Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യൂറോപ്പയിൽ ജീവന്റെ സാധ്യത സൂചിപ്പിച്ച് പുതിയ പഠനം

516870631

വാഷിങ്ടൻ∙ വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയിൽ ജീവന്റെ സാധ്യത നിലനിൽക്കുന്നതായി ഗവേഷകർ. നാസയുടെ 1997ലെ ഗലീലിയോ ദൗത്യത്തിൽ ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്തതിൽ നിന്നാണു കണ്ടെത്തൽ. യൂറോപ്പയിൽ കണ്ടെത്തിയ നീരാവി പടലങ്ങളെക്കുറിച്ചായിരുന്നു പഠനം. ഇതു രണ്ടാംതവണയാണ് യൂറോപ്പയുടെ ഉപരിതലത്തിൽ ഒരേസ്ഥലത്തു തന്നെ നീരാവിയുടെയും ഹിമകണങ്ങളുടെയും സാന്നിധ്യം നാസ കണ്ടെത്തിയത്.

ഐസ് നിറഞ്ഞ പ്രതലത്തിനടിയിൽ ഒരു സമുദ്രം തന്നെ ഉണ്ടെന്നാണു കണക്കുകൂട്ടൽ. സൗരയൂഥത്തിൽ ജീവന് ഏറ്റവും അനുയോജ്യമായ സാഹചര്യമുള്ളതു യൂറോപ്പയിലെന്നാണു ഗവേഷകരുടെ അനുമാനം. യൂറോപ്പയുടെ കാന്തിക മണ്ഡലത്തിലെ മാറ്റവും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

2020ലെ അടുത്ത ദൗത്യത്തിൽ യൂറോപ്പയുടെ ഹിമാവൃതമായ ഉപരിതലത്തിൽനിന്നു സാംപിളുകൾ ശേഖരിക്കാനാണു ലക്ഷ്യമിടുന്നത്.