Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യെമനിൽ സഖ്യസേനാ ആക്രമണം: 14 പേർ കൊല്ലപ്പെട്ടു

സന (യെമൻ)∙ യെമന്റെ തലസ്ഥാന നഗരത്തിൽ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന നടത്തിയ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു. മൂന്നു വീടുകൾ തകർന്നു. ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരുടെ നേർക്കു സൗദി നടത്തിയ ആക്രമണത്തിലാണു സാധാരണക്കാർ കൊല്ലപ്പെട്ടത്. ബുധനാഴ്ച സൈനിക വിമാനങ്ങൾ സനയിലെ ഹോട്ടലിനു നേരെ നടത്തിയ ആക്രമണത്തിൽ 41 പേർ കൊല്ലപ്പെട്ടിരുന്നു.