Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലപ്പുറത്ത് വിദ്യാർഥി കായലിൽ മുങ്ങിമരിച്ചു

എടപ്പാൾ ∙ കായലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊന്നാനി കടവനാട് പടുത്തെലകത്തു തഫ്‌സീറിന്റെ മകൻ മിസ്‌ഹബ് (18) ആണ് മരിച്ചത്.

ഞായറാഴ്ച ഉച്ചയോടെ അയിലക്കാട് അയിനിച്ചിറയിലാണ് അപകടം. സഹോദരങ്ങൾക്കൊപ്പം കുളിക്കാൻ വന്നതായിരുന്നു. വളയംകുളം കോക്കൂർ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്.