Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്രീസ് മുൻ പ്രധാനമന്ത്രി കോൺസ്റ്റന്റൈൻ നിര്യാതനായി

GREECE-MITSOTAKIS/

ആതൻസ്∙ ഗ്രീസ് മുൻ പ്രധാനമന്ത്രിയും ന്യൂ ഡെമോക്രസി പാർട്ടി ഓണററി പ്രസിഡന്റുമായ കോൺസ്റ്റന്റൈൻ മിസൊടാകിസ് (98) നിര്യാതനായി. 1990 മുതൽ 93 വരെ പ്രധാനമന്ത്രിയായിരുന്നു.

അതിനു മുമ്പ് പല വകുപ്പുകളുടെ മന്ത്രിസ്ഥാനം വഹിച്ചു. 28–ാം വയസ്സിൽ പാർലമെന്റംഗമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം അര നൂറ്റാണ്ടിലേറെ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. 2004ൽ പാർട്ടി പ്രസിഡന്റു സ്ഥാനത്തു നിന്ന് വിരമിച്ച് ഓണററി പ്രസിഡന്റായി. നാസി അധിനിവേശകാലത്ത് അവിടെ ചെറുത്തുനിൽപിന് നേതൃത്വം നൽകിയിരുന്നു.

1967ൽ പട്ടാള ഭരണകൂടം അറസ്റ്റ് ചെയ്തെങ്കിലും രക്ഷപ്പെട്ട് പാരിസിൽ അഭയം തേടിയ കോൺസ്റ്റന്റൈൻ 1974ൽ ജനാധിപത്യം പുനഃസ്ഥാപിച്ചശേഷമാണ് ഗ്രീസിൽ തിരിച്ചെത്തിയത്. ഇപ്പോഴത്തെ പാർട്ടി പ്രസിഡന്റ് കിറിയക്കോസ് ഉൾപ്പെടെ നാലു മക്കളുണ്ട്.