Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎൻ രക്ഷാസമിതി പരിഷ്കരണം: ചർച്ച ഉടൻ തുടങ്ങണമെന്ന് ജി4 രാജ്യങ്ങൾ

വാഷിങ്ടൻ ∙ യുഎൻ രക്ഷാസമിതി പരിഷ്കരണ നടപടി സംബന്ധിച്ച ചർച്ചകൾ അടിയന്തരമായി ആരംഭിക്കണമെന്ന് ഇന്ത്യ, ബ്രസീൽ, ജർമനി, ജപ്പാൻ എന്നിവ ഉൾപ്പെട്ട ജി4 രാജ്യങ്ങൾ ആവശ്യപ്പെട്ടു. ജി4 രാജ്യങ്ങളെ പ്രതിനിധീകരിച്ചു ജപ്പാന്റെ സ്ഥിരം പ്രതിനിധി കൊറോ ബെക്‌ഷോ ആണ് യുഎൻ പൊതുസഭയിൽ ഈ ആവശ്യം ഉന്നയിച്ചത്.

രേഖകളുടെ അടിസ്ഥാനത്തിലുള്ള സംവാദം കഴിയുമെങ്കിൽ ഈ സമ്മേളനത്തിൽ തന്നെ ആരംഭിക്കണം. തൃപ്തികരമായ പുരോഗതിയുണ്ടാവണമെങ്കിൽ അതിനു മതിയായ സമയം നീക്കിവയ്ക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. രക്ഷാസമിതിയിൽ ആഫ്രിക്കൻ ഉപഭൂഖണ്ഡത്തിനു പ്രാതിനിധ്യമില്ലാത്തത് അസ്വീകാര്യമാണെന്ന് ആഫ്രിക്കൻ ഗ്രൂപ്പിനു വേണ്ടി സിയറ ലിയോൺ പ്രതിനിധി അദികലി ഫൊഡാ സുമാ പറഞ്ഞു.