അടൂർ∙ കൊടുമൺ ഇടത്തിട്ടയിൽ മധ്യവയസ്കൻ വെട്ടേറ്റു മരിച്ചു. ചന്ദനപ്പള്ളി വട്ടമുരുപ്പേൽ ശങ്കരൻ (50) ആണു മരിച്ചത്. ഇടത്തിട്ടയിലെ ബന്ധുവീടിന്റെ ചായ്പിലാണ് മൃതദേഹം കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് ശങ്കരന്റെ സുഹൃത്ത് പ്രകാശിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. ശങ്കരന്റെ ഇരുകാലുകളിലും വെട്ടേറ്റു രക്തം വാർന്ന നിലയിലായിരുന്നു.
Advertisement