Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാഴത്തിന്റെ ‘ചന്ദ്ര’നിൽ ജീവന് സാധ്യത?

Jupiter Moon

വാഷിങ്ടൻ∙ യൂറോപ്പിലല്ല, യൂറോപ്പ വരെയൊന്നു പോയിട്ടു വരാമെന്നു മനുഷ്യൻ പറയുന്ന കാലം വരുമോ? വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയിൽ ജീവന്റെ തുടിപ്പിനു സാധ്യതയുള്ളതായി ബ്രസീലിലെ സാവോപോളോ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ അനുമാനിക്കുന്നു.

വ്യാഴത്തിന്റെ 10 കിലോമീറ്റർ ഐസ് നിറഞ്ഞ പ്രതലത്തിനടിയിൽ ജീവന് ആധാരമായ ജലത്തിന്റെ ‘ഒരു കടൽ’ തന്നെയുണ്ടെന്നാണു കണക്കുകൂട്ടൽ. ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗിലെ സ്വർണഖനി 2.8 കിലോമീറ്റർ കുഴിച്ചു ചെന്നപ്പോൾ, ജീവന്റെ ഉൽപത്തിക്ക് കാരണമായ അവസ്ഥ കണ്ടെത്തിയതാണു പുതിയ അനുമാനത്തിന്റെ അടിസ്ഥാനം. സൂര്യപ്രകാശം ഉപയോഗിക്കാതെ തന്നെ ജലം വിഘടിച്ചുള്ള ആണവ ഊർജത്തിൽ ജീവിക്കുന്ന ഏകകോശ സൂക്ഷ്മജീവികളെയാണു ഖനിയിൽ കണ്ടെത്തിയത്. എങ്കിൽ യൂറോപ്പയുടെ ഉള്ളറകളിലും ഇത്തരം ജീവികളുണ്ടാകാമെന്നാണ് അനുമാനം.