനിന്ന് മൂന്നു പോയിന്റുമായി ജംഷഡ്പുർ എഫ്സി പോയിന്റ് പട്ടികയിൽ അ‍ഞ്ചാം സ്ഥാനത്തെത്തി. മൂന്നു മൽസരങ്ങളിൽനിന്ന് ഒരു തോൽവിയും ഒരു സമനിലയും ഉൾപ്പെടെ രണ്ടു പോയിന്റുമായി കൊൽക്കത്ത ഒൻപതാം സ്ഥാനത്താണ്.

മൽസരങ്ങൾ മൂന്നാം റൗണ്ടിലേക്ക് കടക്കുമ്പോൾ കേരളാ ബ്ലാസ്റ്റേഴ്സിനൊപ്പം ഗോൾ പട്ടിക തുറക്കാനാകാത്ത ടീമാണ് ബ്ലാസ്റ്റേഴ്സ് മുൻ പരിശീലകനായ സ്റ്റീവ് കൊപ്പൽ പരിശീലിപ്പിക്കുന്ന ജംഷഡ്പുർ എഫ്സി. ആദ്യ മൽസരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോടും രണ്ടാം മൽസരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിനോടും ഗോൾരഹിത സമനില വഴങ്ങിയ ജംഷഡ്പുർ തുടർച്ചയായ മൂന്നാം മൽസരത്തിലാണ് സമനിലയിൽ കുരുങ്ങുന്നത്.

അതേസമയം, ആദ്യ മൽസരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിനോട് സമനിലയോടെ തുടങ്ങിയ കൊൽക്കത്ത രണ്ടാം മൽസരത്തിൽ പുണെ സിറ്റി എഫ്സിയോട് 1–4ന്റെ കൂറ്റൻ തോൽവി ഏറ്റു വാങ്ങിയിരുന്നു. ഇന്നത്തെ സമനില കൂടി ആയതോടെ കൊൽക്കത്ത രണ്ടു പോയിന്റുമായി ബ്ലാസ്റ്റേഴ്സിനും പിന്നിൽ ഒൻപതാം സ്ഥാനത്തായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.