Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൈക്കൂലി: ചൈനയിലെ വൻകിട എണ്ണക്കമ്പനി മുൻ മാനേജർക്ക് 15 വർഷം തടവ്

ബെയ്ജിങ് ∙ കൈക്കൂലി, വ്യക്തമായ സ്രോതസ്സിലൂടെയല്ലാതെ വൻതോതിൽ സ്വത്തു സമ്പാദിക്കൽ എന്നീ കുറ്റങ്ങൾക്ക് ചൈനയിലെ വൻകിട എണ്ണക്കമ്പനിയായ ചൈന നാഷനൽ പെട്രോളിയം കോർപറേഷൻ (സിഎൻപിസി) മുൻ മാനേജർ ലിയോ‌ യോങ്‍ യുവാനെ 15 വർഷം തടവിനു കോടതി ശിക്ഷിച്ചു. 15 ലക്ഷം യുവാൻ (2,20,000 ഡോളർ) പിഴയും ഒടുക്കണം. കണക്കിൽപെടാത്ത പണവും സ്വത്തുവകകളും സർക്കാർ കണ്ടുകെട്ടുമെന്നും കോടതി വിധിയിൽ പറയുന്നു.

1997–2014 കാലത്ത് ലിയോ അധികാര ദുർവിനിയോഗം നടത്തിയെന്നും കോടതി കണ്ടെത്തി. 2003 മുതൽ 2015 തുടക്കം വരെ 1.34 കോടി യുവാൻ (20 ലക്ഷം ഡോളർ) പണമായും സമ്മാനമായും അനധികൃതമായി ശേഖരിച്ചു. 2.10 കോടി യുവാൻ വിലവരുന്ന അനധികൃത സ്വത്തും സമ്പാദിച്ചു. തന്റെ കുറ്റങ്ങൾ അംഗീകരിച്ച സാഹചര്യത്തിൽ ലിയോയോട് കോടതി ഔദാര്യം കാട്ടി.