കോട്ടയം ∙ ഈരയിൽക്കടവ് ഭാഗത്തെ തരിശുപാടത്തു വന്‍ തീപിടിത്തം. തിങ്കളാഴ്ച വൈകിട്ടോടെയാണു തീ പടർന്നത്. തീയണയ്ക്കാൻ അഗ്നിശമന സേന രംഗത്തെത്തി. വെയിൽച്ചൂടില്‍ പുല്ലിനു തീപിടിച്ചതാണെന്നു കരുതുന്നു.
ഈരയിൽക്കടവ് ഭാഗത്തെ തരിശുപാടത്തുണ്ടായ തീപിടിത്തം. ചിത്രം∙ മനോരമ
സമീപത്തെ വീടുകളിലേക്കു തീ പടരാതിരിക്കാനുള്ള മുൻകരുതലുകൾ എടുത്തതായി അഗ്നിശമനസേന അറിയിച്ചു. പാടത്തിനു മുകളിലൂടെ 11 കെവി വൈദ്യുതിലൈനുള്ളത് ആശങ്കയുണ്ടാക്കുന്നതായി നാട്ടുകാർ പറഞ്ഞു. മുൻ വർഷങ്ങളിലും ഇവിടെ ഏക്കറുകളോളം പാടത്തു തീ പടർന്നിരുന്നു.