Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാങ്ക് അക്കൗണ്ടും ആധാറും ബന്ധിപ്പിക്കൽ: അവസാന തീയതി 2018 മാർച്ച് 31

Aadhaar

ന്യൂഡൽഹി ∙ ബാങ്ക് അക്കൗണ്ടുകളും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള സമയം കേന്ദ്രസർക്കാർ നീട്ടി നൽകി. 2018 മാർച്ച് 31 വരെ ആധാറും ബാങ്ക് അക്കൗണ്ടുകളും തമ്മിൽ ബന്ധിപ്പിക്കാം. പുതിയ അക്കൗണ്ട് തുടങ്ങുന്നവർക്ക് ആധാറുമായി ബന്ധിപ്പിക്കാൻ ആറുമാസം വരെ സമയം നൽകിയിട്ടുണ്ട്. അല്ലാത്തവ പ്രവർത്തനരഹിതമാകും. വിവിധ സാമൂഹിക പദ്ധതികൾക്ക് ആധാർ നിർബന്ധമാക്കിയതിനെ ചോദ്യം ചെയ്യുന്ന ഹർജിയിൽ വ്യാഴാഴ്ച വാദം കേൾക്കാനിരിക്കെയാണു കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനം.

കേന്ദ്രധനകാര്യമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലാണു തീയതി നീട്ടിയത് വ്യക്തമാക്കിയത്. എന്നാൽ പുതുക്കിയ അവസാന തീയതി ഏതെന്നു വിജ്ഞാപനത്തിൽ അറിയിച്ചിരുന്നില്ല. പിന്നാലെയിറക്കിയ പത്രക്കുറിപ്പിലാണു മാർച്ച് 31 അവസാന തീയതിയായി അറിയിച്ചത്. ആധാർ നമ്പർ, പാൻ നമ്പർ അല്ലെങ്കിൽ ഫോറം 60 എന്നിവ കേന്ദ്രസർക്കാർ നിർദേശിക്കുന്ന ദിവസം നൽകണമെന്നുമാത്രമാണു വിജ്ഞാപനത്തിൽ പറഞ്ഞിരുന്നത്.

പാൻ നമ്പർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി ഈ വർഷം ഡിസംബർ 31 എന്നാണു കേന്ദ്രസർക്കാർ നേരത്തെ അറിയിച്ചിരുന്നത്. കഴിഞ്ഞയാഴ്ച പാന്‍ നമ്പർ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 31 ആയി നീട്ടിനൽകിയിരുന്നു.

related stories