Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൻ ചാംപ്യൻഷിപ് സെമിയിൽ പി.വി. സിന്ധുവിനു തോൽവി

PV-Sindhu മത്സരത്തിനിടെ പി.വി.സിന്ധു.

ലണ്ടൻ ∙ ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൻ ചാംപ്യൻഷിപ് സെമിഫൈനലിൽ ഇന്ത്യയുടെ പി.വി. സിന്ധുവിനു തോൽവി. ജാപ്പനീസ് താരം അകാനെ യഗുമുചിയാണു സിന്ധുവിനെ തോൽപിച്ചു ഫൈനലിൽ കയറിയത്. ആവേശം നിറഞ്ഞ പോരാട്ടത്തിൽ 21–19, 19–21, 18–21 എന്ന സ്കോറിനാണു യഗുമുചി സിന്ധുവിനെ പരാജയപ്പെടുത്തിയത്.

മൂന്നാം സെറ്റിൽ ഇഞ്ചോ‍ടിഞ്ചു പോരാട്ടത്തിനൊടുവിലാണ് യഗുമുചി സിന്ധുവിനെ തോൽപിച്ചത്. ഓൾ‌ ഇംഗ്ലണ്ട് ചാംപ്യൻഷിപ്പിൽ ഇതാദ്യമായാണു സിന്ധു സെമി ഫൈനലിൽ എത്തിയത്.

related stories