Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്കൂളിന്റെ രണ്ടാം നിലയിൽ നിന്നു ചാടിയ വിദ്യാർഥിനിക്ക് ഗുരുതര പരുക്ക്

ആലപ്പുഴ ∙ ഏഴാം ക്ലാസ് വിദ്യാർഥിനി സ്കൂളിന്റെ രണ്ടാംനിലയിൽനിന്നു താഴേക്കു ചാടി ഗുരുതരാവസ്ഥയിൽ. ആലപ്പുഴ നഗരത്തിലെ സ്കൂളിൽ ഇന്നലെ ഉച്ചയ്ക്കുശേഷമാണു സംഭവം.

ക്ലാസിന്റെ ഇടവേളയിൽ അധ്യാപിക വരുന്നതിനു തൊട്ടുമുൻപു പുറത്തിറങ്ങിയ കുട്ടി താഴേക്കു ചാടുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ഇടതുകാലിനും ഇടുപ്പെല്ലിനും ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിനിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

related stories