Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐ.വി.ശശിയുടെയും പ്രിയനായിക; സംവിധായകൻ യാത്രയായി നാലു മാസത്തിനൊടുവിൽ ശ്രീദേവിയും!

sridevi-25

ആലിംഗനം, അഭിനന്ദനം, അംഗീകാരം, ആശീർവാദം, അന്തർദാഹം, ആ നിമിഷം, അകലെ ആകാശം... പേരു കേട്ടാലറിയാം, എല്ലാം ഐ.വി. ശശിപ്പടങ്ങൾ. പക്ഷേ എത്ര പേർക്കറിയാം, ഇപ്പറഞ്ഞതെല്ലം ശ്രീദേവിപ്പടങ്ങളുമാണ്. ഇന്ത്യൻ സിനിമയിൽ തെക്കുംവടക്കും ഒരുപോലെ തിളങ്ങി നിന്ന ആദ്യത്തെ സൂപ്പർ നായികയെ ഏറ്റവും കൂടുതൽ സംവിധാനം ചെയ്തവരിലൊരാൾ ഐ.വി. ശശിയാണ്. ഐ.വി. ശശിയുടെ പത്തിലേറെ സിനിമകളിൽ ശ്രീദേവി നായികയായിരുന്നു. 1976ൽ പുറത്തിറങ്ങിയ ‘ആലിംഗന’മാണ് അതിലാദ്യത്തേത്. വിൻസന്റും രാഘവനും നായകന്മാർ. ആലപ്പി ഷരീഫിന്റെ തിരക്കഥ. 

sridevi-27
Sridevi Posters

Read more at: മലയാളത്തിലേക്ക് സുബ്രഹ്മണ്യനായി വന്നു; ‘ദേവരാഗ’ത്തിലലിഞ്ഞു

ആലിംഗനത്തിലൂടെ തുടങ്ങി അഭിനന്ദനമായ്, അംഗീകാരമായ്, ആശീർവാദമായ്... അകലെ ആകാശം, ആ നിമിഷം, അന്തർദാഹം, ഊഞ്ഞാൽ‌... ഏതാണ്ട് ഒരു വർഷത്തിനിടയിൽ മാത്രം ഐ.വി. ശശിയുടെ എട്ടു പടങ്ങളിൽ ശ്രീദേവിയുണ്ടായിരുന്നു. എട്ടിനും തിരക്കഥയെഴുതിയത് ആലപ്പി ഷരീഫ് തന്നെ. മധു മുതൽ കമൽഹാസൻ വരെ ആ പടങ്ങളിൽ ശ്രീദേവിയുടെ നായകന്മാരായി.

sridevi-32

Read more at: ശ്രീദേവി മടങ്ങുന്നത് ആ വലിയ സ്വപ്നം ബാക്കിയാക്കി

തെറിച്ചു നിൽക്കുന്ന വലിയ മൂക്കിൽ പ്ലാസ്റ്റിക് സർജറി നടത്തുന്നതിനു മുൻപുള്ള ശ്രീദേവിയായിരുന്നു അന്ന്. പതിമൂന്നോ പതിനാലോ വയസ്സു കാണും. ആ നിമിഷത്തിലും അന്തർദാഹത്തിലുമൊക്കെ കുട്ടിയുടുപ്പിട്ടു വന്നിട്ടു പോലും ആ കൗമാരക്കാരിയുടെ മുഖത്തുനിന്നു കുട്ടിത്തം ഒട്ടും വിട്ടുമാറിയിരുന്നില്ല. അതുകൊണ്ടാവാം, സീമയെപ്പോലെയോ ജയഭാരതിയെപ്പോലെയോ റാണിചന്ദ്രയെപ്പോലെയോ അവൾ അന്നത്തെ ചെറുപ്പക്കാരുടെ ഉറക്കം കെടുത്തിയില്ല.

sridevi-28

Read more at: തിരയൊഴിഞ്ഞു, അഴകിന്റെ ദേവരാഗം

ഐ.വി. ശശിയും ശ്രീദേവിയും പ്രേമത്തിലാണെന്ന് അക്കാലത്ത് ആരോ എഴുതി. അപ്പോഴേക്കു ശ്രീദേവി നായികയായി തമിഴിൽ തിരിച്ചെത്തിയിരുന്നു. മൂൻട്രു മുടിച്ചും പതിനാറു വയതിനിലെയും മൂൺട്രാം പിറൈയും വന്നതോടെ മലയാളത്തിലേക്കു തിരിച്ചു വരാനാവാത്ത ഉയരത്തിലേക്ക് അവൾ എത്തിയിരുന്നു. അപ്പോഴേക്ക് ഐ.വി.ശശിയുടെ സിനിമകളിൽ സീമയെത്തുകയും ചെയ്തു. 

INDIA-ENTERTAINMENT-CINEMA-BOLLYWOOD

Read more at: ഫാഷന്റെ റാണി, മക്കളുടെ നിഴലായ അമ്മ; നഷ്ടവസന്തമായി ശ്രീദേവി

അതിനിടയിൽ ഐ.വി. ശശിയുടെ രണ്ടു തമിഴ് പടങ്ങളിലും ശ്രീദേവി നായികയായി: വിജയകുമാറിനൊപ്പം പകലിൽ ഒരു ഇരവിലും (1979), കമൽഹാസനോടൊപ്പം ഗുരുവിലും (1980). ഗുരുവിൽ കമലും ശ്രീദേവിയും ഹെലിക്കോപ്റ്ററുകളിൽ പരസ്പരം വെല്ലുവിളിച്ചു പിന്തുടരുന്ന പാട്ട് –‘പറക്കാതേ... കിടയ്ക്കാത്...’ വലിയ ഹിറ്റായിരുന്നു.

PTI11_20_2017_000197B

1984ൽ ഹിമ്മത്ത്‌വാല സൂപ്പർഹിറ്റ് ആയതോടെ ശ്രീദേവി ഹിന്ദിയിലെ വലിയ നായികയായി, അന്നു മലയാളത്തിലേക്കോ തമിഴിലേക്കോ മടങ്ങി വരവ് അസാധ്യമായിരുന്നു. (പിന്നീടു മലയാള സിനിമ ശ്രീദേവിയുടെ തിരക്കൊഴിയാൻ 1996വരെ കാത്തു നിന്നു: ഭരതന്റെ ദേവരാഗം). 

sridevi-40

ആലിംഗനം മുതൽ ഊഞ്ഞാൽ വരെയുള്ള ആ പടങ്ങൾ മലയാള സിനിമയിൽ ഇനി ഐ.വി. ശശിയുടെ മാത്രമല്ല, ശ്രീദേവിയുടെയും സ്മാരകങ്ങളാണ്. സംവിധായകൻ മരിച്ചു കൃത്യം നാലു മാസം കഴിഞ്ഞു നായികയും മടങ്ങിയിരിക്കുന്നു.