Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓസ്ട്രിയയിലും ബുർഖ നിരോധനം

Burqa

വിയന്ന∙ ബുർഖ അടക്കം എല്ലാത്തരം മുഖാവരണങ്ങളും പൊതുസ്ഥലത്തു വിലക്കുന്ന നിയമം ഓസ്‌ട്രിയയിൽ നിലവിൽ വന്നു. ഇസ്‌ലാമിക മുഖാവരണത്തിനു പുറമേ ശസ്ത്രക്രിയയ്ക്കിടെ ഉപയോഗിക്കുന്ന മുഖാവരണത്തിനും ആഘോഷങ്ങൾക്കിടെ ധരിക്കുന്ന മുഖംമൂടിക്കും പൊതുസ്ഥലത്തു വിലക്കുണ്ട്.

നിയമലംഘനത്തിനു പിഴ ഈടാക്കും. പൊതുസ്ഥലത്തു മുഖാവരണം ബലം പ്രയോഗിച്ചു നീക്കാനും പൊലീസിന് അധികാരമുണ്ടാകും. ഫ്രാൻസിലും ബൽജിയത്തിലും സമാനമായ നിയമങ്ങളുണ്ട്.