Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചികിൽസയ്ക്ക് മുഗാബെ സിംഗപ്പൂരിൽ

Robert Mugabe

ഹരാരെ∙ സിംബാബ്‌വെ പ്രസിഡന്റ് പദം രാജിവച്ച റോബർട്ട് മുഗാബെ (93) വൈദ്യ പരിശോധനയ്ക്കായി സിംഗപ്പൂരിലെത്തി.

പാർലമെന്റിന്റെ സംയുക്ത സമ്മേളനം ഇംപീച്ച്മെന്റ് നടപടികളുമായി മുന്നോട്ടുനീങ്ങുന്നതിനിടെ കഴിഞ്ഞമാസം സ്ഥാനമൊഴിഞ്ഞ മുഗാബെയും ഭാര്യ ഗ്രെയ്സും പിന്നീടു പൊതുവേദിയിൽ വന്നിരുന്നില്ല. 37 വർഷം സിംബാബ്‌വെയിൽ ഭരണം നടത്തിയ മുഗാബെ, മുൻപും ആരോഗ്യ പരിശോധനകൾക്കു സിംഗപ്പൂരിലാണു പോയിരുന്നത്.