Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പാസ്‌വേഡ്’ പുറത്തുവിട്ട് ഇലോൺ മസ്ക്

elon-musk-rocket

കലിഫോർണിയ∙ മൂന്ന് ഉപഗ്രഹങ്ങൾ ഒന്നിച്ചു വിക്ഷേപിച്ചാണു യുഎസ് ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പെയ്സ് എക്സിന്റെ പുതിയ നീക്കം. ഫാൽക്കൺ 9 റോക്കറ്റ് ഇവയെ ഭ്രമണപഥത്തിലെത്തിച്ചു. സ്പെയിനിനു വേണ്ടി ഭൗമ നിരീക്ഷണത്തിനുള്ള ഒരു ഉപഗ്രഹവും ഇന്റർനെറ്റ് സർവീസിനായുള്ള രണ്ട് പരീക്ഷണ ഉപഗ്രഹങ്ങളുമാണിവ.

ആഗോള വയർലെസ് ബ്രോഡ്ബാൻഡ് എന്ന വലിയ സ്വപ്നത്തിലേക്കുള്ള ആദ്യ ചുവടുവയ്പായാണു ടിൻടിൻ എ, ബി എന്നു പേരിട്ട ഈ ഉപഗ്രഹങ്ങൾ അയച്ചത്. മണിക്കൂറുകൾക്കകം ലൊസാഞ്ചലസിനു മുകളിലൂടെ പോകുമ്പോൾ, ഹലോ വേൾഡ് എന്ന സിഗ്‌നൽ അയയ്ക്കുമെന്ന് ഇലോൺ മസ്ക് ട്വിറ്ററിൽ കുറിച്ചു.

ഒപ്പം തമാശയെന്നോണം മറ്റൊരു ട്വീറ്റും – ‘ആരോടും പറയേണ്ട, മാർഷ്യൻസ് എന്നാണ് ഇതിന്റെ വൈഫൈ പാസ്‌വേഡ്’