Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പടനയിക്കാൻ ഐഎന്‍എസ് കരഞ്ച്; നാവികസേനയുടെ മൂന്നാം സ്കോർപീൻ അന്തർവാഹിനി

INS-Karanj ബുധനാഴ്ച നീരണിയുന്ന ഐഎന്‍എസ് കരഞ്ച്. ചിത്രം: ട്വിറ്റർ

മുംബൈ∙ നാവികസേനയ്ക്കു കരുത്തേകി കടലിൽ പടനയിക്കാൻ പുതിയ സ്കോർ‌പീൻ ക്ലാസ് അന്തര്‍വാഹിനി കൂടി; ഐഎന്‍എസ് കരഞ്ച്. ഫ്രാൻസിന്റെ സഹകരണത്തോടെ, ഗോവയിലെ മസഗോണ്‍ ഡോക്കിൽ നിർമിച്ച അന്തര്‍വാഹിനി ബുധനാഴ്ച നീരണിയും. ഏതുതരം യുദ്ധമേഖലയിലും പ്രവർത്തന സജ്ജമായ അന്തർവാഹിനിയാണിതെന്നു നേവി പറഞ്ഞു.

1565 ടണ്‍ ഭാരമുള്ള ഈ അന്തര്‍വാഹിനി ഐഎന്‍എസ് കല്‍വരി, ഐഎന്‍എസ് ഖണ്ഡേരി എന്നിവയുടെ തുടര്‍ച്ചയാണ്. 2019 മധ്യത്തോടെ ഐഎന്‍എസ് കരഞ്ച് നാവികസേനയുടെ ഭാഗമാകും. പ്രൊജക്ട്–75 ഇന്ത്യയുടെ ഭാഗമായി ആറ് സ്കോർപീൻ ക്ലാസ് അന്തർവാഹിനികളാണു രാജ്യം നിർമിക്കുന്നത്.