Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രിട്ടനിൽ പ്രധാനമന്ത്രിക്കെതിരെ പാർട്ടി കലാപം

Theresa May

ലണ്ടൻ ∙ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേക്കെതിരെ പാർട്ടിക്കുള്ളിൽ വീണ്ടും കലാപക്കൊടി. മേ പ്രധാനമന്ത്രിസ്ഥാനമൊഴിയണമെന്നു മന്ത്രിസഭയിലെതന്നെ ചില അംഗങ്ങൾ രഹസ്യമായി ആവശ്യപ്പെടുന്നതായി കൺസർവേറ്റിവ് പാർട്ടി മുൻ അധ്യക്ഷൻ ഗ്രാൻഡ് ഷാപ്സ് ബിബിസിയോടു വെളിപ്പെടുത്തി. 30 എംപിമാരും ഈ ആവശ്യത്തെ പിന്തുണയ്ക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ, മുതിർന്ന മന്ത്രിമാരുടെ സംഘം പ്രധാനമന്ത്രിക്കു പിന്തുണയുമായി രംഗത്തെത്തി. ബ്രെക്സിറ്റ് നടപടികളുടെ നിർണായക ഘട്ടത്തിലേക്കു കടക്കുമ്പോൾ മേ തുടരണമെന്നാണ് ഇവരുടെ വാദം.