Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇർമയുടെ വേഗം കുറഞ്ഞു; ഫ്ലോറിഡ വെള്ളത്തിൽ

മിയാമി∙ സർവനാശത്തിന്റെ ഭീകരാന്തരീഷ്ടം സൃഷ്ടിച്ചു യുഎസിൽ പ്രവേശിച്ച ഇർമ ചുഴലിക്കാറ്റിന്റെ വേഗം മണിക്കൂറിൽ 110 കിലോമീറ്ററായി കുറഞ്ഞതോടെ ലോകം ആശ്വാസത്തിന്റെ നെടുവീർപ്പിട്ടു. എന്നാൽ, കനത്ത മഴയിൽ ഫ്ളോറിഡയുടെ വടക്കൻ മേഖല പൂർണമായി വെള്ളത്തിലായി. 

അറ്റ്‌ലാന്റയിൽ കാറ്റ് ശക്തമായതിനെ തുടർന്നു ഡെൽറ്റ എയർലൈൻ 800 വിമാന സർവീസുകൾ റദ്ദാക്കി. യുഎസിൽ മൊത്തം 3582 വിമാന സർവീസുകളാണ് ഇന്നലെ റദ്ദാക്കിയത്. മിയാമി വിമാനത്താവളം താൽക്കാലികമായി അടച്ചു. ഫ്ളോറിഡയിൽ 62 ലക്ഷം വീടുകൾ വൈദ്യുതിയില്ലാതെ ഇരുട്ടിലാണ്. ജോർജിയ, സൗത്ത് കാരലൈന എന്നിവിടങ്ങളിലും മിന്നൽപ്രളയ മുന്നറിയിപ്പുണ്ട്. 

നാടെങ്ങും കൊള്ള 

ജനം ഒഴിഞ്ഞുപോയതു മുതലെടുത്തു ഫ്‌ളോറിഡയിൽ മോഷണവും കൊള്ളയും പെരുകുന്നു. തെക്കൻ ഫ്‌ളോറിഡയിൽ വീടു കൊള്ളയടിക്കാൻ ശ്രമിച്ച കൗമാരക്കാരനെ പൊലീസ് വെടിവച്ചു. മിയാമിയിൽ 12 പേരുടെ സംഘം സൂപ്പർമാർക്കറ്റിൽ നിന്നു സാധനങ്ങൾ മോഷ്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തായി.

related stories