Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബുഷ് സീനിയർ ആശുപത്രിയിൽ

George H. W. Bush

ഹൂസ്റ്റൺ∙ അണുബാധയെത്തുടർന്നു മുൻ യുഎസ് പ്രസിഡന്റ് ജോർജ് എച്ച്.ഡബ്ള്യു.ബുഷിനെ (93) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അന്തരിച്ച ഭാര്യ ബാർബറ ബുഷിന്റെ സംസ്കാരം നടന്നതിന്റെ പിറ്റേന്നാണു ബുഷ് ആശുപത്രിയിലായത്. അദ്ദേഹം ചികിത്സയോടു പ്രതികരിക്കുന്നുണ്ടെന്നും സുഖം പ്രാപിച്ചു വരുകയാണെന്നും കുടുംബ വക്താവ് അറിയിച്ചു.