Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും ‌‍പുത്തന്‍ പരിഷ്കാരങ്ങള്‍

instagram

ന്യൂയോര്‍ക്ക്∙ പ്രമുഖ സമൂഹ മാധ്യമങ്ങളായ ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പുതിയ മാറ്റങ്ങള്‍ വരുന്നെന്നു സൂചന. സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ടുള്ള ഒരു ബ്ലോഗ് നല്‍കുന്ന വിവരമനുസരിച്ച്, കോളിങ്ങിനും വിഡിയോ കോളിങ്ങിനുമുള്ള സൗകര്യം ഇന്‍സ്റ്റഗ്രാമില്‍ താമസിയാതെ എത്തും.

കുറച്ചുനാളുകള്‍ക്കിടയില്‍ ധാരാളം ഉപയോക്താക്കളെ നേടിയ സ്നാപ്ചാറ്റിന്റെ വളര്‍ച്ചയെ ചെറുക്കാനുള്ള ഫെയ്സ്ബുക്കിന്റെ ശ്രമമായാണ് ഇതു കണക്കാക്കപ്പെടുന്നത്. ഫെയ്സ്ബുക് കമ്പനിയാണ് ഇന്‍സ്റ്റഗ്രാമിന്റെയും ഉടമസ്ഥര്‍. ഫെയ്സ്ബുക്കിലും പുതിയ പരിഷ്കാരങ്ങള്‍ എത്തുന്നുണ്ട്. എഴുതിയുള്ള സ്റ്റാറ്റസുകള്‍ക്കു പകരം ഉപയോക്താക്കള്‍ക്കു സംസാരിച്ച് പോസ്റ്റ് ചെയ്യാവുന്ന ‘വോയ്സ് സ്റ്റാറ്റസാണ്’ ഇതില്‍ പ്രധാനം.

വ്യക്തിപരമായ കൂട്ടായ്മകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് വോയ്സ് ക്ലിപ്പുകള്‍ ഉപയോഗിച്ചുള്ള സ്റ്റാറ്റസുകള്‍ കൊണ്ടുവരുന്നതെന്നു കരുതപ്പെടുന്നു. മൈക്രോ പോഡ്കാസ്റ്റിങ് എന്നറിയപ്പെടുന്ന ഈ സൗകര്യം പരീക്ഷണാടിസ്ഥാനത്തില്‍ ചില ഉപയോക്താക്കള്‍ക്കു ലഭ്യമാക്കിയതായും സൂചനയുണ്ട്.