Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എല്ലാ യുദ്ധമേഖലയിലും സജ്ജം; നാവികസേനയ്ക്കു കരുത്തായി ഐഎൻഎസ് കരഞ്ച്

INS-Karanj ഐഎന്‍എസ് കരഞ്ചിന്റെ നീറ്റിലിറക്കൽ ചടങ്ങ്. ചിത്രം: ട്വിറ്റർ

മുംബൈ∙ സ്കോർ‌പീൻ ക്ലാസ് അന്തര്‍വാഹിനി ഐഎന്‍എസ് കരഞ്ച് നാവികസേനയ്ക്കു സ്വന്തമായി. മുംബൈയിലെ മസഗോണ്‍ ഡോക്കിൽ നടന്ന ചടങ്ങിൽ ഐഎന്‍എസ് കരഞ്ച് നീറ്റിലിറക്കി. നാവികസേനാ മേധാവി അഡ്മിറൽ സുനിൽ ലാംബ മുഖ്യാതിഥിയായിരുന്നു.

ഫ്രാൻസിന്റെ സഹകരണത്തോടെ നിർമിച്ച അന്തര്‍വാഹിനി ഏതുതരം യുദ്ധമേഖലയിലും പ്രവർത്തിപ്പിക്കാം. സൂക്ഷ്മതയോടെ ശത്രുവിനെ തകർക്കാനുള്ള കഴിവ്, കുറഞ്ഞ ശബ്ദം, ജലത്തോട് ഇഴുകിച്ചേരുന്ന രൂപകൽപന തുടങ്ങിയവ കരഞ്ചിന്റെ പ്രത്യേകതകളാണ്. കടലിലെയും കരയിലെയും ശത്രുകേന്ദ്രങ്ങളെ ലക്ഷ്യമിടാവുന്ന സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിട്ടുള്ളത്. വിവരശേഖരണം, കുഴിമിന്നൽ പാകൽ, പ്രദേശ നിരീക്ഷണം തുടങ്ങിയവയ്ക്കും ഉപയോഗിക്കാം.

1565 ടണ്‍ ഭാരമുള്ള ഈ അന്തര്‍വാഹിനി ഐഎന്‍എസ് കല്‍വരി, ഐഎന്‍എസ് ഖണ്ഡേരി എന്നിവയുടെ തുടര്‍ച്ചയാണ്. പ്രൊജക്ട്–75 ഇന്ത്യയുടെ ഭാഗമായി ആറ് സ്കോർപീൻ ക്ലാസ് അന്തർവാഹിനികളാണു രാജ്യം നിർമിക്കുന്നത്.