Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബുഷ് സീനിയറിനെതിരെ പരാതിയുമായി ഒരു നടി കൂടി

bush-actress ജോർജ് എച്ച്.ഡബ്ല്യൂ. ബുഷ്, ജോർദാന ഗ്രോൾനിക്ക്, ഹീതർ ലിൻഡി

ലൊസാഞ്ചലസ്∙ യുഎസ് മുൻ പ്രസിഡന്റ് ജോർജ് എച്ച്.ഡബ്ല്യൂ. ബുഷ് (93) തന്നെ മോശമായി സ്പർശിച്ചുവെന്നാരോപിച്ചു  ഒരു യുവനടി കൂടി രംഗത്തെത്തി.

കഴിഞ്ഞവർഷം ഒരു ഗ്രൂപ്പ് ഫോട്ടോയ്ക്കിടെ, ചക്രക്കസേരയിലിരുന്ന ബുഷ് തന്റെ പിൻഭാഗത്തു  സ്പർശിച്ചുവെന്നാണു നടി ജോർദാന ഗ്രോൾനിക്കിന്റെ പരാതി. കഴിഞ്ഞദിവസം സമാനമായ പരാതിയുമായി രംഗത്തെത്തിയ നടി ഹീതർ ലിൻഡിനോടു ബുഷ് സീനിയർ മാപ്പപേക്ഷ നടത്തിയതിനു പിന്നാലെയാണു രണ്ടാമത്തെ നടിയുടെ പരാതി. 

എന്നാൽ, സ്പർശനം സൗഹൃദപരമായിരുന്നുവെന്നാണ് മുൻ പ്രസിഡന്റിന്റെ ഓഫിസിൽനിന്നുള്ള ഔദ്യോഗിക പ്രതികരണം. ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ അതിനു  ക്ഷമാപണം നടത്തുന്നതായും പ്രസ്താവനയിൽ പറയുന്നു.  2014 ൽ ബുഷ് സീനിയർ, തന്റെ ഭാര്യ അടുത്തുനിൽക്കേ, ഹീതറുമായി ഫോട്ടോക്കു പോസ് ചെയ്യുമ്പോഴാണു പിൻഭാഗത്തു സ്പർശിച്ചത്. ഇക്കാര്യം ഇൻസ്റ്റഗ്രാം പോസ്റ്റിലാണു നടി വെളിപ്പെടുത്തിയത്.